ഒരു ഇംഗ്ലീഷ് സാമൂഹിക പരിഷ്കർത്താവും അടിമത്ത വിരുദ്ധ പോരാളിയും ഫെമിനിസത്തിന്റെ പ്രഥമപ്രവർത്തകയുമായിരുന്നു ആനി നൈറ്റ് (2 നവംബർ 1786 - 4 നവംബർ 1862).[1] 1840 ലെ അടിമത്ത വിരുദ്ധ കൺവെൻഷനിൽ അവർ പങ്കെടുത്തു. അവിടെ സ്ത്രീകളുടെ അവകാശങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി.[1]1847-ൽ നൈറ്റ് സ്ത്രീകളുടെ വോട്ടവകാശത്തിനുള്ള ആദ്യത്തെ ലഘുലേഖ നിർമ്മിക്കുകയും 1851-ൽ ഷെഫീൽഡിൽ യുകെയിലെ ആദ്യത്തെ വനിതാ വോട്ടവകാശ സംഘടന രൂപീകരിക്കുകയും ചെയ്തു.

ആനി നൈറ്റ്
"By tortured millions, By the divine redeemer, Enfranchise Humanity, Bid the Outraged World, BE FREE"
ജനനം2 November 1786
ചെംസ്ഫോർഡ്, ഇംഗ്ലണ്ട്
മരണം4 November 1862
ദേശീയതബ്രിട്ടീഷ്

കുടുംബ പശ്ചാത്തലം

തിരുത്തുക

1786-ൽ ചെൽ‌സ്ഫോർഡിൽ ആൻ നൈറ്റ് ജനിച്ചു. ചെൽ‌സ്ഫോർഡ് പലചരക്ക് വ്യാപാരിയായ വില്യം നൈറ്റിന്റെയും (1756–1814) ഭാര്യ പ്രിസ്‌കില്ല അലന്റെയും (1753–1829) മകളാണ്. അവരുടെ മാതാപിതാക്കളുടെ കുടുംബങ്ങൾ ക്വേക്കർമാരായിരുന്നു. അവരുടെ അംഗങ്ങളിൽ പലരും റ്റെമ്പർൻസ് പ്രസ്ഥാനത്തിലും അടിമത്ത വിരുദ്ധ പ്രസ്ഥാനങ്ങളിലും സജീവമായി പങ്കെടുത്തു.[1]

ആദ്യകാല ശ്രമങ്ങളും തടസ്സങ്ങളും

തിരുത്തുക

1825 ൽ ഒരു കൂട്ടം ക്വേക്കർമാർക്കൊപ്പം യൂറോപ്പിൽ പര്യടനം നടത്തിയപ്പോൾ നൈറ്റ് ചെംസ്ഫോർഡ് ലേഡീസ് ആന്റി-സ്ലേവറി സൊസൈറ്റിയിൽ അംഗമായിരുന്നു. പര്യടനം ഭാഗിക കാഴ്ചകളായിരുന്നു മാത്രമല്ല നല്ല അനുഭവങ്ങളും നേടി. നൈറ്റിന് ഫ്രഞ്ച്, ജർമ്മൻ ഭാഷകളിൽ സംസാരിക്കാൻ കഴിഞ്ഞു.[1]

  1. 1.0 1.1 1.2 1.3 Edward H. Milligan: Knight, Anne (1786–1862). Oxford Dictionary of National Biography (Oxford: OUP, 2004) Retrieved 4 November 2010.
"https://ml.wikipedia.org/w/index.php?title=ആനി_നൈറ്റ്&oldid=4143181" എന്ന താളിൽനിന്ന് ശേഖരിച്ചത്