ആന്റിയോ സംബോണി
ഇറ്റാലിയൻ സ്വേച്ഛാധിപതിയായിരുന്ന ബനിറ്റോ മുസ്സോളിനിയെ വധിയ്ക്കാൻ ശ്രമിച്ച കേവലം 15 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന രാഷ്ട്രീയപ്രവർത്തകനായിരുന്നു ആന്റിയോ സംബോണി.( (ഏപ്രിൽ 11, 1911 – ഒക്ടോ: 31, 1926)റോമിലെ ഫാസിസ്റ്റുകളുടെ മാർച്ചിനിടയ്ക്കായിരുന്നു വധശ്രമം.[1] നേരിയ വ്യത്യാസത്തിൽ ശ്രമം പാളിയതിനെത്തുടർന്ന് പിടിയിലായ സംബോണിയെ അവിടെയുണ്ടായിരുന്ന ജനക്കൂട്ടം വളഞ്ഞ് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.വിഖ്യാത ഇറ്റാലിയൻ ചലച്ചിത്രകാരനായ പാവ്ലോ പസോളിനിയുടെ പിതാവും ഒരു സൈനിക ഓഫീസറുമായ കാർലോ ആൽബർത്തോ പസോളിനിയാണ് സംബോണിയെ ആദ്യം തിരിച്ചറിഞ്ഞത്.[2] ഈ വധശ്രമം ഫാസിസ്റ്റു സർക്കാർ കൂടുതൽ നിയന്ത്രണം ജനങ്ങളുടെ മേൽ ചെലുത്തുന്നതിനും രാഷ്ടീയമുതലെടുപ്പ് നടത്തി പ്രതിപക്ഷകക്ഷികളെ നിരോധിയ്ക്കുന്നതിനും മാധ്യമങ്ങൾക്ക്നിയന്ത്രണം ഏർപ്പെടുത്തുന്നതിനും ഒരു കാരണമാക്കി [3] ബൊളോണയിലെ ഒരു തെരുവിനു സാംബോണിയുടെ പേര് പിൽക്കാലത്തു നൽകപ്പെട്ടു. ഇറ്റലിയിൽ മുസോളിനിയുടെ നേർക്കുള്ള ഈ വധശ്രമത്തെ ആസ്പദമാക്കി ഒരു ചലച്ചിത്രവും നിർമ്മിയ്ക്കപ്പെട്ടിട്ടുണ്ട്.ഫ്രാങ്കോ ലൊത്തേറിയോ ആണ് സാംബോണിയെ തിരശ്ശീലയിൽ അവതരിപ്പിച്ചത്
അവലംബം
തിരുത്തുക- Delzell, Charles F., review of A. G. Casanova, Matteotti: Una vita per il socialismo (1974), A. Landuyt, Le sinistre e l'Aventino (1973), and A. Galante Garrone, I radicale in Italia (1849-1925) (1973), in ,%20Vol.%2049,%20No.%202.%20(Jun.,%201977),%20pp. 321–326. The Journal of Modern History, Vol. 49, No. 2. (Jun., 1977), pp. 321–326.
- Rizi, Fabio Fernando, Benedetto Croce and Italian Fascism. University of Toronto Press, 2003. (ISBN 978-0-8020-3762-6), p. 113
- Benito%20Mussolin Roberts, Jeremy, Benito Mussolin i, Twenty-First Century Books, 2005 (ISBN 978-0-8225-2648-3).