ആകാൻക്ഷ സിംഗ്

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

പ്രധാനമായും ഹിന്ദി , തെലുങ്ക് ഭാഷാ സിനിമകളിലും ടെലിവിഷനിലും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ് ആകാൻക്ഷ സിംഗ് (ജനനം 30 ജൂലൈ 1990). നാടകത്തിലൂടെ തൻ്റെ കരിയർ ആരംഭിച്ച അവർ കളേഴ്‌സ് ടിവിയുടെ ടെലിവിഷൻ പരമ്പരയായ നാ ബോലെ തും നാ മൈനേ കുച്ച് കഹാ (2012-2014) എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു. ബദരീനാഥ് കി ദുൽഹനിയ (2017) എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

Aakanksha Singh
Singh in 2022
ജനനം (1990-07-30) 30 ജൂലൈ 1990  (33 വയസ്സ്)
തൊഴിൽActress
സജീവ കാലം2012–present
ജീവിതപങ്കാളി(കൾ)
Kunal Sain
(m. 2014)

മല്ലി രാവ (2017) എന്ന ചിത്രത്തിലൂടെ സിംഗ് തൻ്റെ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതിന് മികച്ച വനിതാ അഭിനയത്തിനുള്ള SIIMA അവാർഡ് - തെലുങ്ക് നോമിനേഷൻ ലഭിച്ചു. ഇതിനുശേഷം തെലുങ്ക് ചിത്രം ദേവദാസ് (2018) കന്നഡ ചിത്രം പൈൽവാൻ (2019) ഹിന്ദി ചിത്രം റൺവേ 34 (2022) എന്നിവയിലൂടെ അവർ അഭിനയ രംഗത്ത് വിജയിച്ചു. രംഗ്ബാസ്: ദാർ കി രജനീതി , മീറ്റ് ക്യൂട്ട് (രണ്ടും 2022) എന്നിവയുൾപ്പെടെയുള്ള വെബ് സീരീസുകളിലും അവർ അഭിനയിച്ചു.

സിംഗ് ഒരു ഇന്ത്യൻ ടെലി അവാർഡിന് അർഹയായി.[1] അവർ അഭിനയ ജീവിതത്തിന് പുറമേ ബ്രാൻഡുകൾക്കും ഉൽപ്പന്നങ്ങളുടെ പരസ്യങ്ങളിലും അഭിനയിക്കുന്നു.[2]

സ്വകാര്യ ജീവിതം തിരുത്തുക

1990 ജൂലൈ 30 ന് രാജസ്ഥാനിലെ ജയ്പൂരിലാണ് ആകാൻഷ സിംഗ് ജനിച്ചത്.[3] അവരുടെ അമ്മ ഒരു നാടക കലാകാരിയാണ്. വിദ്യാഭ്യാസം കൊണ്ട് ആകാൻഷ സിംഗ് ഫിസിയോതെറാപ്പിസ്റ്റാണ്.[4]

2014-ൽ രാജസ്ഥാനിൽ വച്ച് മാർക്കറ്റിംഗ് പ്രൊഫഷണലായ തൻ്റെ കാമുകൻ കുനാൽ സെയ്‌നെ അവർ വിവാഹം കഴിച്ചു.[5]

ബാഹ്യ ലിങ്കുകൾ തിരുത്തുക

അവലംബം തിരുത്തുക

  1. Hooli, Shekhar H. "SIIMA Awards 2018 - Telugu, Kannada nomination list out: Date, place of 7th edition revealed". International Business Times, India Edition. Archived from the original on 8 August 2018. Retrieved 8 August 2018.
  2. "Exclusive! Aakanksha Singh: As actors we should readily take up challenges". Hindustan Times (in ഇംഗ്ലീഷ്). Retrieved 17 August 2022.
  3. "'Na Bole Tum Na Maine Kuch Kaha' fame Aakanksha Singh celebrates her birthday in London". The Times of India. 3 August 2018. Retrieved 24 April 2022.
  4. Shukla, Richa (4 June 2014). "Jaipur girl Akanksha is officially a physiotherapist". The Times of India. Archived from the original on 7 June 2014. Retrieved 8 June 2014.
  5. "Lesser-known husbands of TV bahus". The Indian Express (in ഇംഗ്ലീഷ്). 26 March 2020. Retrieved 2 March 2021.
"https://ml.wikipedia.org/w/index.php?title=ആകാൻക്ഷ_സിംഗ്&oldid=4074089" എന്ന താളിൽനിന്ന് ശേഖരിച്ചത്