ത്യാഗരാജസ്വാമികൾ ചാരുകേശിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ആഡ മോഡി ഗലദേ രാമയ്യ.[1][2]

വരികളും അർത്ഥവും

തിരുത്തുക
  വരികൾ അർത്ഥം
പല്ലവി ആഡ മോഡി ഗലദേ രാമയ്യ മാട ഓ! രാമ, എന്നോടു സംസാരിക്കാതെയിരിക്കുന്നതു മര്യാദയാണോ?
അനുപല്ലവി തോഡു നീഡ നീവേയനുചുനു ഭക്തി
കൂഡിന പാദമു പട്ടിന നാതോ മാട
ഒരു നിഴൽ പോലെ അങ്ങയോട് മാത്രമുള്ള ഭക്തിയോടെ അവിടുത്തെ
പാദം മുറുകെപ്പിടിച്ചുകൊണ്ട് പറ്റിച്ചേർന്നിരിക്കുന്ന എന്നോട്
ചരണം ചദുവുലന്നി തെലിസി ശങ്കരാംശുഡൈ
സദയുഡാശുഗ സംഭവുഡു മ്രൊക്ക
കദലു തമ്മുനി പൽക ജേസിതിവി ഗാകനു
ത്യാഗരാജു ആഡിന മാട
അങ്ങയെ എന്റെ ഏകരക്ഷയായി കരുതി ഹൃദയത്തോടു ചേർത്തുപിടിച്ചിട്ടും അങ്ങേയ്ക്കതൊന്നും ബോധ്യമാവുന്നില്ലേ?
ഓ! ദയാപരനായ ഭഗവാനേ, ശങ്കരന്റെ അംശമായ എല്ലാ കാര്യങ്ങളിലും അഗാധജ്ഞാനമുള്ള വായുപുത്രൻ ആഞ്ജനേയഭഗവാൻ
ആദ്യമായി അങ്ങയെ വന്ദിച്ചപ്പോൾപ്പോലും അങ്ങ് സഹോദരനായ ലക്ഷ്മണനെയല്ലേ ആഞ്ജനേയനോടു സംസാരിക്കാൻ
ഏർപ്പാടാക്കിയത്, അങ്ങനെയൊക്കെയുള്ളപ്പോൾ കേവലം ത്യാഗരാജനോട് അങ്ങ് സംസാരിക്കുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനാണ്?
  1. Ramayya, Adamodi Galade. "Ada Modi". http://www.shivkumar.org. Shivkumar.org. Retrieved 19 ഡിസംബർ 2020. {{cite web}}: External link in |website= (help)
  2. galadE, aaDamODi. "karnATik". www.karnatik.com. karnATik.com. Retrieved 19 ഡിസംബർ 2020.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആഡ_മോഡി_ഗലദേ&oldid=3496393" എന്ന താളിൽനിന്ന് ശേഖരിച്ചത്