ആനി ഡെസ്ക്ലോസ്
ഒരു ഫ്രഞ്ച് പത്രപ്രവർത്തകയും എഴുത്തുകാരിയുമായിരുന്നു ആനി സെസ്സൈൽ ഡെസ്ക്ലോസ് (സെപ്റ്റംബർ 23, 1907 - ഏപ്രിൽ 27, 1998). ഡൊമനിക് ഔറി, പൗളിൻ ലീഗ് എന്നീ തൂലികാനാമത്തിലാണ് അവർ എഴുതിയിരുന്നത്.
Anne Desclos | |
---|---|
പ്രമാണം:Anne Desclos.jpg | |
ജനനം | Rochefort, France | 23 സെപ്റ്റംബർ 1907
മരണം | 27 ഏപ്രിൽ 1998 Corbeil-Essonnes, France | (പ്രായം 90)
തൊഴിൽ | Journalist, Novelist |
ദേശീയത | French |
Genre | Fictional prose |
ആദ്യകാലം
തിരുത്തുകഫ്രാൻസിലെ റോച്ചെഫോർട്ടിൽ, ചാരെൻടെ-മാരിടൈംൽ, ഒരു ദ്വിഭാഷിയ കുടുംബത്തിലാണ് ആനി ജനിച്ചത്. ചെറുപ്പത്തിൽ തന്നെ ഡെസ്ക്ലോസ് ഇംഗ്ലീഷിലും ഫ്രഞ്ചിലും അറിവുനേടി. സോർബോണിലെ പഠനത്തിനു ശേഷം 1946 വരെ ഒരു പത്രപ്രവർത്തകയായി ജോലിയിൽ പ്രവേശിച്ചു. ഗള്ളിമോർഡ് പബ്ലിഷേഴ്സ് എന്ന പത്രത്തിന്റെ എഡിറ്റോറിയൽ സെക്രട്ടറിയായി ചേർന്ന അവർ ഡൊമിനിക് ഔറി എന്ന തൂലികാനാമം ഉപയോഗിച്ചു തുടങ്ങി.
ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും അനുയോജ്യമായ വായനക്കാരിയായ ഡെസ്ക്ലോസ് ഫ്രാൻസിലെ വായനക്കാർക്ക് അൽഗെറോൺ, ചാൾസ് സ്വിൻബേൺ , എവ്ലിൻ വോ , വിർജീനിയ വൂൾഫ് , ടി.എസ്. എലിയറ്റ് , എഫ്. സ്കോട്ട് ഫിറ്റ്സ്ജെറാൾഡ് തുടങ്ങിയ പ്രശസ്ത സാഹിത്യകാരന്മാരുടെ കൃതികളെ പരിചയപ്പെടുത്തുകയും വിവർത്തനം ചെയ്യുകയും ചെയ്തിരുന്നു. നിരവധി പ്രമുഖ സാഹിത്യ അവാർഡുകളുടെ ജൂറി അംഗവും വിമർശകയും ആയിരുന്നു.
ഇതും കാണുക
തിരുത്തുക- Chantons sous l'Occupation – a documentary film
ഉറവിടങ്ങൾ
തിരുത്തുക- Dominique Aury by Angie David – Editions Léo Scheer, 560 pp – ISBN 2-7561-0030-7 – Biography in French
അവലംബങ്ങൾ
തിരുത്തുക- Watson, Sasha (4 March 2010). "The Smuttiest French Novel Ever Written, Still Shocking 50 Years Later". Slate.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- The complete Story of O website: all about Histoire d'O and Dominique Aury (updated)
- Writer of O, a 2004 documentary film by Pola Rapaport
- Name Upon Name at Rain Taxi