ആനി മക്‌ഡൊണാൾഡ് ലാങ്‌സ്റ്റാഫ്

ആനി മക്‌ഡൊണാൾഡ് ലാങ്‌സ്റ്റാഫ് (ജീവിതകാലം: 6 ജൂൺ 1887 - 29 ജൂൺ 1975) ഒരു കനേഡിയൻ നിയമ വിദ്യാർത്ഥിനി, നിയമ പ്രവർത്തക, സ്ത്രീ വോട്ടവകാശവാദി എന്നീ നിലകളിൽ പ്രശസ്തയും ഒരു ആദ്യകാല വനിതാ വൈമാനികയുമായിരുന്നു. 1887-ൽ കാനഡയിലെ ഒണ്ടാറിയോയിൽ ജനിച്ച അവർ പ്രെസ്കോട്ട് ഹൈസ്കൂളിൽ നിന്ന് ബിരുദം നേടുകയും തുടർന്ന് 1904-ൽ വിവാഹം കഴിക്കുകയും ചെയ്തു. ഭർത്താവ് പെട്ടെന്നുതന്നെ ഉപേക്ഷിച്ചുപോയതോടെ, അവൾ ഒറ്റയ്ക്ക് മകളെ വളർത്തി. 1906-ൽ മോൺട്രിയലിലേക്ക് താമസം മാറിയ അവൾ സാമുവൽ വില്യം ജേക്കബ്സിന്റെ നിയമ കാര്യലയത്തിൽ സ്റ്റെനോഗ്രാഫറായി ജോലി ചെയ്യാൻ തുടങ്ങിയതോടെ, നിയമം പഠിക്കാൻ അദ്ദേഹം അവളെ പ്രോത്സാഹിപ്പിച്ചു.

ആനി മക്‌ഡൊണാൾഡ് ലാങ്‌സ്റ്റാഫ്
1922-ലെ മക്ലീൻസ് മാഗസിനിൽ നിന്നുള്ള ചിത്രം
ജനനം
ആനി മക്ഡൊണാൾഡ്

(1887-06-06)6 ജൂൺ 1887
അലക്സാണ്ട്രിയ, ഗ്ലെൻഗാരി ടൗൺഷിപ്പ്, ഒണ്ടാറിയോ, കാനഡ
മരണം29 ജൂൺ 1975(1975-06-29) (പ്രായം 88)
ദേശീയതകനേഡിയൻ
മറ്റ് പേരുകൾആനി ലാങ്‌സ്റ്റാഫ്, എ. മക്‌ഡൊണാൾഡ് ലാങ്‌സ്റ്റാഫ്, ആനി മക്‌ഡൊണാൾഡ് ലാങ്‌സ്റ്റാഫ്
വിദ്യാഭ്യാസംബാച്ചിലർ ഓഫ് സിവിൽ ലോ
കലാലയംമക്ഗിൽ യൂണിവേഴ്സിറ്റി
തൊഴിൽപാരാലീഗൽ, വനിതാ അവകാശ പ്രവർത്തക, വൈമാനിക
സജീവ കാലം1906–1965

ആദ്യകാല ജീവിതം തിരുത്തുക

ആനി മക്ഡൊണാൾഡ് 1887 ജൂൺ 6 ന് ഒണ്ടാറിയോയിലെ ഗ്ലെൻഗാരി ടൗൺഷിപ്പിലെ അലക്സാണ്ട്രിയയിൽ ക്ലാര ആഞ്ചലയുടെയും (മുമ്പ്, മക്ഫൗൾ) ആർക്കിബാൾഡ് ബി. മക്ഡൊണാൾഡിന്റെയും മകളായ ജനിച്ചു. ഒരു അധ്യാപകനായിരുന്ന പിതാവ് പിന്നീട് ഇൻഷുറൻസ് ഏജന്റായി. മാതാപിതാക്കൾ കത്തോലിക്കാ വിശ്വാസികളായിരുന്നു.[1][2]

അവലംബം തിരുത്തുക

  1. Ontario Births 1887, പുറം. 291.
  2. Ontario Marriages 1886, പുറം. 577.