ആന്റോണിസ് ട്രിറ്റ്സിസ് മെട്രോപൊളിറ്റൻ പാർക്ക്

ഗ്രീസിലെ വിനോദപാർക്ക്

ഗ്രീസിലെ ഏതൻസിനടുത്ത് ഇലിയോയിൽ സ്ഥിതിചെയ്യുന്ന ഒരു പാർക്കാണ് ആന്റോണിസ് ട്രിറ്റ്സിസ് മെട്രോപൊളിറ്റൻ പാർക്ക്. 1.2 ചതുരശ്ര കിലോമീറ്ററാണ് ഈ പാർക്കിന്റെ വിസ്തീർണ്ണം. ഗ്രീസിലെ ഏറ്റവും വലിയ പാർക്കുകളിൽ ഒന്നാണിത്. ഇലിയോ മുനിസിപ്പാലിറ്റിയുടെ വടക്കുകിഴക്ക് ഭാഗത്ത് അഗ്ഗി അനാഗൈരി-കമടെറോയും ഇലിയോ മുനിസിപ്പാലിറ്റിയും തമ്മിലുള്ള അതിർത്തിയിലാണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്. 1832 ൽ ഇവിടയുണ്ടായിരുന്ന നാട്ടുകാരാണ് ഈ പാർക്ക് സ്ഥാപിച്ചത്. ഇവിടെ അധികാരത്തിലുണ്ടായിരുന്ന ആന്റോണിസ് ട്രീറ്റ്സിസിന്റെ നാമധേയമാണ് ഈ പാർക്കിന് ലഭിച്ചത്. ഇവിടെ നടന്ന വിവിധ പ്രവർത്തനങ്ങളുടെയും മേയറായിരുന്ന ആന്റോണിസ് ട്രീറ്റ്സിസിന്റെ പേര് കൂട്ടിച്ചേർത്താണ് പരിസ്ഥിതി പാർക്ക് ആന്റോണിസ് ട്രീറ്റ്സിസ് അഥവാ പരിസ്ഥിതി അവബോധ പാർക്ക് ആന്റോണിസ് ട്രീറ്റ്സിസ് എന്ന പേര് അവസാനമയി നൽകിയത്.[1]

ആന്റോണിസ് ട്രിറ്റ്സിസ് മെട്രോപൊളിറ്റൻ പാർക്ക്

ചിത്രശാല

തിരുത്തുക


അവലംബങ്ങൾ

തിരുത്തുക
  1. http://xpolis.blogspot.gr/2014/09/blog-post.html. {{cite web}}: Missing or empty |title= (help); Unknown parameter |titel= ignored (|title= suggested) (help); Unknown parameter |zugriff= ignored (|access-date= suggested) (help)


38°02′46″N 23°43′11″E / 38.04604°N 23.71971°E / 38.04604; 23.71971