ആകാശ്
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡാറ്റാവൈൻഡ്[1] എന്ന കമ്പനിയും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ചേർന്ന് രൂപകൽപ്പന ചെയ്ത് ക്വാഡ് എന്ന ഇന്ത്യൻ കമ്പനി ഹൈദരാബാദിലെ[2] നിർമ്മാണശാലയിൽ വികസിപ്പിച്ചെടുത്ത ആൻഡ്രോയ്ഡ് അധിഷ്ഠിത ടാബ്‌ലെറ്റ് കമ്പ്യൂട്ടർ ആണ് ആകാശ് .ലോകത്തിലെ ഏറ്റവും വിലക്കുറവുള്ള ഈ ടാബ്‌ലെറ്റ് കമ്പ്യൂട്ടർ വിദ്യാർത്ഥികൾക്ക് 1750 രൂപക്കും മറ്റുള്ളവർക്ക് 3000 രൂപക്കും ലഭ്യമാക്കും എന്നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.[1] 2011 ഒക്ടോബർ 5-നു് ആകാശ് എന്ന പേരിൽ ഈ ടാബ്‌ലറ്റ് ഔദ്യോഗികമായി പുറത്തിറക്കി. 100,000 യൂനിറ്റുകളാണ് ആദ്യ ഘട്ടത്തിൽ പുറത്തിറക്കിയത്[3]. കൂടുതൽ മെച്ചപ്പെട്ട സേവനങ്ങളോടെ പുറത്തിറങ്ങുന്ന രണ്ടാം പതിപ്പ് 2012 ആദ്യപാദത്തിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു[4]. രണ്ടാം പതിപ്പ് രാജ്യത്തെ വിദ്യാർത്ഥികൾക്കെല്ലാം ലഭ്യമാക്കാനുള്ള പദ്ധതി മന്ത്രിസഭയുടെ പരിഗണനയിലാണ്.[5]
ഡെവലപ്പർ | DataWind |
---|---|
Manufacturer | ഡാറ്റാവിൻഡ് |
തരം | ടാബ്‌ലെറ്റ് കമ്പ്യൂട്ടർ |
ആദ്യത്തെ വില | 2999 Rs (1750 Rs for students) |
ഓപ്പറേറ്റിംഗ് സിസ്റ്റം | ആൻഡ്രോയിഡ് 2.2 |
പവർ | 2100 mAh Li-Po battery, 2-3hr life |
സി.പി.യു | 366 MHz processor |
സ്റ്റോറേജ് കപ്പാസിറ്റി | ഫ്ലാഷ് മെമ്മറി 2 GB-32 GB microSD slot |
മെമ്മറി | 256 MB DDR2 RAM |
ഡിസ്‌പ്ലേ | 800 × 480 px 7 ഇഞ്ച് (18 സെ.മീ) diagonal |
ഇൻപുട് | Multi-touch resistive touchscreen, headset controls |
ക്യാമറ | ഇല്ല |
കണക്ടിവിറ്റി | GPRS and Wi-Fi (802.11 a/b/g/n) |
ഓൺലൈൻ സേവനങ്ങൾ | Getjar marketplace (not Android marketplace) |
അളവുകൾ | 190.5 മി.മീ (7.50 ഇഞ്ച്) (h) 118.5 മി.മീ (4.67 ഇഞ്ച്) (w) 15.7 മി.മീ (0.62 ഇഞ്ച്) (d) |
ഭാരം | 350 ഗ്രാം (12 oz) |
വെബ്‌സൈറ്റ് | ubislate.com |
7 ഇഞ്ച് റസിസ്ടീവ് ടച്ച് സ്ക്രീനോടു കൂടി പുറത്തിറങ്ങുന്ന ഈ ടാബ്‌ലറ്റിൽ 256 മെഗാബൈറ്റ് റാമും , എ.ആർ.എം. 11 പ്രോസസറുമുണ്ട്[6]. ആൻഡ്രോയ്ഡ് 2.2 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഈ ടാബ്‌ലറ്റിൽ രണ്ടു യു.എസ്.ബി. പോർട്ടുകളും[3], എച്ച്.ഡി. ഗുണമേന്മയോടെയുള്ള വീഡിയോകൾ പ്രവർത്തിക്കുവാനുമുള്ള[6][7] കഴിവുമുണ്ട്. ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്തുപയോഗിക്കുന്നത് സാധാരണ ആൻഡ്രോയ്ഡ് ടാബ്‌ലറ്റുകളിൽ നിന്നു വ്യത്യസ്തമായി ആൻഡ്രോയ്ഡ് മാർക്കറ്റിൽ നിന്ന് ഉപയോഗിക്കുന്നതിനു പകരം ഗെറ്റ്ജാർ എന്ന ടൂൾ ആണുപയോഗിക്കുന്നത്[8].മൂന്നു മണിക്കൂർ ബാക്കപ്പ് ലഭിക്കും. ആന്റിന, കീബോർഡ് കേസ് എന്നിവയാണ് ആക്സസ്സറികൾ.
ഇൻഫർമേഷൻ കമ്മ്യുണിക്കേഷൻ ടെക്നോളജിയിലൂടെ വിദ്യാഭ്യാസം എന്ന ദേശീയ മിഷനാണ്(National Mission on Education through Information and Communication Technology:NME-ICT) ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിലവിലെ സക്ശത് എന്ന പോർട്ടൽ വഴി ഇന്ത്യയിലെ നാനൂറോളം സർവകലാശാലകളും ഇരുപതിനായിരത്തോളം കോളേജ്കളും ഈ-ലേണിംഗ് പ്രോഗ്രാമിലൂടെ ബന്ധിപ്പിക്കും. വൈ-ഫൈ , ജീ പീ ആർ എസ് വഴികളിലൂടെ നെറ്റ് വർക്കിൽ പ്രവേശിക്കാം. www.akashtablet com. എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഓർഡർ കൊടുക്കാം.
അവലംബം
തിരുത്തുകഇൻഫോ കൈരളി കമ്പ്യൂട്ടർ മാഗസിൻ, നവംബർ 2011
- ↑ 1.0 1.1 Kurup, Saira (2011 ഒക്ടോബർ 09). "'We want to target the billion Indians who are cut off'". Times of India. Retrieved 2011 ഒക്ടോബർ 09.
{{cite web}}
: Check date values in:|accessdate=
and|date=
(help); Cite has empty unknown parameter:|coauthors=
(help) - ↑ "Aiming for the Other One Billion". New York Times, October 6, 2011, Heather Timmons.
- ↑ 3.0 3.1 "Meet Aakash, India's $35 'Laptop'". New York Times, October 5, 2011, Pamposh Raina and Heather Timmons.
- ↑ "Better, faster Aakash-2 to be launched in Feb 2012". Chetan Chauhan, Hindustan Times, New Delhi, November 03, 2011. Archived from the original on 2011-11-06. Retrieved 2011-11-11.
- ↑ മലയാള മനോരമ ദിനപത്രം-ഒക്ടോബർ 9
- ↑ 6.0 6.1 "Aakash tablet will end 'digital divide'". Montreal Gazette, Jason Magder, October 6, 2011. Archived from the original on 2011-11-08. Retrieved 2011-11-11.
- ↑ "India Announces World's Cheapest Tablet". India Real Time, viaThe Wall Street Journal, Tripti Lahiri, October 5, 2011.
- ↑ "Aakash: We want to target the billion Indians who are cut off, says Suneet Singh Tuli, CEO of Datawind". Economic Times, October 09, 2011, Saira Kurup.