ആഭരണങ്ങളും മറ്റ് അലങ്കാര വസ്തുക്കളും നിർമ്മിയ്ക്കാൻ ഉപയോഗിക്കുന്ന ആംബർ,(അമ്പർ, ആമ്പർ, Amber) ചില പ്രത്യേകതരം മരങ്ങളിൽ നിന്ന് ഊർന്നിറങ്ങുന്ന സ്രാവം ( കറ അഥവാ പശ എന്നും പറയാം) ആണ് . മുത്ത്, പവിഴം, എന്നിവയോടൊപ്പം ആംബറും ജൈവരത്നങ്ങൾ എന്ന വിഭാഗത്തിൽ ഉൾപെടുന്നു. ആഭരണാലങ്കാരങ്ങൾക്ക് പുറമേ പുരാവസ്‌തു ശാസ്‌ത്രത്തിലും ജനിതകശാസ്ത്രത്തത്തിലും ആംബർ വ്യാപകമായി ഉപയോഗിക്കുന്നു. സുഗന്ധധൂമമായും, നാട്ടുവൈദ്യങ്ങൾക്കും പലയിടങ്ങളിലും ആംബർ ഉപയോഗിക്കുന്നു.[1]

ആംബർ
Amber.pendants.800pix.050203.jpg
General
CategoryAmber
Identification
നിറംമഞ്ഞ, തവിട്ട്, വെളുത്ത മഞ്ഞ, ചുവപ്പ്, ക്രീം നിറം, ഓറഞ്ച് ഷേഡുകൾ
ആംബർ നെക്‌ലേസ്

പേരിനു പിന്നിൽതിരുത്തുക

അറബി പദമായ അൻബാർ ʿanbar عنبر‎ എന്ന വാക്കിൽ നിന്നാണ് ആബർ എന്ന ഇംഗ്ളീഷ് വാക്ക് രൂപം കൊണ്ടത് എന്ന് കരുതപ്പെടുന്നു.[2]

ഘടനതിരുത്തുക

ഹൈഡ്രോകാർബണുകൾ, റെസിനുകൾ, സുക്സിനിക് ആസിഡ്, എണ്ണകൾ എന്നിവയുൾപ്പെടെയുള്ള ജൈവ സംയുക്തങ്ങളുടെ ഒരു രൂപരഹിതമായ മിശ്രിതമാണ് അംബർ. പുരാതന വൃക്ഷങ്ങളുടെയും വിശിഷ്യാ ചില പൈൻ മരങ്ങളുടെയും കറ, ദശലക്ഷക്കണക്കിന് വർഷങ്ങളോളം പ്രക്ര്യതിയുടെ ജൈവ സംസ്കരണത്തിന് വിധേയമായി രൂപപ്പെടുന്ന ഫോസിലുകളാണ് ഇവ. ആമ്പറിനെ സാധാരണയായി ഫോസിലൈസ്ഡ് റെസിൻ എന്നാണ് വിളിക്കുന്നതെങ്കിലും യാഥാർത്ഥതത്തിൽ മറ്റു ഫോസിലുകൾ പോലെ ആംബറിലെ ധാതുസംയുക്തങ്ങൾക്ക് രൂപമാറ്റം വരുന്നില്ല. പകരം പ്രകൃത്യാലുള്ള രൂപാന്തരണത്തിലൂടെ ഇത് ഒരു ജൈവ പ്ലാസ്റ്റിക് രൂപത്തിലേയ്ക്ക് പരിണമിയ്ക്കുകയാണ് ചെയ്യുന്നത്.[3] ആയതുകൊണ്ട് തന്നെ സഹസ്രാബ്ദങ്ങൾക്ക് മുൻപ് ഈ കറയിൽ അകപ്പെടുന്ന ജീവികൾ ജൈവഘടനയിൽ മാറ്റം വരാതെ ഇപ്പോഴും നിലനിൽക്കുന്നു. ഭൂമിയിൽ നിന്ന് നാമാവശേഷമായ പല ജീവി വർഗ്ഗങ്ങളെയും ആംബർ കല്ലുകളിൽ നിന്ന് കണ്ടെടുക്കുകയും അവയുടെ ജനിത ഘടനയെക്കുറിച്ചും ആവാസമേഘലകളെക്കുറിച്ചും പഠനം നടത്തുകയും ചെയ്യാൻ ശാസ്ത്രജ്ഞമാർക്ക് കഴിയുകയും ചെയ്തു. കൊതുകുകൾ നിരവധി ചെറു പ്രാണികൾ, ചിലന്തികൾ തേളുകൾ പക്ഷിക്കുഞ്ഞുങ്ങൾ എന്നിവ ഇങ്ങനെ കണ്ടെത്തിയിട്ടുണ്ട്. ഇവ കൂടാതെ വംശനാശം സംഭവിച്ച ആയിരത്തിലധികം പ്രാണികളെ അമ്പറിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.[4]

മിനുക്കിയെടുക്കുന്ന കല്ലുകളിൽ നിന്ന് സ്ഫടികസമാനമായി ഉള്ളിലിരിക്കുന്ന ജീവികളെ കാണാൻ കഴിയുന്നു എന്നതാണ് മറ്റു രത്നങ്ങളെ അപേക്ഷിച്ച് ആംബർ രത്നങ്ങളുടെ പ്രധാന മേന്മ.

ഇവ പ്രകൃത്യാലുള്ള ഒരു ഡിസൈൻ ആയി ആഭരണങ്ങളിൽ തെളിയുമ്പോൾ സഹസ്രാബ്ദങ്ങൾക്ക് മുൻപുള്ള പ്രകൃതിയുടെ ഒരു തുണ്ടിനെ തങ്ങൾ വഹിക്കുന്നു എന്ന ഒരു അവബോധം ഓരോ ആഭരണ പ്രേമിയുടെയും അഹങ്കാരമായി മാറുന്നു.

മറ്റു പ്രത്യേകതകൾതിരുത്തുക

പതിനായിരത്തിലേറെ വർഷങ്ങൾക്ക് മുൻപ് തന്നെ ആളുകൾ ആമ്പറിൽ നിന്ന് ആഭരണങ്ങൾ നിർമ്മിച്ചിരുന്നു എന്ന് കണ്ടെത്തിയിട്ടുള്ളതിനാൽ, ഇതുവരെ ഉപയോഗിച്ചുട്ടള്ളതിൽ വച്ച് ആദ്യത്തെ രത്ന വസ്തുവായി ആമ്പറിനെ കണക്കാക്കാം.

പ്രഷ്യയിലെ കൊനിഗ്സ്ബെർഗിന് Königsberg പടിഞ്ഞാറ് സാംലാൻഡ് തീരമാണ് ലോകത്തിലെ ഏറ്റവും പ്രധാന ആമ്പർ ഉറവിടം. പന്ത്രണ്ടാം നൂറ്റാണ്ടിൽ തന്നെ ഇവിടെ ആംബർ നിക്ഷേപമുള്ളതായി സൂചന ലഭിക്കുകയുണ്ടായി.ലോകത്തെ വേർതിരിച്ചെടുക്കാവുന്ന ആമ്പറിന്റെ 90% ഇപ്പോഴും ആ പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്.

ധ്രുവപ്രദേശങ്ങൾ ഒഴികെ, അമേരിക്ക, കാനഡ, ബർമ, മെക്സിക്കോ, ലെബനൻ, ബൊർനിയോ, റൊമാനിയ, സിസിലി, തുടങ്ങി ആംബർ ഭൂമിയുടെ എല്ലാ ഭൂഖണ്ഡങ്ങളിലും കണ്ടുവരുന്നു . ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ഏറ്റവും പഴക്കം ചെന്ന അംബർ 'കാർബൺ കാലഘട്ടത്തിൽ' നിന്നാണ് ഉത്ഭവിച്ചിട്ടുള്ളത്. ഏകദേശം 345 ദശലക്ഷം വർഷം പ്രായം ഉണ്ട് അതിന്.(Upper Carboniferous, Northumberland, USA) മെക്സിക്കോയിലും കരീബിയൻ പ്രദേശങ്ങളിലും പ്രധാനമായും ഡൊമിനിക്കൻ റിപ്പബ്ലിക്കിലും ആംബർ ശേഖരം ഉണ്ട്. എന്നാൽ ഇവയിൽ ഭൂരിഭാഗവും ബാൾട്ടിക് കടലിനു ചുറ്റുമുള്ള മേഖലയിൽ കാണുന്ന ആമ്പറിനേക്കാൾ വളരെ ചെറിയ അളവിലാണുള്ളത്. ചരിത്രപരവും സാംസ്കാരികപരവുമായ സൂചനകൾ അനുസരിച്ച് ബാൾട്ടിക് അംബർ ആണ് ഏറ്റവും മികച്ച ആംബർ . ബാൾട്ടിക് കടലിന്റെയും വടക്കൻ കടലിന്റെയും വലിയൊരു ഭാഗത്തിന്റെ തീരത്താണ് ബാൾട്ടിക് അംബർ കാണപ്പെടുന്നത്. ബാൾട്ടിക് സംസ്ഥാനങ്ങളും ഡൊമിനിക്കൻ റിപ്പബ്ലിക്കുമാണ് ഇന്ന് വിപണിയിലെ രണ്ട് പ്രധാന സ്രോതസ്സുകൾ. ബാൾട്ടിക് ആമ്പർ ആണ് ഏറ്റവും പൗരാണികവും മൂല്യവത്തായതും അതിനാൽ വിപണിയിൽ ഇതിന് മുൻഗണന ഉണ്ട് . എന്നാൽ ഡൊമിനിക്കൻ ആമ്പർ നിന്ന് ലഭിക്കുന്നതിൽ ജീവിവർഗ്ഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.[5]

നിരവധി ജൈവ വൈവിധ്യങ്ങൾ അടങ്ങിയ ഒരു ആംബർ പെൻഡൻ

ചിത്രശാലതിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. https://www.gemsociety.org/article/amber-jewelry-and-gemstone-information/
  2. https://www.etymonline.com/word/amber
  3. https://www.gemsociety.org/article/amber-jewelry-and-gemstone-information/
  4. https://www.gemstone.org/education/gem-by-gem/150-amber
  5. https://www.gemstone.org/education/gem-by-gem/150-amber
"https://ml.wikipedia.org/w/index.php?title=ആംബർ&oldid=3316674" എന്ന താളിൽനിന്ന് ശേഖരിച്ചത്