ആനക്കര കോയക്കുട്ടി മുസ്ലിയാർ

പ്രമുഖ മുസ്ലിം പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയും[1] 2012 മുതൽ 2016 വരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഔദ്യോഗിക വിഭാഗം) പ്രസിഡന്റുമായിരുന്നു[2] ആനക്കര സി. കോയക്കുട്ടി മുസ്ലിയാർ.[3] സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ്‌ എക്‌സിക്യൂട്ടീവ്, പരീക്ഷാബോർഡ്‌, ജാമിഅ നൂരിയ പരീക്ഷാബോർഡ്‌ എന്നിവകളിൽ അംഗമായും ഇ.കെ വിഭാഗം സമസ്ത പാലക്കാട് ജില്ലാ പ്രസിഡണ്ട്, മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട്, പൊന്നാനി താലൂക്ക് ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ചോലയിൽ ഹസൈനാറിന്റെയും കുന്നത്തേതിൽ ആഇശത്ത് ഫാത്വിമയുടെയും മകനായി 1934ലിലായിരുന്നു മുസ്ലിയാരുടെ ജനനം. 03/05/2016 ചൊവ്വാഴ്ച രാത്രി 9.40ന് സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം.[4] മരിക്കുമ്പോൾ മുസ്ലിയാർക്ക് 81 വയസ്സായിരുന്നു.[5]

ആനക്കര സി. കോയക്കുട്ടി മുസ്ലിയാർ
സമസ്തയുടെ പ്രസിഡന്റ്‌
ഓഫീസിൽ
2012–2016
മുൻഗാമികാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാർ
പിൻഗാമികുമരംപുത്തൂർ എ.പി. മുഹമ്മദ് മുസ്‌ലിയാർ
വ്യക്തിഗത വിവരങ്ങൾ
ജനനം1934
മരണം2016 ഏപ്രിൽ 03
അന്ത്യവിശ്രമംആനക്കര
ദേശീയതഇന്ത്യക്കാരൻ
പങ്കാളികെ.കെ ഫാത്വിമ
കുട്ടികൾമുഹമ്മദ് നൂർ
അബ്ദുനാസർ
ആബിദുൽ ഹകീം
അബ്ദുസലാം
അബ്ദുൽ സമദ്
ഹാജറ
സഫിയ്യ
മാതാപിതാക്കൾ
  • ചോലയിൽ ഹസൈനാർ (അച്ഛൻ)
  • കുന്നത്തേതിൽ ആഇശത്ത് ഫാത്വിമ (അമ്മ)
അൽമ മേറ്റർബാഖിയാത്തു സ്വാലിഹാത്ത്, വെല്ലൂർ
അറിയപ്പെടുന്നത്മുസ്ലിം മത നേതാവ്

പ്രധാന ഗുരുനാഥന്മാർ

തിരുത്തുക
  • ഒ.കെ സൈനുദ്ദീൻ കുട്ടി മുസ്ലിയാർ
  • കെ.പി മുഹമ്മദ് മുസ്ലിയാർ
  • കഴുപുറം മുഹമ്മദ് മുസ്ലിയാർ
  • സി. കുഞ്ഞഹമ്മദ് മുസ്ലിയാർ
  • ശൈഖ് ഹസൻ ഹസ്രത്ത്
  • ആദം ഹസ്രത്ത്
  • കണ്ണിയത്ത് അഹ്മദ് മുസ്ലിയാർ
  • കെ.കെ അബൂബക്കർ ഹസ്രത്ത്
  • ആനക്കര സി കുഞ്ഞി മുഹമ്മദ് മുസ്ലിയാർ
  • കടുപ്രം മുഹമ്മദ് മുസ്ലിയാർ
  • കെ.പി മുഹമ്മദ് മുസ്ലിയാർ കരിങ്ങനാട്
  • സി കുഞ്ഞഹമ്മദ് മുസ്ലിയാർ
  • രായിൻകുട്ടി മുസ്ലിയാർ പടിഞ്ഞാറങ്ങാടി
  • കുഞ്ഞാനു മുസ്ലിയാർ പട്ടാമ്പി
  • തിരൂരങ്ങാടി വലിയപള്ളി
  • കൊയിലാണ്ടി
  • വമ്പേനാട്
  • മൈത്ര
  • വാണിയന്നൂർ
  • പൊൻമുണ്ടം
  • എടക്കുളം
  • കൊടിഞ്ഞി
  • കാരത്തൂർ ബദ്‌രിയ്യാ കോളജ്

അവലംബങ്ങൾ

തിരുത്തുക
  1. "സമസ്ത പ്രസിഡൻറ് ആനക്കര കോയക്കുട്ടി മുസ്ലിയാർ അന്തരിച്ചു".
  2. "ಸಮಸ್ತ ಅಧ್ಯಕ್ಷ ಕೋಯಕುಟ್ಟಿ ಮುಸ್ಲಿಯಾರ್ ನಿಧನ".[പ്രവർത്തിക്കാത്ത കണ്ണി]
  3. "സമസ്ത പ്രസിഡന്റ് ആനക്കര കോയക്കുട്ടി മുസ്ലിയാർ അന്തരിച്ചു".
  4. "സമസ്ത പ്രസി‍ഡന്റ് ആനക്കര സി. കോയക്കുട്ടി മുസല്യാർ അന്തരിച്ചു".[പ്രവർത്തിക്കാത്ത കണ്ണി]
  5. "സി. കോയക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു".