ആഡം ഓസ്ബോൺ (മാർച്ച് 6, 1939 - മാർച്ച് 18, 2003)ഒരു ബ്രിട്ടീഷ്-അമേരിക്കൻ എഴുത്തുകാരനും പുസ്തക, സോഫ്റ്റ്‌വെയർ പ്രസാധകനും കമ്പ്യൂട്ടർ ഡിസൈനറും യുണൈറ്റഡ് സ്റ്റേറ്റ്സിലും മറ്റിടങ്ങളിലും നിരവധി കമ്പനികൾ സ്ഥാപിച്ച വ്യക്തിയുമാണ്. ആദ്യത്തെ കൊണ്ടുനടക്കാവുന്ന പേഴ്സണൽ കമ്പ്യൂട്ടറിന്റെ ഉപജ്ഞാതാവാണ്. ഓസ്ബോൺ-1 എന്നു പേരുള്ള ഇതിന് ഒരു സ്യൂട്ട് കേസിന്റെ വലിപ്പം മാത്രമാണ് ഉണ്ടായിരുന്നത്. സോഫ്റ്റ് വെയർ പാക്കേജുകൾ ഉൾപ്പെടെ പുറത്തുവന്ന ആദ്യ കമ്പ്യൂട്ടറും ഓസ്ബോൺ-1 ആണ്. ബേസിക് ഭാഷക്കുള്ള കമ്പൈലറും ഇന്റർപ്രെട്ടറും വേർഡ് പ്രൊസസിങ്, ഡേറ്റാബേസ്, സ്പ്രെഡ്ഷീറ്റ് പ്രോഗ്രാമുകളും, കളികളും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. സി.പി./എം. 2.2 ഓപ്പറേറ്റിംഗ് സിസ്റ്റമായിരുന്നു ഓസ്ബോൺ കമ്പ്യൂട്ടറുകൾ ഉപയോഗിച്ചിരുന്നത്.

ആദം ഓസ്ബോൺ
ജനനം(1939-03-06)മാർച്ച് 6, 1939
Bangkok, Thailand
മരണംമാർച്ച് 18, 2003(2003-03-18) (പ്രായം 64)
Kodaikanal, India
കലാലയം
അറിയപ്പെടുന്നത്Osborne 1
Scientific career
FieldsComputer engineering
InstitutionsOsborne Computer Corporation

മുൻകാലജീവിതം

തിരുത്തുക

1939 മാർച്ച് 6-ന് തായ്‌ലൻഡിലെ ബാങ്കോക്കിൽ ഒരു ബ്രിട്ടീഷ് പിതാവിനും പോളിഷ് മാതാവിനും മകനായി ഓസ്ബോൺ ജനിച്ചു.[1] അദ്ദേഹത്തിന്റെ പിതാവ്, ആർതർ ഓസ്ബോൺ, പൗരസ്ത്യ മത തത്ത്വചിന്ത എന്നീ വിഷയങ്ങൾ പഠിപ്പിക്കുകയും, ചുലലോങ്കോൺ സർവകലാശാലയിൽ ഇംഗ്ലീഷ് അദ്ധ്യാപകനുമായിരുന്നു. കുടുംബത്തിലെ എല്ലാ അംഗങ്ങളും തമിഴ് ഭാഷ നന്നായി സംസാരിക്കുന്നവരായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം ദക്ഷിണേന്ത്യയിൽ അമ്മയോടൊപ്പം ചെലവഴിച്ചു. ആറാം ക്ലാസ് വരെ അദ്ദേഹം കൊടൈക്കനാലിലെ പ്രസന്റേഷൻ കോൺവെന്റ് സ്കൂളിൽ പഠിച്ചു. 1950-ൽ ഓസ്ബോൺ കുടുംബം ഇംഗ്ലണ്ടിലേക്ക് താമസം മാറി. 11 വയസ്സ് മുതൽ, അദ്ദേഹം വാർവിക്ഷെയറിലെ ഒരു കാത്തലിക് ബോർഡിംഗ് സ്കൂളിൽ പഠിച്ചു, എന്നാൽ 1954 മുതൽ 1957 വരെ ലീമിംഗ്ടൺ കോളേജ് ഫോർ ബോയ്സ് എന്ന ഗ്രാമർ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു, അവിടെ അദ്ദേഹം ചെസ്സ് കളി പഠിച്ചു. 1961-ൽ ബർമിംഗ്ഹാം സർവ്വകലാശാലയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അദ്ദേഹം, 1968-ൽ ഡെലവെയർ സർവ്വകലാശാലയിൽ നിന്ന് പിഎച്ച്ഡിയും കരസ്ഥമാക്കി. അമേരിക്കയിൽ താമസിക്കുമ്പോഴാണ് കമ്പ്യൂട്ടർ കോഡ് എഴുതാൻ പഠിച്ചത്. അദ്ദേഹം കാലിഫോർണിയയിലെ ഷെൽ ഓയിലിൽ കെമിക്കൽ എഞ്ചിനീയറായി ജോലിയിൽ പ്രവേശിച്ചു, എന്നാൽ അദ്ദേഹത്തെ പിരിച്ചുവിട്ടു.

ഇവയും കാണുക

തിരുത്തുക


  1. Schofield, Jack (March 27, 2003). "Obituary: Adam Osborne". The Guardian. Retrieved March 28, 2019.
"https://ml.wikipedia.org/w/index.php?title=ആഡം_ഓസ്ബോൺ&oldid=3771757" എന്ന താളിൽനിന്ന് ശേഖരിച്ചത്