അൾട്ടി മീറ്റർ
അൾട്ടി മീറ്റർ അല്ലെങ്കിൽ അൾട്ടിറ്റ്യൂഡ് മീറ്റർ നിശ്ചിതനിരപ്പിനു മുകളിലുള്ള വസ്തുവിന്റെ ഉയരം അളക്കാൻ ഉപയോഗിക്കുന്നു. ഉയരത്തിന്റെ ഏകകമായ അൾട്ടിമെറ്റ്റി എന്ന് പറയുന്നു. ആഴക്കടലിന്റെ ആഴത്തിന്റെ ഏകകമായ ബത്തിമെറ്റ്റിയോട് ഇതിന് ബന്ധമുണ്ട്.[1]
മർദ്ദ അൾട്ടിമീറ്റർ
തിരുത്തുകഅന്തരീക്ഷമർദ്ദത്തെ അളക്കുന്നതിനെ അടിസ്ഥാനമാക്കി ഉയരത്തെ നിർണയിക്കാൻ കഴിയും. ഉയരം കൂടുതലും, മർദ്ദം കുറവുമായിരിക്കും. രേഖീയമല്ലാത്ത കാലിബറേഷനോടു കൂടി ഉയരം സൂചിപ്പിക്കുന്നതു പോലെയുള്ള ഒരു മർദ്ദമാപിനിയെ മർദ്ദ അൾട്ടി മീറ്റർ അല്ലെങ്കിൽ ബാരോമെറ്റ് റിക്ക് അൾട്ടി മീറ്റർ എന്നു വിളിക്കുന്നു.മർദ്ദ അൾട്ടി മീറ്ററാണ് ഭൂരിഭാഗം വിമാനങ്ങളിലുപയോഗിക്കുന്നത്. സ്കൈ ഡൈവർമാർ ഇതേ ആവശ്യത്തിനായി കയ്യിൽകെട്ടാവുന്ന തരം വകഭേദങ്ങൾ ഉപയോഗിക്കുന്നു. പദയാത്രികരും, പർവ്വതാരോഹകരും ഭൂപടം, വടക്കുനോക്കിയന്ത്രം, അല്ലെങ്കിൽ ജി. പി. എസ് റിസീവർ എന്നീ നേവിഗേഷനുവേണ്ടിയുള്ള ഉപകരണങ്ങളെക്കൂടാതെ കയ്യിൽ കെട്ടാവുന്ന തരത്തിലുള്ളതോ, കയ്യിലൊതുങ്ങുന്നതോ ആയ അൾട്ടി മീറ്ററുകളും ഉപയോഗിക്കുന്നു.
അൾട്ടിമീറ്ററിന്റെ കാലിബറേഷൻ താഴെ തന്നിരിക്കുന്ന സമവാക്യപ്രകാരമാണ്
ഇവിടെ c ഒരു സ്ഥിരാംഗമാണ്, T കേവലതാപനിലയാണ്, P ഉയരം z ലെ മർദ്ദമാണ്, Poസമുദ്രനിരപ്പിലെ മർദ്ദമാണ്. സ്ഥിരാംഗമായ c ഗുരുത്വാകർഷണത്തിന്റെ ത്വരണത്തേയും, വായുവിന്റെ മോളാർ പിണ്‌ഡത്തേയും ആശ്രയിച്ചിരിക്കുന്നു.
സോണിക്ക് അൾട്ടി മീറ്റർ
തിരുത്തുക1931 ൽ യു. എസ്സ് സേനയുടെ വ്യോമസേനാ വിഭാഗവും, ജനറൽ ഇലക്ട്രിക്കും വിമാനങ്ങൾക്കുവേണ്ടിയുള്ള സോണിക്ക് അൾട്ടി മീറ്റർ പരീക്ഷിച്ചു. അത് കൂടുതൽ വിശ്വാസയോഗ്യമായതും, മറ്റൊന്നിനേക്കാളും കൃത്യതയുള്ളതും വായുമർദ്ദത്തിലും മൂടൽമഞ്ഞിലും, മഴയുള്ളപ്പോഴും ആശ്രയിക്കാവുന്നതുമായി പരിഗണിക്കപ്പെടുന്നു. പുതിയ തരം അൾട്ടി മീറ്റർ വിമാനത്തിൽ നിന്ന് ഉപരിതലത്തിലേക്കുള്ള ദൂരം അളക്കാൻ, വവ്വാൽ പുറപ്പെടുവിക്കുന്ന ശബ്ദം പോലെയുള്ള ഉച്ചസ്ഥായിയിലുള്ള ശബ്ദങ്ങളുടെ ഒരു ശ്രേണി ഉപയോഗിക്കുന്നു. ഇത്തരം ശബ്ദം വിമാനത്തിലുള്ള അൾട്ടി മീറ്റർ ഭൗമോപരിതലത്തിലേക്ക് അയയ്ക്കുന്നു. ഭൗമോപരിതലത്തിൽ തട്ടി തിരിച്ചു വരുന്ന ഈ ശബ്ദതരംഗങ്ങളെ അടിയിലോ മീറ്ററിലോ ആക്കിമാറ്റി വിമാനത്തിന്റെ കോക്ക്പിറ്റിലുള്ള അളവുയന്ത്രത്തിൽ (gauge) കാണിക്കുന്നു.
റഡാർ അൾട്ടിമീറ്റർ
തിരുത്തുകറഡാർ അൾട്ടിമീറ്റർ മറ്റ് അൾട്ടി മീറ്ററുകളേക്കാൾ നേരിട്ടാണ് ഉയരം കണ്ടുപിടിക്കുന്നത്. ഇവിടെ റേഡിയോ സിഗ്നലുകൾ വിമാനത്തിൽ നിന്ന് ഭൗമോപരിതലത്തിലേക്ക് അയയ്ക്കുന്നു. ഈ സിഗ്നലുകൾ ഭൗമോപരിതലത്തിൽ തട്ടി തിരിച്ചു വരുന്നു. ഇതിനു പകരം Frequency Modulated Continuous-wave radar ഉപയോഗിക്കാം. തരംഗദൈർഘ്യം കൂടുന്നതിനനുസരിച്ച് സഞ്ചരിച്ച ദൂരവും കൂടുതലായിരിക്കും. ഈ രീതി മറ്റു അൾട്ടി മീറ്ററുകളേക്കാൾ കൂടുതൽ കൃത്യത ഇതിനു നൽകുന്നു. frequency modulation ഉപയോഗിക്കുന്ന റഡാർ അൾട്ടി മീറ്ററുകൾ വ്യാവസായികമാനദണ്ഡങ്ങൾക്കനുസരിച്ചുള്ളതാണ്. റഡാർ അൾട്ടി മീറ്ററുകൾ ഭൗമോപരിതലത്തിനു മുകളിലുള്ള ദൂരം കൂടുതൽ കൃത്യതയോടെ കാണിക്കുന്നതിനാൽ വാാണിജ്യ, വ്യോമയാന രംഗത്തും, സൈനികവിമാനങ്ങളിലും ഇത് ഉപയോഗിക്കുന്നു. ഉയർന്ന ഭൂപ്രദേശങ്ങൾക്കു മുകളിലൂടെ താഴ്ന്നു പറക്കുന്ന യുദ്ധവിമാനങ്ങൾക്കും മറ്റും അപകടകാരികളായ പർവ്വതഭാഗങ്ങളെപ്പറ്റി മുന്നറിയിപ്പ് നൽകാനിവ പര്യാപ്തമാണ്. അതിനാൽ യുദ്ധവിമാനങ്ങൽക്ക് സുരക്ഷിതമായി വളരെ താഴ്ന്ന് പറക്കാൻ റഡാർ അൾട്ടി മീറ്റർ സഹായിക്കുന്നു.
ആഗോള ഉപഗ്രഹ നാവികവിദ്യാ വ്യൂഹം (ജി. പി. എസ്)
തിരുത്തുകനാലോ, അതിലധികമോ കൃത്രിമോപഗ്രഹങ്ങൾ ഉപയോഗിച്ച് trilateration വഴി ആഗോള ഉപഗ്രഹ നാവികവിദ്യാ വ്യൂഹം വഴി ഉയരം കണക്കാക്കാവുന്നതാണ്. പക്ഷെ ഇതത്ര കൃത്യതയുള്ളതല്ല.
കൃത്രിമ ഉപഗ്രഹങ്ങൾ
തിരുത്തുകസീസാറ്റ്, പോസിഡോൺ തുടങ്ങിയ കൃത്രിമോപഗ്രഹങ്ങളിൽ dual-band radar അൾട്ടി മീറ്ററുകൾ ശൂന്യാകാശവാഹനങ്ങളിൽ നിന്നുള്ള ദൂരം അളക്കാൻ ഉപയോഗിച്ചിരുന്നു.
ഇതും കാണുക
തിരുത്തുക- Acronyms and abbreviations in avionics
- Flight instruments
- Flight level
- Jason-1, Ocean Surface Topography Mission/Jason-2 are current satellite missions that use altimeters to measure sea surface height
- Laser altimeter
- Radar altimeter
- Level sensor
- Turkish Airlines Flight 1951, an accident attributed to a malfunctioning radio altimeter
- United Airlines Flight 389, an accident attributed to misreading of an altimeter
അവലംബം
തിരുത്തുക- ↑ A Dictionary of Aviation, David W. Wragg. ISBN 10: 0850451639 / ISBN 13: 9780850451634, 1st Edition Published by Osprey, 1973 / Published by Frederick Fell, Inc., NY, 1974 (1st American Edition.)
- ↑ http://www.hills-database.co.uk/altim.html