വിഖ്യാതനായ ഷെഫും പാചക കലാ വിമർശകനും എഴുത്തുകാരനുമായിരുന്നു ആന്റണി ബോർഡെയിൻ (25 ജൂൺ 1956 – 8 ജൂൺ 2018). 2002 മുതൽ ‘എ കുക്ക്‌സ് ടൂർ’ ടിവി പരമ്പരയിലൂടെ ബോർഡെയിൻ വിവിധ നാടുകളിലെ സവിശേഷ രുചികളെ പരിചയപ്പെടുത്താൻ തുടങ്ങിയത്. 2005ൽ ഡിസ്‍കവറി ചാനലിൽ ചേർന്നു പുതിയ ഭക്ഷ്യസഞ്ചാരപരിപാടിക്കു തുടക്കമിട്ടു. [2][3][4][5][6]

ആന്റണി ബോർഡെയിൻ
ആന്റണി ബോർഡെയിൻ 2014
ജനനം
ആന്റണി ബോർഡെയിൻ

(1956-06-25)ജൂൺ 25, 1956
മരണംജൂൺ 8, 2018(2018-06-08) (പ്രായം 61)
മരണ കാരണംആത്മഹത്യ[1]
വിദ്യാഭ്യാസം
ജീവിതപങ്കാളി(കൾ)
Nancy Putkoski
(m. 1985; div. 2005)

Ottavia Busia
(m. 2007)
കുട്ടികൾ1
Culinary career
Cooking styleFrench; eclectic

ജീവിതരേഖ

തിരുത്തുക

പാചകപുസ്തകങ്ങളുടെ ലോകത്തു തരംഗമായ ‘കിച്ചൺ കോൺഫിഡൻഷ്യൽ: അഡ്വവെഞ്ചേഴ്സ് ഇൻ ദ് കലിനറി അണ്ടർബെല്ലി’യാണു പ്രശസ്ത കൃതി. 2002ലാണ് ‘എ കുക്ക്‌സ് ടൂർ’ ടിവി പരമ്പരയിലൂടെ ബോർഡെയിൻ വിവിധ നാടുകളിലെ സവിശേഷ രുചികളെ പരിചയപ്പെടുത്താൻ തുടങ്ങിയത്. 2005ൽ ഡിസ്‍കവറി ചാനലിൽ ചേർന്നു പുതിയ ഭക്ഷ്യസഞ്ചാരപരിപാടിക്കു തുടക്കമിട്ടു. ഈ പരമ്പരയ്ക്കു രണ്ടു ഗ്രാമി പുരസ്കാരങ്ങൾ ലഭിച്ചു. സിഎൻഎൻ ചാനലിന്റെ ഭക്ഷണയാത്രാ പരിപാടി ‘പാർട്‌സ് അൺനോൺ’ ടിവി സീരിസിന്റെ അവതാരകനായിരുന്നു.

2018 ജൂൺ 8 നു വിഷാദ രോഗം മൂലം ആത്മഹത്യ ചെയ്തു.

ബോർഡെയിന്റെ മരണമറിഞ്ഞു ബറാക് ഒബാമ ട്വിറ്ററിൽ ഇങ്ങനെ എഴുതി "അദ്ദേഹം നമ്മളെ ഭക്ഷണത്തെക്കുറിച്ച് പഠിപ്പിച്ചു. നമ്മളെയേവരെയും ഒരുമിപ്പിക്കാനുള്ള അതിന്റെ കഴിവിനെക്കുറിച്ചു നമ്മളെ ബോധവാനാക്കി. അജ്ഞാതമായ കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ഭയം അൽപം കുറച്ചു.[7]

  • ‘കിച്ചൺ കോൺഫിഡൻഷ്യൽ: അഡ്വവെഞ്ചേഴ്സ് ഇൻ ദ് കലിനറി അണ്ടർബെല്ലി’

കേരളത്തിൽ

തിരുത്തുക

2010ൽ കേരളം സന്ദർശിച്ചു മലയാളിയുടെ ഭക്ഷ്യവിഭവങ്ങളെപ്പറ്റി ഡിസ്‌കവറി ചാനലിൽ പരിപാടി അവതരിപ്പിച്ചിരുന്നു. കേരളത്തിലെ തട്ടുകട ഭക്ഷണത്തിന്റെ രുചിയെയും നിലവാരത്തെയും അദ്ദേഹം പുകഴ്‌ത്തി. മമ്മൂട്ടിയുടെ വീട്ടിലെത്തിയ ബോർഡെയിൻ, സൂപ്പർതാരത്തോടൊപ്പം ഭക്ഷണമുണ്ടാക്കി.

  1. The Latest: Commotion unusual in village where Bourdain died Archived 2018-06-09 at the Wayback Machine. by The Associated Press, The Washington Post, June 8, 2018
  2. Leonhardt, Justine. "5 of the Most Influential Chefs in the World". The Richest. The Richest. Archived from the original on ജൂൺ 12, 2018. Retrieved ജൂൺ 16, 2018.
  3. Kent, Clara. "4 of the Most Influential Chefs in the World". One Page Review. Retrieved ഏപ്രിൽ 13, 2017.
  4. "The Top 5 Most Influential Chefs in the World". Tasty Craze.
  5. Vidyarthi, Kavya. "Top 10 Best Chefs in the World Today". Listovative. Listovative. Archived from the original on ഡിസംബർ 9, 2017. Retrieved ഏപ്രിൽ 13, 2017.
  6. Hunt, Kristin. "The 10 Best TV Chefs, Ranked by Their Shows and Their Restaurants". Thrillist. Thrillist. Retrieved ഏപ്രിൽ 13, 2017.
  7. Obama, Barack. "Barack Obama".

പുറം കണ്ണികൾ

തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആന്റണി_ബോർഡെയിൻ&oldid=3978006" എന്ന താളിൽനിന്ന് ശേഖരിച്ചത്