ആദികൈലാസയാത്ര
ഹിമാലയ സഞ്ചാരസാഹിത്യകാരന്മാരിൽ പ്രമുഖനായ ശ്രീ.എം. കെ. രാമചന്ദ്രൻ രചിച്ച കൃതിയാണ് ആദികൈലാസയാത്ര.[1] അദ്ദേഹം നടത്തിയ ആദ്യതത്െ കൈലാസ യാത്രയുടെ അനുഭവ വിവരണമാണ് ഈ കൃതിയിൽ വിവരിച്ചിട്ടുള്ളത്. മങ്തി ക്യാമ്പ് വരെ വാഹനത്തിലും പിന്നീട് കാളീ നദീ തീരത്തുകൂടി ദർഭ, കാപ്ല, ബുധി, ഗുഞ്ജി നാഭി, കുറ്റി ഫാൽകിവാർ വഴി കാൽനടയായും നടത്തിയ യാത്രകളും അതിനിടയിലുണ്ടായ അനുഭവങ്ങളുമാണ് അദ്ദേഹം ഈ കൃതിയിൽ വർണ്ണിച്ചിട്ടുള്ളത്.
ആദികൈലാസം
തിരുത്തുകഉത്തരാഖണ്ഡ് സംസ്ഥാനത്തിൽ തിബറ്റ്- ചൈന അതിർത്തിയിൽ പിത്തോർഗഡ് ജില്ലയിലാണ് ഛോട്ട കൈലാസ് എന്ന് കൂടി പറയുന്ന ആദികൈലാസം സ്ഥിതിചെയ്യുന്നത്.[2] തിബറ്റിലുള്ള കൈലാസം പോലെ ദിവ്യമായി കരുതുന്ന കുമയൂൺ താഴ്വരയിലെ മറ്റൊരു പർവ്വതമാണ് ആദികൈലാസം. ബേസ് ക്യാമ്പായ ദാർചുലയിൽ നിന്നും 120 കിലൊമിറ്റർ അകലെ ആണു ജോലിങ് ചോങ് എന്ന ക്യാമ്പിനടുത്തുള്ള ആദികൈലാസം.
അവലംബം
തിരുത്തുക- ↑ രാമചന്ദ്രൻ,എം.കെ. ആദികൈലാസയാത്ര, തൃശ്ശൂർ: കറന്റ് ബുക്സ്, 2009
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-25. Retrieved 2015-03-21.