ഒന്നാം ലോകമഹായുദ്ധകാലത്ത് " "ഹിന്ദു ജർമ്മൻ ഗൂഢാലോചന " എന്ന് വിളിക്കപ്പെടുന്ന ആയുധ കൈമാറ്റത്തിൽ ഏർപ്പെട്ടിരുന്ന ത്രീ-മാസ്റ്റെഡ് പായ്‌ക്കപ്പൽ ആയിരുന്നു ആനി ലാർസൻ .

Career (United States)
Name: Annie Larsen
Owner: James Tuft, San Francisco; sold to a San Diego shipbroker
Builder: Hall Brothers, Port Blakely, Bainbridge Island, Washington
Launched: 1881
General characteristics
Class and type:Schooner
Tons burthen:326 tons

ആനി ലാഴ്സൻ 1881-ൽ ഹാൾ ബ്രദേഴ്സ് നിർമ്മിച്ചു. സാൻ ഫ്രാൻസിസ്കോയിലെ ജെയിംസ് ടഫ്റ്റ്സിന്റെയും പിന്നീട് ഓൾസൺ ആന്റ് മഹോനിയുടേയും ഉടമസ്ഥതയിൽ ആയിരുന്ന ഈ പായ്‌ക്കപ്പൽ 1915-ൽ ഒരു ബ്രോക്കർ കൂലിക്കെടുത്തിരുന്നു. [1] 1915 ജൂൺ 25-ന് ഗ്രെയ്സ് ഹാർബറിൽ യു.എസ്. കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയപ്പോൾ കപ്പലിനെക്കുറിച്ചുള്ള അന്വേഷണമാരംഭിച്ചു. ഈ കപ്പൽ ന്യൂട്രൽറ്റി ആക്ട് ലംഘിച്ച് വലിയ അളവിലുള്ള ചെറിയ ആയുധങ്ങളും സ്ഫോടക വസ്തുക്കളും വഹിച്ചിരുന്നു. മെക്സിക്കോയുടെ തീരത്ത് ആണ് എസ്.എസ് മാവേരിക് ആയുധങ്ങൾ കൈമാറാൻ ഉദ്ദേശിച്ചിരുന്നത്. സ്വാതന്ത്ര്യലബ്ധിയ്ക്കുമുമ്പുള്ള ഗദ്ദർ പാർട്ടിയുടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങളിൽ ആനി ലാർസന്റെ ബന്ധം പ്രധാനമായിരുന്നു. വിചാരണയുടെ മുഖ്യ ചാർജുകളിലൊന്നായ ഇത് അമേരിക്കൻ നിയമ ചരിത്രത്തിലെ ഏറ്റവും വലിയതും ചെലവേറിയതുമായിരുന്നു.

1918-ൽ ആനി ലാർസൻ മാൽഡൺ ദ്വീപിന്റെ തീരത്ത് കുടുങ്ങി. [2]

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Tacoma County Public Library, Ships and Shipping, Annie Larsen, "Maritime Events of 1915"". Archived from the original on 2012-12-24. Retrieved 2012-01-22.
  2. "Tacoma County Public Library, Ships and Shipping, Annie Larsen". Archived from the original on 2012-12-25. Retrieved 2012-01-22.

കൂടുതൽ വായനയ്ക്ക് തിരുത്തുക

  • Strother, French (1918). Fighting Germany's spies. New York: Doubleday, Page & Co. Retrieved 2012-01-22. Includes a detailed account of the Annie Larsen affair by participant J.B. Starr-Hunt
"https://ml.wikipedia.org/w/index.php?title=ആനി_ലാർസൻ&oldid=3970626" എന്ന താളിൽനിന്ന് ശേഖരിച്ചത്