പാപനാശം ശിവൻ കാംബോജിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു തമിഴ് കൃതിയാണ് ആടും ദൈവം നീ അരുൾവായ്[1]

വരികളും അർത്ഥവും

തിരുത്തുക
  വരികൾ അർത്ഥം തമിഴ് വരികൾ
പല്ലവി ആടും ദൈവം നീ അരുൾവായ്,
ഇടതുപാദം തൂക്കി ആടും
ഇടത് കാൽ ഉയർത്തി നൃത്തം ചെയ്യുന്ന മഹേശ്വരാ
അങ്ങയുടെ അനുഗ്രഹം എനിക്കു തരേണമേ.
ஆடும் தெய்வம் நீ அருள்வாய்
இடது பாதம் தூக்கி
അനുപല്ലവി നാടും അഡിയർ പിറവി തുയരറ
വീടും തരും കരുണൈനിധിയേ നടം
അങ്ങയുടെ അടുത്ത് അഭയം തേടുന്ന ഭക്തർക്ക്
പലജന്മങ്ങളുടെ ദുരിതത്തിൽ നിന്ന് അങ്ങ് മോചനം നൽകുന്നു.
நாடும் அடியர் பிறவித் துயரற
வீடும் தரும் கருணை நிதியே நடம்
ചരണം ശുഭം ശേർ കാളിയുടൻ ആടി പടുതോൽവി
അഞ്ചി തിരുച്ചെവിയിൽ അണിന്ത മണി
ത്തോടു വിഴുന്ദാ നാദമായം കാട്ടിയും
തൊഴും പാദം ഉയരെത്തൂക്കിയും വിരി-
പ്രപഞ്ചം മുഴുദും ആട്ടും നിൻ തിരുപ്പദം
തഞ്ചം എന ഉന്നൈ അടൈന്തേൻ
പരിന്തെൻ തിണ്ടാട്ടം കണ്ടു പരിശ് തരും
ദുരൈയേ സഭൈ നടുവിൽ തത്‌ധിമി എനൃ
ശുഭകരമായി കാളിദേവിയുമൊത്ത് മത്സരിച്ച് നൃത്തം
ചെയ്യുമ്പോൾ അങ്ങ് തോൽവി ഉറപ്പിച്ചിരുന്നു. അപ്പോൾ
കാൽ ചെവിയിലേക്ക് ഉയർത്തി നിലത്തുവീണ കമ്മൽ
ചെവിയിലേക്കു വയ്ക്കുകയാണെന്നങ്ങ് ഭാവിച്ചു.
ആ നൃത്തത്തിലൂടെ അങ്ങ് പ്രപഞ്ചത്തെ മുഴുവൻ
ചലിപ്പിക്കുകയാണ്. ഭക്തരുടെ കഷ്ടപ്പാടുകളെ അടിസ്ഥാനമാക്കി
അങ്ങ് അവർക്ക് പ്രതിഫലം നൽകുന്നു. അങ്ങയുടെ
പാദത്തിൽ അഭയം പ്രാപിക്കുന്ന എന്നെയും കൈവിടരുതേ
சுபம் சேர் காளியுடன் ஆடிப் படு தோல்வி
அஞ்சி திருச் செவியில் அணிந்த மணித்
தோடு விழுந்ததாக மாயம் காட்டியும்
தொழும் பதம் உயரத் தூக்கியும் – விரி
பிரபஞ்சம் முழுதும் ஆட்டும் நின் திருப் பதம்
தஞ்சம் என உன்னை அடைந்தேன்
பரிந்தென் திண்டாட்டம் கண்டு பரிசு தரும்
துரையே சபை நடுவில் தத்திமி என்று (ஆடும்)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആടും_ദൈവം_നീ_അരുൾവായ്&oldid=3546998" എന്ന താളിൽനിന്ന് ശേഖരിച്ചത്