ആനി ബാൽക്കെ
ആനി മഗ്ദലൻ ബാൽക്കെ (ജീവിതകാലം: മേയ് 9, 1903 - ഓഗസ്റ്റ് 7, 1986) ഒരു അമേരിക്കൻ ഫിസിഷ്യനും മെഡിക്കൽ ഗവേഷകയും പൊതുജനാരോഗ്യ ഉദ്യോഗസ്ഥയുമായിരുന്നു.
ആനി ബാൽക്കെ | |
---|---|
ജനനം | ആനി മഗ്ദലൻ ബാൽകെ മെയ് 9, 1903 ബാൾട്ടിമോർ, മേരിലാൻഡ് |
മരണം | ആഗസ്റ്റ് 7, 1986 അൽബാനി, ന്യൂയോർക്ക് |
തൊഴിൽ | വൈദ്യൻ, മെഡിക്കൽ ഗവേഷകൻ, പൊതുജനാരോഗ്യ ഉദ്യോഗസ്ഥ |
ആദ്യകാല ജീവിതം
തിരുത്തുകമേരിലാൻഡിലെ ബാൾട്ടിമോറിൽ അലക്‌സാണ്ടർ ഡബ്ല്യു. ബാൽകെയുടെയും എല്ല ജെർട്രൂഡ് ക്ലോട്ടിസ് ബാൽകെയുടെയും മകളായി ആനി മഗ്ദലൻ ബാൽകെ ജനിച്ചു. വിധവയായ അമ്മയോടൊപ്പം അവൾ ബാൾട്ടിമോറിലാണ് വളർന്നത്. 1926-ൽ ഗൗച്ചർ കോളേജിൽ നിന്ന് ആനി ബാൽക്കെ ബിരുദം നേടി. 1936-ൽ ജോൺസ് ഹോപ്കിൻസ് സ്കൂൾ ഓഫ് മെഡിസിനിൽ അവൾ മെഡിക്കൽ ബിരുദം നേടി.[1][2] ജോൺസ് ഹോപ്കിൻസ് സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് പബ്ലിക് ഹെൽത്തിൽ എപ്പിഡെമിയോളജിയിൽ അവർ കൂടുതൽ പരിശീലനം നേടി.[3] അവർ ഫൈ ബീറ്റ കാപ്പയിലെ അംഗമായിരുന്നു.[4]
കരിയർ
തിരുത്തുക1940-കളിൽ ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്തിലെ ഡിവിഷൻ ഓഫ് കമ്മ്യൂണിക്കബിൾ ഡിസീസസിൽ മെഡിക്കൽ കൺസൾട്ടന്റായിരുന്നു ആനി ബാൽകെ.[5][6]
അവലംബം
തിരുത്തുക- ↑ "Female Graduates · Celebrating the Philanthropy of Mary Elizabeth Garrett". Exhibits: The Sheridan Libraries and Museums, Johns Hopkins School of Medicine. Retrieved 2022-05-18.
- ↑ Johns Hopkins University, "Conferring of Degrees" (June 9, 1936): 10.
- ↑ "News from the Field: Epidemiologists-in-Training". American Journal of Public Health. 30: 1385. November 1940. doi:10.2105/AJPH.30.11.1383.
- ↑ "Dr. Anne M. Bahlke; Worked in New York". The Baltimore Sun. 1986-08-10. p. 78. Retrieved 2022-05-18 – via Newspapers.com.
- ↑ "More Schools Shut as Influenza Rises". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). 1945-12-19. ISSN 0362-4331. Retrieved 2022-05-18.
- ↑ "State Suggests Christmas Plays be Called Off". Times Herald. 1945-12-20. p. 5. Retrieved 2022-05-18 – via Newspapers.com.