ആനി ലോറി അലക്സാണ്ടർ (ജീവിതകാലം: ജനുവരി 10, 1864 – ഒക്ടോബർ 15, 1929) ഒരു അമേരിക്കൻ ഭിഷഗ്വരയും അദ്ധ്യാപകയുമായിരുന്നു. അമേരിക്കൻ ഐക്യനാടുകളുടെ ദക്ഷിണമേഖലയിൽ വൈദ്യശാസ്ത്ര ലൈസൻസ് ലഭിച്ച ആദ്യത്തെ വനിതാ ഡോക്ടറായിരുന്നു അവർ.[1]

ആനി ലോവ്റി അലക്സാണ്ടർ
ജനനം(1864-01-10)ജനുവരി 10, 1864
മരണംഒക്ടോബർ 15, 1929(1929-10-15) (പ്രായം 65)
അന്ത്യ വിശ്രമംElmwood Cemetery
35°14′16.08″N 80°50′53.16″W / 35.2378000°N 80.8481000°W / 35.2378000; -80.8481000
കലാലയംWoman's Medical College of Pennsylvania
തൊഴിൽ
  • Physician
  • teacher
അറിയപ്പെടുന്നത്First licensed female physician in the Southern United States

ജീവചരിത്രം

തിരുത്തുക

1864 ജനുവരി 10-ന് വടക്കൻ കരോലിനയിലെ മെക്ലെൻബർഗ് കൗണ്ടിയിലെ കൊർണേലിയസ് പട്ടണത്തിനടുത്താണ് ആനി ജനിച്ചത്.[2] ജോൺ ബ്രെവാർഡ് അലക്സാണ്ടറിന്റെയും ആൻ വാൾ ലോറിയുടെയും ആറ് മക്കളിൽ ഒരാളായിരുന്ന അവൾ, റവ. ആനി ക്രെയ്ഗ്ഹെഡിന്റെയും റവ. ഡേവിഡ് കാൾഡ്വെലിന്റെയും പിൻഗാമിയായിരുന്നു.[3]

വൈദ്യശാസ്ത്രത്തിൽ പഠനം നടത്തുന്നതിൽ ഒരു ഡോക്റ്ററായിരുന്ന പിതാവ് പ്രചോദനം നൽകി. അദ്ദേഹത്തിന്റെ ഒരു രോഗി സ്ത്രീയാതിനാലും ഡോക്റ്റർ പുരുഷനായതിനാലും ചികിത്സ നിഷേധിക്കുന്ന ചില സന്ദർഭങ്ങൾ ഉണ്ടായതോടെ രോഗി മരിക്കാനിടയായി. ഇത് ആന്നിയിൽ വൈദ്യശാസ്ത്രം പഠിക്കുന്നതിന് പ്രധാന പ്രചോദനത്തിനിടയാക്കി.[4]

ഒരു സ്വകാര്യ അദ്ധ്യാപകനും അവളുടെ പിതാവും ചേർന്നാണ് ആദ്യകാല വിദ്യാഭ്യാസം നൽകിയത്. പിന്നീട്, പെൻസിൽവാനിയയിലെ വുമൺസ് മെഡിക്കൽ കോളേജിൽ ചേർന്നു.[5] 1884-ൽ ബഹുമതികളോടെ അവിടെനിന്ന് ബിരുദം നേടി. അടുത്ത വർഷം മേരിലാൻഡ് ബോർഡ് ഓഫ് മെഡിക്കൽ എക്സാമിനേഴ്‌സിൽ നിന്ന് വൈദ്യശാസ്ത്രം പരിശീലിക്കുന്നതനുള്ള ലൈസൻസ് നേടിുകയും വിമൻസ് മെഡിക്കൽ കോളേജിൽ അനാട്ടമിയുടെ അസിസ്റ്റന്റ് ടീച്ചറായി ജോലി നേടുകയും ചെയതു. 1887-ൽ മെക്ലെൻബർഗ് കൗണ്ടിയിൽ വൈദ്യശാസ്ത്രം പരിശീലിക്കാനായി മടങ്ങിയ അവൾ [6] 1889- ൽ നോർത്ത് കരോലിനയിലെ ഷാർലറ്റിൽ ഒരു വീട് വാങ്ങി. 1911 [7] ൽ ഒരു കാർ വാങ്ങുന്നത് വരെ അവൾ ഒരു കുതിരവണ്ടിയിൽ ചുറ്റിക്കറങ്ങിക്കൊണ്ട് തന്റെ പരിശീലനം മെല്ലെ കെട്ടിപ്പടുത്തു.

ആനി ന്യൂയോർക്ക് പോളിക്ലിനിക്കിൽ ബിരുദാനന്തര ബിരുദം ചെയ്തു. അക്കാലത്ത് അപൂർവമായതിനാൽ, 1800-കളുടെ അവസാനംവരെ സ്ത്രീ ഡോക്ടർമാർ പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നില്ല. അവളുടെ പ്രവൃത്തി അവളുടെ ബന്ധുക്കളിൽ ചിലരെ ഞെട്ടിച്ചു, അവരുടെ സാന്നിധ്യത്തിൽ അവളുടെ പേര് പരാമർശിക്കരുതെന്നുപോലും അവർ ആവശ്യപ്പെട്ടു. [8]

ഇരുപത്തിമൂന്ന് വർഷക്കാലം അവർ പ്രെസ്ബിറ്റീരിയൻ കോളേജ് ഫോർ വുമണിൽ (ഇപ്പോൾ ക്യൂൻസ് യൂണിവേഴ്സിറ്റി ഓഫ് ഷാർലറ്റ് എന്നറിയപ്പെടുന്നു) വൈദ്യനായിരുന്നു.[9] ആനിയുടെ കാലത്ത് ഷാർലറ്റിൽ മലേറിയയും ടൈഫോയ്ഡ് പനിയും കൊക്കപ്പുഴുവിന്റെ ബാധയും പൊട്ടിപ്പുറപ്പെട്ടിരുന്നു . [10]

ഒന്നാം ലോകമഹായുദ്ധസമയത്ത് കരസേനയിലെ ആദ്യത്തെ ലെഫ്റ്റനന്റായിരുന്നു ആനി [11] ഷാർലറ്റിലെ ക്യാമ്പ് ഗ്രീനിൽ ആക്ടിംഗ് അസിസ്റ്റന്റ് സർജനായി നിയമിക്കപ്പെട്ടു, അവിടെ അവർ സ്കൂൾ കുട്ടികളുടെ മെഡിക്കൽ പരിശോധന നടത്തുകയും 1918-ലെ ഫ്ലൂ പാൻഡെമിക് വരുത്തിയ നാശത്തെ അഭിമുഖീകരിക്കുകയും ചെയ്തു. [12]

മെക്‌ലെൻബർഗ് മെഡിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച അവർ യുണൈറ്റഡ് ഡോട്ടേഴ്‌സ് ഓഫ് കോൺഫെഡറസി, ഷാർലറ്റ് വുമൺസ് ക്ലബ്, ഡോട്ടേഴ്‌സ് ഓഫ് ദി അമേരിക്കൻ റെവല്യൂഷൻ എന്നിവയിൽ അംഗമായിരുന്നു. [13]

ആനി 1929 ഒക്ടോബർ 15-ന് ഷാർലറ്റിൽ ഒരു രോഗിയിൽ നിന്ന് ന്യൂമോണിയ ബാധിച്ച് മരിച്ചു . [14]

2022-ൽ നോർത്ത് കരോലിനയിലെ ഷാർലറ്റിലെ ലിറ്റിൽ ഷുഗർ ക്രീക്കിന് സമീപം ജെയ്ൻ ഡിഡെക്കർ ഡോ.ആനിയുടെ പ്രതിമ സ്ഥാപിച്ചു. [15] [16]

റഫറൻസുകൾ

തിരുത്തുക
  1. {{cite news}}: Empty citation (help)
  2. Limehouse, Jonathan (6 June 2022). "Charlotte unveils statue of Dr. Annie Alexander, the first female physician to practice in NC". The Charlotte Observer. Retrieved 10 July 2022.
  3. Cohn, Scotti (2012). More Than Petticoats: Remarkable North Carolina Women. Globe Pequot. pp. 82–92. ISBN 978-0-7627-6445-7.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Annie Lowrie Alexander (1864-1929)".
  5. Limehouse, Jonathan (6 June 2022). "Charlotte unveils statue of Dr. Annie Alexander, the first female physician to practice in NC". The Charlotte Observer. Retrieved 10 July 2022.
  6. Censer, Jane Turner (2003). The Reconstruction of White Southern Womanhood, 1865-1895. Louisiana: Louisiana State University Press. p. 155. ISBN 978-0-8071-2921-0.
  7. Cohn, Scotti (2012). More Than Petticoats: Remarkable North Carolina Women. Globe Pequot. pp. 82–92. ISBN 978-0-7627-6445-7.[പ്രവർത്തിക്കാത്ത കണ്ണി]
  8. {{cite news}}: Empty citation (help)
  9. Kratt, Mary Norton (1992). "Is There A Doctor?". Charlotte, Spirit of the New South. John F. Blair. p. 160. ISBN 978-0-89587-095-7.
  10. Cohn, Scotti (2012). More Than Petticoats: Remarkable North Carolina Women. Globe Pequot. pp. 82–92. ISBN 978-0-7627-6445-7.[പ്രവർത്തിക്കാത്ത കണ്ണി]
  11. {{cite news}}: Empty citation (help)
  12. Powell, William S., ed. (1988). Dictionary of North Carolina Biography: Vol. 1, A-C. Chapel Hill u.a.: Univ. of North Carolina Pr. p. 13. ISBN 978-0-8078-1329-4.[പ്രവർത്തിക്കാത്ത കണ്ണി]
  13. Cohn, Scotti (2012). More Than Petticoats: Remarkable North Carolina Women. Globe Pequot. pp. 82–92. ISBN 978-0-7627-6445-7.[പ്രവർത്തിക്കാത്ത കണ്ണി]
  14. Cohn, Scotti (2012). More Than Petticoats: Remarkable North Carolina Women. Globe Pequot. pp. 82–92. ISBN 978-0-7627-6445-7.[പ്രവർത്തിക്കാത്ത കണ്ണി]
  15. Limehouse, Jonathan (6 June 2022). "Charlotte unveils statue of Dr. Annie Alexander, the first female physician to practice in NC". The Charlotte Observer. Retrieved 10 July 2022.
  16. "North Carolina's first female physician statue added to Charlotte's Trail of History". Charlotte Media Group (in ഇംഗ്ലീഷ്). 6 June 2022. Retrieved 2022-07-11.
"https://ml.wikipedia.org/w/index.php?title=ആനി_ലോവ്റി_അലക്സാണ്ടർ&oldid=4078568" എന്ന താളിൽനിന്ന് ശേഖരിച്ചത്