അൽ ഫത്ഹുൽ മുബീൻ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കോഴിക്കോട്ടുകാരനായ ഇസ്‌ലാമത പണ്ഡിതനും സൂഫിയുമായ ഖാളി മുഹമ്മദിൻറെ തൂലികയിൽ വിരചിതമായ കൃതിയാണ് ഫത്ഹുൽ മുബീൻ. ഫത്ഹുൽ മുബീൻ ലിസാമിരീ അല്ലദീ യുഹിബ്ബുൽ മുസ്ലിമീൻ ( muslimeengale സ്നേഹിക്കുന്ന സാമൂതിരി രാജാവിന് മഹത്തായ സമ്മാനം) എന്ന് പൂർണ്ണ നാമം. സ്വാതന്ത്ര സമര ചരിത്രത്തിലെ സാഹിത്യ കൃതികളുടെ കൂട്ടത്തിൽ അറബി ഭാഷയിൽ രചിക്കപ്പെട്ട കൃതിയാണ് ഫത്ഹുൽ മുബീൻ. പോർച്ചുഗീസുകാരെ തോൽപ്പിച്ച് സാമൂതിരി രാജാവിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ സ്വാതന്ത്ര്യ സമര പോരാളികൾ ചാലിയം കോട്ട പിടിച്ചെടുത്ത വീരേതിഹാസ ചരിത്രത്തെക്കുറിച്ചാണീ കാവ്യ കൃതി വിരചിതമായിട്ടുള്ളത്. പോർച്ചുഗീസുകാരുടെ ഭരണകാലത്ത് കേരളത്തിലെ മോശമായ അവസ്ഥകളും അവരുടെ മുസ് ലിംകളോടും മറ്റു ന്യൂനപക്ഷങ്ങളോടുമുള്ള കിരാത പ്രവർത്തങ്ങളുടെയും വിശദീകരണമാണിത്, കവിത അറിയിക്കുന്നത് കേരള ചരിത്ര സംഭവങ്ങളാണ് .538 ബൈതുകളാണിതിൽ ഉൾപ്പെടുന്നത്.
മാപ്പിള്ളപാട്ടിലെ തന്നെ ആദ്യ കൃതി എന്ന് കരുതപ്പെടുന്ന മുഹ്യുദ്ദീൻ മാലയുടെ രചയിതാവാണ് ഖാളി മുഹമ്മദ്. ഇദ്ദേഹം എഴുത്തുകാരൻ എന്നതിനു പുറമെ ഒരു സ്വാതന്ത്ര്യ സമര പോരാളി കൂടിയായിരുന്നു. മമ്പുറം തങ്ങൾ, സൈനുദ്ദീൻ മഖ്ദൂമുമാർ, ഉമർ ഖാളി തുടങ്ങിയ മതനേതാക്കളെ പോലെ തന്നെ ഇദ്ദേഹം ഒരു മതപണ്ഡിതനും സാമൂഹ്യപ്രവർത്തകനും കൂടിയായിരുന്നു ഇദ്ദേഹം.
ജനനം: 1572 കോഴിക്കോട്
പഠനം: പിതാവ് അബ്ദുൽ അസീസ് (r), ഉസ്മാൻലബ്ബ തുടങ്ങിയ പണ്ഡിതരിൽ നിന്നും അറിവ് നേടി.
രചന: അൻപതോളം രചനകൾ മഹാനുഭാവൻ്റേ കരങ്ങളിൽ പിറന്നു.