ഫ്രാൻസും അൾജീരിയൻ നാഷണൽ ലിബറേഷൻ ഫ്രണ്ടും ( French: Front de Libération Nationale - FLN) തമ്മിൽ 1954 മുതൽ 1962 വരെ നടന്ന ഏറ്റുമുട്ടലാണ് അൾജീരിയൻ യുദ്ധം. അൾജീരിയൻ വിപ്ലവം, അൾജീര്യൻ സ്വാതന്ത്ര്യ യുദ്ധം[nb 1], നവംബർ ഒന്നിന്റെ യുദ്ധം എന്നിങ്ങനെയും ഇത് അറിയപ്പെടുന്നു. അൾജീരിയ ഫ്രാൻസിന്റെ ആധിപത്യത്തിൽ നിന്ന് മോചിപ്പിക്കപ്പെടാൻ ഈ പോരാട്ടം കാരണമായി.[1] അതിസങ്കീർണ്ണമായ ഈ പോരാട്ടം അൾജീരിയൻ പോരാളികളുടെ ഒളിപ്പോര്, ഫ്രാൻസ് അധികൃതരുടെ മർദ്ദനമുറകൾ എന്നിവയാൽ ശ്രദ്ധനേടുകയുണ്ടായി. ക്രമേണ ഒരു ആഭ്യന്തരയുദ്ധമായി ഇത് പരിണമിച്ചു.

1954 നവംബർ 1-ന് നാഷണൽ ലിബറേഷൻ ഫ്രണ്ട് അംഗങ്ങൾ വിപ്ലവം ആരംഭിച്ചു. 1958-ൽ നാലാം റിപ്പബ്ലിക് തകരുന്നതിലേക്ക് വിപ്ലവം നയിച്ചു. എന്നാൽ കൂടുതൽ കരുത്തുള്ള പ്രസിഡന്റ് ഭരണത്തിലേക്കായിരുന്നു ഫ്രാൻസ് നീങ്ങിയത്. ഫ്രഞ്ച് സേനയുടെ ക്രൂരതകൾ ലോകത്ത് ഫ്രാൻസിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു[2][3][4]. ഫ്രഞ്ച് ജനത പോലും സൈന്യത്തിന്റെ ക്രൂരതകൾക്കെതിരെ തിരിഞ്ഞു.[5]

ഐക്യരാഷ്ട്രസഭയിലും മറ്റും ലോകരാഷ്ട്രങ്ങൾ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനനുകൂലമായി പ്രമേയം വന്നതോടെ[6] [7][8]ചർച്ചകൾ നടത്തി, റഫറണ്ടം നിശ്ചയിച്ചു. 1962 ഏപ്രിൽ 8-നും[9] ജൂലൈ 1-നും നടന്ന രണ്ട് റഫറണ്ടങ്ങളിലായി 99.72% ആളുകളും സ്വാതന്ത്ര്യത്തിനായി വോട്ടുചെയ്തു.[10]

കുറിപ്പുകൾ

തിരുത്തുക
  1. (അറബി: الثورة الجزائرية Al-thawra Al-Jazaa'iriyya; Berber languages: Tagrawla Tadzayrit; French: Guerre d'Algérie or Révolution algérienne)
  1. Matthew James Connelly (2002). A Diplomatic Revolution: Algeria's Fight for Independence and the Origins of the Post-cold War Era. Oxford University Press. pp. 263–277. ISBN 978-0-19-514513-7. The Algerians' victory enabled the French to become free--free from their colonial charges, and free from the United States....... Although France was obviously eager to get out, it had to accept the terms of its defeat.



    Robert Malley (20 November 1996). The Call From Algeria: Third Worldism, Revolution, and the Turn to Islam. University of California Press. p. 81. ISBN 978-0-520-91702-6. Then, in 1962, came the FLN's victory in Algeria, a defining moment in the history of the Third Worldism, for the battle had lasted so long, had been so violent, and had been won by a movement so acutely aware of its international dimension.



    Ruud van Dijk; William Glenn Gray; Svetlana Savranskaya (13 May 2013). Encyclopedia of the Cold War. Routledge. p. 16. ISBN 1-135-92311-6. During this war of independence, Algeria was at the center of world politics. The FLN's victory made the country one of the most prominent in the Third World during the 1960s and 1970s.
  2. Keith Brannum. "The Victory Without Laurels: The French Military Tragedy in Algeria (1954–1962)" (PDF). University of North Carolina Asheville. Archived from the original (PDF) on 2014-10-26.
  3. Irwin M. Wall (20 July 2001). France, the United States, and the Algerian War. pp. 68–69. ISBN 9780520925687.
  4. Mathilde Von Bulow (22 August 2016). West Germany, Cold War Europe and the Algerian War. Cambridge University Press. p. 170. ISBN 978-1-107-08859-7.
  5. Benjamin Stora (2004). Algeria, 1830-2000: A Short History. Cornell University Press. p. 87. ISBN 0-8014-8916-4.
  6. Stora, Benjamin (2004). Algeria, 1830-2000: A Short History. ISBN 978-0801489167.
  7. "Document officiel des Nations Unies". un.org. Retrieved 2017-01-13.
  8. Pervillé, G. (2012). Les accords d'Evian (1962): Succès ou échec de la réconciliation franco-algérienne (1954–2012). Armand Colin. ISBN 9782200281977. Retrieved 2017-01-13.
  9. "référendum 1962 Algérie". france-politique.fr. Retrieved 2017-01-13.
  10. "Proclamation des résultats du référendum d'autodétermination du 1er juillet 1962" (PDF). Journal Officiel de l'État Algérien. 6 July 1962. Retrieved 2009-04-08.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പ്രാഥമിക ഉറവിടങ്ങൾ

തിരുത്തുക
  • Camus, Albert. Resistance, rebellion, and death (1961); Essays from the pied noirs viewpoint
  • De Gaulle, Charles. Memoirs of Hope: Renewal and Endeavor (1971).
  • Maier, Charles S., and Dan S. White, eds. The thirteenth of May: the advent of De Gaulle's Republic (Oxford University Press, 1968), French documents translated in English, plus excerpts from French and Algerian newspapers..
  • Servan-Schreiber, Jean Jacques. Lieutenant in Algeria (1957). On French draftees viewpoint.
"https://ml.wikipedia.org/w/index.php?title=അൾജീരിയൻ_യുദ്ധം&oldid=3799950" എന്ന താളിൽനിന്ന് ശേഖരിച്ചത്