പ്രമുഖ ഹദീഥ് പണ്ഡിതനായിരുന്നു അലാവുദ്ദീൻ അലി ഇബ്ൻ അബ്ദുൽ മാലിക് അൽ മുത്തഖി അൽ ഹിന്ദി (1472 - 1567 CE/888 - 975 AH). അൽ മുത്തഖി അൽ ഹിന്ദി എന്ന ചുരുക്കപ്പേരിൽ അദ്ദേഹം അറിയപ്പെട്ടു. കൻസുൽ ഉമ്മാൽ എന്ന ഹദീഥ് ക്രോഡീകരണം തയ്യാറാക്കിയത് അൽ മുത്തഖി അൽ ഹിന്ദി ആയിരുന്നു[1].

ജീവിതരേഖ

തിരുത്തുക

മധ്യപ്രദേശിലെ ബുർഹാൻപൂരിൽ 1472-ൽ അൽ മുത്തഖി ജനിച്ചു. ശൈഖ് അബ്ദുറഹ്‌മാൻ ബജാന് കീഴിൽ വിദ്യാഭ്യാസം നേടിയ അദ്ദേഹം ഒരു പകർത്തെഴുത്തുകാരനായി ജീവിതമാരംഭിച്ചു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളം സഞ്ചരിച്ച അൽ മുത്തഖി മുൾത്താനിലെ ഹിസാമുദ്ദീന്റെ ശിഷ്യത്വത്തിൽ സൂഫിസത്തിലേക്ക് തിരിഞ്ഞു. തുടർന്ന് മക്കയിലേക്ക് പുറപ്പെട്ട അദ്ദേഹം അബുൽ ഹസൻ അൽ ബക്‌രി അൽ സിദ്ദീഖിയുടെ കീഴിൽ ഹദീഥിലും തസവ്വുഫിലും പഠനം തുടർന്നു. മക്കയിൽ വെച്ചാണ് തന്റെ ആദ്യകാല രചനകൾ അലി അൽ മുത്തഖി നടത്തിയത്. തുടർന്ന് യെമനിലെത്തിയ അലി അൽ മുത്തഖി, ഹദറമൗത്തിൽ താമസിച്ച് പഠനം നടത്തി. ഗുജറാത്തിലെ ഭരണാധികാരിയായിരുന്ന മഹ്‌മൂദ് ഷായുടെ നിർബന്ധപ്രകാരം രണ്ട് പ്രാവശ്യം അലി അൽ മുത്തഖി ഗുജറാത്തിലെത്തിയിരുന്നു.

മക്കയിൽ വെച്ച് 1567-ൽ അന്തരിച്ച അലി അൽ-മുത്തഖിയുടെ സംസ്കാരം നടന്നത് ജന്നത്ത് അൽ-മുഅല്ല ഖബറിസ്ഥാനിലാണ്.

  1. Islam Library. al-eman.com.
"https://ml.wikipedia.org/w/index.php?title=അൽ_മുത്തഖി_അൽ_ഹിന്ദി&oldid=3773315" എന്ന താളിൽനിന്ന് ശേഖരിച്ചത്