ആകൃതി ആവശ്യത്തെ അനുഗമിക്കുന്നു

(ആകൃതി ആവശ്യത്തെ പിന്തുടരുന്നു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നവീന വാസ്തുവിദ്യ (modern architecture), ഉല്പന്ന രൂപകല്പന (industrial design) തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ഒരു തത്ത്വമാണ് ആകൃതി ആവശ്യത്തെ അനുഗമിക്കുന്നു (ഇംഗ്ലീഷ്: Form follows function) എന്നത്. ഇരുപതാം നൂറ്റാണ്ടിലാണ് ഈ ആശയം ഉദ്ഭവിച്ചത്. ഒരു കെട്ടിടമോ ഏതെങ്കിലും ഉത്പന്നമോ രൂപകല്പനചെയ്യുമ്പോൾ, അതിന്റെ ധർമ്മത്തിനായിരിക്കണം പ്രാധാന്യം, മറിച്ച് രൂപത്തിനല്ല. ഇതാണ് ഈ ശൈലി അർഥമാക്കുന്നത്.

ലൂയിസ് സള്ളിവെൻ രൂപകല്പന ചെയ്ത വെയിന്റൈറ്റ് മന്ദിരം, ഇത് "ആകൃതി ആവശ്യത്തെ അനുഗമിക്കുന്നു" എന്ന തത്ത്വത്തെ അടിസ്ഥാനമാക്കി സൃഷ്ടിച്ചതാണ്

വാക്യത്തിന്റെ ഉദ്ഭവം തിരുത്തുക

ഈ വാക്യത്തിന്റെ കർത്തൃത്വം അമേരിക്കൻ ശില്പിയായിരുന്ന ഹോറേഷ്യോ ഗ്രീനോയുടെ (Horatio Greenough) മേൽ പലപ്പോഴും ആരോപിക്കപ്പെടുന്നുണ്ട്. ഇത് തെറ്റാണെങ്കിൽകൂടിയും അദ്ദേഹത്തിന്റെ ചിന്താധാരകൾ പിന്നീടുത്ഭവിച്ച ഫങ്ക്ഷണലിസവുമായ് ചേർന്നുപോകുന്നവയാണ്.[1] ഗ്രീനോയുടെ സാഹിത്യസൃഷ്ടികൾ കുറേവർഷങ്ങളായി ആരും ശ്രദ്ധിച്ചിരുന്നില്ല. 1930ലാണ് അവ കണ്ടെടുത്തത്. 1947ൽ അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ ആകൃതിയും ആവശ്യവും : ഹോറേഷ്യോ ഗ്രീനോയുടെ കാഴ്ച്ചപ്പാടിൽ എന്ന പേരിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.

ഗ്രീനോയുടെ അതേ നാട്ടുകാരനും വാസ്തുശില്പിയുമായ ലൂയിസ് സള്ളിവെൻ തന്റെ ഒരു പ്രബന്ധത്തിൽ ആകൃതി ആവശ്യത്തെ അനുഗമിക്കുന്നു എന്ന ശൈലി ഉൾപ്പെടുത്തി. [1] ഗ്രീനോയുടെ മരണത്തിന് ഏകദേശം 50വർഷം ശേഷമായിരുന്നു ഇത്. ഇന്ന് ഈ തത്ത്വത്തിന്റെ സ്രഷ്ടാവായി സള്ളിവനെയാണ് കണക്കാക്കുന്നത്. അദ്ദേഹം ഈ തത്ത്വത്തെക്കുറിച്ച് പറയുന്നതെന്തെന്നാൽ,

ജൈവീകവും അജൈവികവുമായ എല്ലാ വസ്തുക്കളിലും വ്യാപിക്കുന്ന നിയമവും
ഭൗതികവും ആദ്ധ്യാത്മികമായ സർവ്വതിലും
മാനവികവും അമാനുഷികവുമായ സർവ്വതിലും
സുസ്‌പഷ്‌ടമായ ശിരസ്സിലും
ഹൃദയത്തിലും മനസ്സിലും
വേർതിരിച്ചു മനസ്സിലാക്കാവുന്നതായ ജീവൻ ഈ തത്ത്വത്തിൽ ലയിച്ചിരിക്കുന്നു.
അതായത് ആകൃതി ആവശ്യത്തെ എല്ലായ്പ്പോഴും അനുഗമിക്കുന്നു.ഇതാണ് നിയമം[2]

അവലംബം തിരുത്തുക

  1. Horatio Greenough, *Form and Function: Remarks on Art*, edited by Harold A. Small (Berkeley, Univ. of California Press, 1947), although the theory of inherent forms, of which the phrase is a fitting summary, informs all of Greenough's writing on art, design, and architecture. Greenough was in his architectural writings influenced by the transcendentalist thinking and the unitarian kind of protestantism of Ralph Waldo Emerson.
  2. "The Tall Office Building Artistically Considered" originally published in Lippincott's Magazine #57 (March 1896)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക