സബാഹ് അൽ അഹ്‌മദ് അൽ ജാബിർ അൽ സബാഹ്
കുവൈത്തിലെ അമീറും കുവൈറ്റ് സൈനിക സേനയുടെ കമാൻഡറുമായിരുന്നു സബാഹ് അൽ അഹ്‌മദ് അൽ ജാബിർ അൽ സബാഹ് ( അറബി: الشيخ صباح الأحمد الجابر الصباح ; 16 ജൂൺ 1929-29 സെപ്റ്റംബർ 2020)[1]
2006 ജനുവരി 29 മുതൽ 2020 സെപ്റ്റംബറിൽ തന്റെ മരണം വരെ കുവൈത്ത് അമീർ ആയിരുന്നു. ശൈഖ് അഹ്‌മദ് അൽ ജാബിർ അൽ സബാഹിന്റെ നാലാമത്തെ മകനായിരുന്നു അമീർ സബാഹ്.
ജീവിതരേഖ
തിരുത്തുക1929 ജൂൺ 16 നാണ് സബാഹിന്റെ ജനനം. [2] 1930 കളിൽ അൽ മുബാറകിയ്യ സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം അദ്ധ്യാപകരുടെ കീഴിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ശൈഖ് ജാബിർ അൽ അഹ്‌മദ് അൽ സബാഹിന്റെ അർദ്ധസഹോദരനായിരുന്നു അദ്ദേഹം. വിമാനാപകടത്തെ തുടർന്ന് സഹോദരൻ കൊല്ലപ്പെട്ടു. [3] 2003-ൽ കുവൈത്ത് പ്രധാനമന്ത്രിയായി നിയമിക്കപ്പെടുകയായിരുന്നു സബാഹ്[4]. അതിനുമുൻപ് 1963 മുതൽ 2003 വരെ വിദേശകാര്യമന്ത്രിയായിരുന്നു.[5] വിദേശകാര്യ മന്ത്രിയായിരിക്കെ തന്നെ ഉപപ്രധാനമന്ത്രി, ആക്റ്റിങ് ധനമന്ത്രി[6] തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു വന്നു.
ഭരണം
തിരുത്തുക
2006 ജനുവരി 15 ന്, അമീർ, ഷെയ്ഖ് ജാബർ മരിച്ചതോടെ, കുവൈത്തിലെ കിരീടാവകാശിയായ ഷെയ്ഖ് സാദിനെ പുതിയ അമീറാക്കി. [7] എന്നാൽ ആരോഗ്യപ്രശ്നങ്ങൾ മുൻനിർത്തി ശൈഖ് സാദ് രാജിവെക്കുകയും [8] [9] 2006 ജനുവരി 24-ന് പുതിയ അമീറായി ശൈഖ് സബാഹിനെ നാമനിർദ്ദേശം നടത്തുകയും ചെയ്തു.[10] 2006 ജനുവരി 29 ന് ദേശീയ അസംബ്ലിയുടെ അംഗീകാരത്തോടെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. [11]
അവലംബങ്ങൾ
തിരുത്തുക- ↑ Downing, Terry Reese (29 November 2009). "Martyrs in Paradise: Woman of Mass Destruction". AuthorHouse. Retrieved 29 September 2020.
- ↑ "CV of HH Shiekh Sabah Al Ahmed Al Sabah". Al Diwan Al Amiri. Archived from the original on 2017-03-08. Retrieved 2020-10-03.
- ↑ "Crash that killed 44 was pilot suicide." Associated Press at the Altus Times. Thursday 25 August 1994. p. 14. Retrieved 5 November 2013.
- ↑ "Kuwait PM to Be de Facto Ruler". Islamweb (in ഇംഗ്ലീഷ്). Retrieved 30 September 2020.
- ↑ "Independence and building the modern state". Al Diwan Al Amiri. Archived from the original on 14 October 2013. Retrieved 12 October 2013.
- ↑ "وزارة المالية - دولة الكويت". www.mof.gov.kw. Archived from the original on 2020-08-03. Retrieved 2020-10-03.
- ↑ "Kuwait mourns after emir dies". The Guardian. Retrieved 27 March 2017.
- ↑ "The Kuwait Succession Crisis and the New Leadership". The Estimate. 27 February 2006. Archived from the original on 3 November 2012. Retrieved 7 December 2006.
- ↑ "Kuwaiti parliament votes to replace emir with Prime Minister". The Independent. Retrieved 27 March 2017.
- ↑ Tim Butcher (24 January 2006). "Kuwait in crisis as sick emir abdicates". The Telegraph. Archived from the original on 3 November 2012. Retrieved 3 November 2012.
- ↑ "Kuwait's Parliament Decides Who Rules". www.washingtoninstitute.org (in ഇംഗ്ലീഷ്). Retrieved 29 September 2020.