ആംഗ്ലോ-ഹിന്ദു നിയമം
സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണകാലത്ത് വികസിച്ചുവന്ന ഹിന്ദു നിയമങ്ങളുടെ പേരാണ് ആംഗ്ലോ-ഹിന്ദു നിയമം. കോടതി വ്യവഹാരങ്ങളിലൂടെയും വ്യാഖ്യാനങ്ങളിലൂടെയുമാണ് ഇത് രൂപപ്പെട്ടുവന്നത്. 1772-ലാണ് ആംഗ്ലോ-ഹിന്ദു നിയമത്തിന്റെ ക്രോഡീകരണമാരംഭിക്കുന്നത്[1]. പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളുടെ വിവർത്തനങ്ങളും കോടതി നിയോഗിച്ചിരുന്ന പണ്ഡിറ്റുകളുടെ വ്യാഖ്യാനങ്ങളുമായിരുന്നു നിയമങ്ങളുടെ അടിസ്ഥാനം[2]. മുസ്‌ലിംകൾക്കിടയിലെ വ്യവഹാരങ്ങൾക്കായി ആംഗ്ലോ-മുസ്‌ലിം നിയമവും നിലനിന്നിരുന്നു. 1864-ൽ കോടതിയിലെ ഖാദിമാരുടെയും പണ്ഡിറ്റുകളുടെയും അപ്രമാദിത്തം അവസാനിച്ചതോടെ[1] നിയമങ്ങൾ ക്രോഡീകരിച്ച് പരിഷ്കരിച്ച് കോടതി നടപടികൾക്കായി ഉപയോഗിക്കാൻ ആരംഭിച്ചു[2][3]. 1828 മുതൽ 1947 വരെ ആംഗ്ലോ-ഹിന്ദു നിയമം നിലനിൽക്കുകയും പരിഷ്കരിക്കപ്പെട്ടു വരികയും ചെയ്തു[4].
ചരിത്രം
തിരുത്തുകപതിനെട്ടാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയുടെ ഏജന്റായി ആരംഭിച്ച ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി താമസിയാതെ ഇന്ത്യയിലെ രാഷ്ട്രീയവും , ഭരണപരവുമായ അധികാരങ്ങൾ ഏറ്റെടുത്തു. നിയമനിർമ്മാണം, നീതിനിർവ്വഹണം[5] തുടങ്ങിയ ഉത്തരവാദിത്തങ്ങൾ കയ്യിലെടുത്ത അവർ പരമാവധി വിവിധ നാട്ടുരാജ്യങ്ങളിലെ മധ്യവർത്തികളെ കൂട്ടുപിടിച്ച് സംഘർഷാന്തരീക്ഷമൊഴിവാക്കിയാണ് മുന്നോട്ട് നീങ്ങിയത്. അവരുടെ ഉപദേശപ്രകാരം തന്മയത്വത്തോടെയാണ് കമ്പനിയുടെ അധികാരപ്രയോഗങ്ങൾ നടന്നത്[6]. തങ്ങൾക്ക് മുൻപ് നിലവിലിരുന്ന നിയമങ്ങളെ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം വരെയും അവർ നിലനിൽക്കാനനുവദിച്ചു[5].
അനന്തരാവകാശം, പിന്തുടർച്ച, വിവാഹം, ജാതി, മറ്റു മതസംബന്ധിയായ കാര്യങ്ങളും സ്ഥാപനങ്ങളും എന്നിവ സംബന്ധിച്ച എല്ലാ വ്യവഹാരങ്ങളിലും മുസ്‌ലിംകൾക്ക് ഖുർആനിക നിയമങ്ങൾ ബാധകമായിരിക്കും. ജെന്റൂസിന് (ഹിന്ദുക്കൾക്ക്) ശാസ്ത്ര അടിസ്ഥാനമാക്കിയാണ് വിധികൾ നടപ്പാക്കുക.
Warren Hastings August 15, 1772[7]
ഇന്ത്യയിലെ മുസ്‌ലിംകൾക്ക് ഔറംഗസേബിന്റെ നിർദ്ദേശപ്രകാരം എഴുതപ്പെട്ട അൽ ഹിദായ, ഫതാവാ എ ആലംഗീരി എന്നിവ പ്രകാരം മുസ്‌ലിം നിയമങ്ങൾ ഏകദേശം ക്രോഡീകൃതമായിരുന്നു. എന്നാൽ മറ്റു സമുദായങ്ങൾക്ക് ഇത്തരം ക്രോഡീകൃത നിയമങ്ങൾ ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് കൊളോണിയൽ ഉദ്യോഗസ്ഥർ ഭരണാവശ്യങ്ങൾക്കായി ഹിന്ദു നിയമങ്ങൾ ക്രോഡീകരിക്കാനാരംഭിച്ചു[2][8][9].
1772 മുതൽ 1828 വരെ നീണ്ട ആദ്യഘട്ടത്തിൽ മുസ്‌ലിം നിയമങ്ങളുടെ ചട്ടക്കൂടിനനുസരിച്ച് ഇവ ശേഖരിക്കാനാരംഭിച്ചു[10][11][12]. ബ്രിട്ടീഷ് പണ്ഡിതരായ സർ വില്യം ജോൺസ് ഹെൻറി തോമസ് കോൾബ്രൂക്ക്, സതർലാൻഡ് , ബോറോഡൈലെ എന്നിവരടങ്ങുന്ന സംഘം ഇതിന് നേതൃത്വം നൽകി. ഇതോടൊപ്പം മുസ്‌ലിം ഖാദിമാരെ പോലെ പണ്ഡിറ്റുകളെയും ബ്രിട്ടീഷ് ന്യായാധിപരുടെ സഹായികളായി നിയമിച്ചു തുടങ്ങി[10].
ക്രിസ്ത്യൻ മിഷനറിമാരുടെ പ്രസിദ്ധീകരണങ്ങളിലൂടെയും മറ്റു വ്യക്തികളുടെ വിവരണങ്ങളിലൂടെയും ബ്രിട്ടനിൽ ഇന്ത്യൻ അവസ്ഥകൾക്ക് കാര്യമായ കവറേജ് ലഭിച്ചതോടെ 1828-ൽ ഇന്ത്യയിലെ ഗവർണർ ജനറലായെത്തിയ വില്ല്യം ബെന്റിക്ക് ഒരു ഏകീകൃത നിയമാവലിക്ക് ശ്രമങ്ങൾ നടത്തി[13].
തുടർന്ന് 1848-ൽ ഗവർണർ ജനറലായി എത്തിയ ഡൽഹൗസി പ്രഭു ഇതേ പാതയിൽ തന്നെ മുന്നോട്ടുനീങ്ങി. നിയമം എല്ലാ പൗരന്മാർക്കും ഒരുപോലെ ആയിരിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. വിധവാവിവാഹം, മതപരിവർത്തനം, വിൽപത്രം വഴിയുള്ള അനന്തരാവകാശം എന്നിവക്ക് അനുമതി നൽകുന്ന തരത്തിൽ നിയമങ്ങൾ വന്നു[13].
നിയമത്തിന്റെ ഉറവിടമായി ഫത്‌വകളെ അവലംബിക്കുന്ന രീതി 1832-ലാണ് ബ്രിട്ടീഷ് ഇന്ത്യൻ ഭരണകൂടം അവസാനിപ്പിച്ചു[14]. ക്രിമിനൽ നിയമങ്ങൾ ഏകീകരിച്ചുകൊണ്ട് 1835-ൽ ഒരു ക്രിമിനൽ കോഡിന് തുടക്കം കുറിച്ചു. ഹിന്ദു-മുസ്‌ലിം നിയമങ്ങളിൽ നിന്നുള്ള നിയമങ്ങളുടെ ഒരു സങ്കരമായിരുന്നു ഈ കോഡ്[14].
ഹിന്ദുക്കൾക്കിടയിലെ പരിഷ്കരണവാദികൾ ഇവയെ സ്വാഗതം ചെയ്തു. എന്നാൽ മുസ്‌ലിംകൾക്കിടയിൽ നിലനിന്ന മതനിയമങ്ങൾ റദ്ദുചെയ്യപ്പെട്ടത് അസംതൃപ്തിക്ക് ഇടവരുത്തുകയും ബ്രിട്ടീഷുകാർക്കെതിരായ 1857-ലെ സൈനികകലാപത്തിന് ഇടയാക്കിയ കാരണങ്ങളിലൊന്നായി പ്രവർത്തിക്കുകയും ചെയ്തു[15][16].
ഈസ്റ്റ് ഇന്ത്യാ കമ്പനി പിരിച്ചുവിട്ടതോടെ 1864-ൽ ബ്രിട്ടീഷ് സാമ്രാജ്യത്തോട് ഇന്ത്യൻ ഭൂപ്രദേശങ്ങൾ ചേർക്കപ്പെട്ടതോടെ ആംഗ്ലോ-ഹിന്ദു നിയമം അതിന്റെ രണ്ടാം ഘട്ടത്തിലെത്തുകയായിരുന്നു. ഈ ഘട്ടം 1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടുന്നത് വരെ നിലനിന്നു. ഈ ഘട്ടത്തിൽ മുഫ്തിമാരെയും പണ്ഡിറ്റുകളെയും ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവന്ന[13] ഭരണകൂടം ക്രിമിനൽ നിയമങ്ങളിൽ ക്രോഡീകരണം നടന്നതോടെ ഹിന്ദു-മുസ്‌ലിം നിയമങ്ങളിലെ ക്രിമിനൽ നിയമങ്ങൾ റദ്ദുചെയ്യുകയായിരുന്നു. 1864-ൽ ഇന്ത്യയ്ക്കായി ഒരു സാർവത്രിക ക്രിമിനൽ കോഡ് സ്വീകരിക്കപ്പെട്ടു. 1882-ൽ വ്യാപാര-വ്യവഹാരങ്ങൾക്കായി നിയമങ്ങൾ നിലവിൽ വന്നതോടെ ഹിന്ദു-മുസ്‌ലിം നിയമങ്ങൾ വ്യക്തിനിയമങ്ങളിൽ പരിമിതപ്പെട്ടു[14].ആംഗ്ലോ-ഹിന്ദു വ്യക്തി നിയമത്തിൽ ഹിന്ദുക്കൾക്ക് പുറമെ സിഖുകാർ, ബുദ്ധമതക്കാർ, ജൈനർ എന്നിവരെയും കൂടി ഉൾപ്പെടുത്തുകയും ചെയ്തു[17].
റോമൻ കത്തോലിക്കർ ഒഴികെയുള്ള മറ്റു ക്രിസ്ത്യാനികൾക്കായി 1872-ൽ തന്നെ ഇന്ത്യൻ ക്രിസ്ത്യൻ വിവാഹനിയമങ്ങൾ നടപ്പാക്കപ്പെട്ടിരുന്നു[18].
അവലംബം
തിരുത്തുക- ↑ 1.0 1.1 Rocher, Creation of Anglo-Hindu law (2010).
- ↑ 2.0 2.1 2.2 Davis, Historical overview of Hindu law (2010).
- ↑ Cohn, Colonialism and Its Forms of Knowledge (1996), പുറങ്ങൾ. 74–75
- ↑ Smith, India as a Secular State (1963), പുറങ്ങൾ. 276–277.
- ↑ 5.0 5.1 Washbrook, D. A. (1981). "Law, State and Agrarian Society in Colonial India". Modern Asian Studies. 15 (3): 649–721. doi:10.1017/s0026749x00008714. JSTOR 312295.
- ↑ Kugle, Scott Alan (May 2001). "Framed, Blamed and Renamed: The Recasting of Islamic Jurisprudence in Colonial South Asia". Modern Asian Studies. 35 (2). Cambridge University Press: 257–313. doi:10.1017/s0026749x01002013. JSTOR 313119.
- ↑ Rocher, Indian Response to Anglo-Hindu Law (1972).
- ↑ Rocher, Ludo (2012), "Hindu Law and Religion: Where to Draw the Line", in Donald R. Davis, Jr.; Richard W. Lariviere (eds.), The Nature of Hindu Law, Volume 1, pp. 83–102, doi:10.7135/UPO9780857285782.007, ISBN 9780857285782 also in Malik Ram Felicitation Volume. ed. S.A.J. Zaidi (New Delhi, 1972), 190–1.
- ↑ J. D. M. Derrett, Religion, Law, and the State in India (London: Faber, 1968), 96; For a related distinction between religious and secular law in Dharmaśāstra, see Lubin, Timothy (2007). "Punishment and Expiation: Overlapping Domains in Brahmanical Law". Indologica Taurinensia. 33: 93–122. SSRN 1084716.
- ↑ 10.0 10.1 Anderson, Michael R. (1993), "Islamic Law and the Colonial Encounter in British India", in David Arnold; Peter G. Robb (eds.), Institutions and Ideologies: A SOAS South Asia Reader, Psychology Press, pp. 165–, ISBN 978-0-7007-0284-8
- ↑ K Ewing (1988), Sharia and ambiguity in South Asian Islam, University of California Press, ISBN 978-0520055759
- ↑ A digest of Moohummudan law on the subjects to which it is usually applied by British courts of justice in India Neil Baillie, Smith, Elder & Co. London
- ↑ 13.0 13.1 13.2 Rudolph, Susanne Hoeber; Rudolph, Lloyd I. (August 2000). "Living with Difference in India". The Political Quarterly. 71 (s1). Wiley: 20–38. doi:10.1111/1467-923X.71.s1.4.
- ↑ 14.0 14.1 14.2 A.K. Giri in Costa, Pietro; Zolo, Danilo (2007), The Rule of Law History, Theory and Criticism, Springer Science & Business Media, pp. 596–597, ISBN 978-1-4020-5745-8
- ↑ Llewellyn-Jones, Rosie (2007), The Great Uprising in India, 1857-58: Untold Stories, Indian and British, Boydell & Brewer, pp. 111–112, ISBN 978-1-84383-304-8
- ↑ Cook, David (23 May 2005), Understanding Jihad, University of California Press, pp. 80–83, ISBN 978-0-520-93187-9
- ↑ Kunal Parker in Larson, Gerald James, ed. (2001), Religion and Personal Law in Secular India: A Call to Judgment, Indiana University Press, pp. 184–199, ISBN 0-253-10868-3
- ↑ Mallampalli, Chandra (2004), Christians and Public Life in Colonial South India, 1863-1937: Contending with Marginality, Routledge, pp. 59–64, ISBN 978-1-134-35025-4