അൽ ത്വബരി
ഇന്നത്തെ ഇറാനിലെ മസന്ദരാൻ പ്രവിശ്യയിൽ (തബരിസ്ഥാൻ) നിന്നുള്ള ഒരു ഇസ്‌ലാമിക പണ്ഡിതനായിരുന്നു മുഹമ്മദ് ബിൻ ജരീർ ത്വബരി അഥവാ അൽ ത്വബരി[1] ( പേർഷ്യൻ: محمد بن جریر طبری 839-923 CE, 224–310 AH). ഇസ്‌ലാമിക ചരിത്രകാരൻ, ഖുർആൻ വ്യാഖ്യാതാവ് എന്നീ നിലകളിലെല്ലാം പേരുകേട്ട അദ്ദേഹം ലോക ചരിത്രം, കവിത, നിഘണ്ടു, വ്യാകരണം, ഗണിതം, വൈദ്യം, ധാർമ്മികത തുടങ്ങി നാനാതരം വിഷയങ്ങളിൽ രചനകൾ നടത്തിയതിനാൽ[2][3] ഒരു ബഹുമുഖപ്രതിഭയായി കണക്കാക്കപ്പെടുന്നു. ചരിത്രത്തിലും ഖുർആൻ വ്യാഖ്യാനത്തിലും ഇക്കാലത്തും ത്വബരി അവലംബിക്കപ്പെടുന്നുണ്ട്.
ജീവിതരേഖ
തിരുത്തുക838-839 കാലഘട്ടത്തിലെ ശൈത്യകാലത്ത് ത്വബരിസ്ഥാനിലെ അമോൽ എന്ന പ്രദേശത്ത് അൽ ത്വബരി ജനനം കൊണ്ടു[4]. പേർഷ്യൻ വംശജരായിരുന്നു മാതാപിതാക്കൾ [5][6][7][8][9]. അറബിയായിരുന്നില്ലെങ്കിലും ഏഴാം വയസ്സിൽ തന്നെ ഖുർആൻ മന:പാഠമാക്കിയ ത്വബരി, എട്ടാം വയസ്സിൽ തന്നെ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിത്തുടങ്ങി. പ്രവാചക ചര്യകളിൽ പഠനം തുടങ്ങിയ അദ്ദേഹം അതിനായി മറ്റു പ്രദേശങ്ങളിലേക്ക് യാത്ര ചെയ്തിരുന്നു[10][11] എങ്കിലും ജന്മനാടുമായുള്ള ബന്ധം മുറിയാതെ സൂക്ഷിച്ചിരുന്നു.
റയ്യ് എന്ന സ്ഥലത്തേക്കാണ് ആദ്യം ത്വബരി പോയത്. അഞ്ച് വർഷത്തോളം അബൂ അബ്ദുല്ലാഹ് മുഹമ്മദ് ബിൻ ഹുമൈദ് അൽ റാസി എന്ന അധ്യാപകന് കീഴിൽ പഠനം നടത്തി[12]. അവിടെ ഹനഫി ചിന്താധാര പ്രകാരം കർമ്മശാസ്ത്രനിയമങ്ങൾ അഭ്യസിച്ച ത്വബരി[13][14], ഇബ്ൻ ഇസ്‌ഹാഖിന്റെ ചരിത്രകൃതികളും പഠിക്കുകയുണ്ടായി[15]. തന്റെ അധ്യാപകനായ ഇബ്ൻ ഹുമൈദ് അൽ റാസിയെ പലപ്പോഴും ത്വബരി ഉദ്ധരിക്കുന്നുണ്ട്[13]. എന്നാൽ മറ്റ് അധ്യാപകരെ പറ്റി കാര്യമായ വിവരങ്ങൾ ലഭ്യമല്ല.
പിന്നീട് ബാഗ്ദാദിൽ ചെന്ന് അഹ്‌മദ് ഇബ്ൻ ഹൻബലിന്റെ കീഴിൽ പഠനം തുടരാനായി ത്വബരി അങ്ങോട്ട് പോയെങ്കിലും അദ്ദേഹം അതിനിടെ അന്തരിച്ചിരുന്നു.
അവലംബം
തിരുത്തുക- ↑ Abū Jaʿfar Muḥammad ibn Jarīr ibn Yazid al-Ṭabarī ( Waines, David: Al-Ṭabarī, Muslim scholar, Encyclopædia Britannica
- ↑ Lindsay Jones (ed.
- ↑ The Cambridge History Of Iran, vol 4. London: Cambridge University Press. 1975. p. 599. ISBN 978-0-521-20093-6.
- ↑ Rosenthal 1989, പുറങ്ങൾ. 10–11.
- ↑ Magdalino, Paul; Nelson, Robert S. (2010). The Old Testament in Byzantium (in ഇംഗ്ലീഷ്). Harvard University Press. p. 279. ISBN 978-0-88402-348-7.
the Persian-born, Baghdādī polymath Abū Jaʿfar b. Jarīr al-Ṭabarī (d. 923/310) was putting the finishing ...
- ↑ Daniel, Elton L. "ṬABARI, ABU JAʿFAR MOḤAMMAD B. JARIR". ENCYCLOPÆDIA IRANICA. Retrieved 4 December 2016.
...one of the most eminent Iranian scholars of the early Abbasid era... There is thus no way of knowing for certain whether Ṭabari's family was native to the Āol region or perhaps arrived with the wave of Muslim colonists after the Abbasid revolution, either as converts or Arab settlers.
- ↑ Gaston Wiet, etc, "The Great Medieval Civilizations: cultural and scientific development.
- ↑ Bosworth, C.E. (24 April 2012). "al-Ṭabarī". Encyclopaedia of Islam, Second Edition.
...whether the family was of indigenous stock or descended from Arab colonists in Tabaristan is unknown...
{{cite journal}}
: Cite journal requires|journal=
(help) - ↑ Farzaneh, Ghaffari; Mohsen, Naseri; Majid, Asghari; Vahedeh, Naseri (2014-01-01). "ABUL- HASAN AL-TABARI: A REVIEW OF HIS VIEWS AND WORKS (HISTORY OF MEDICINE)" (in ഇംഗ്ലീഷ്). 17 (4): 299–301.
{{cite journal}}
: Cite journal requires|journal=
(help) - ↑ Rosenthal 1989, പുറങ്ങൾ. 15–16.
- ↑ Rosenthal 1989, പുറം. 11.
- ↑ Rosenthal 1989, പുറം. 16.
- ↑ 13.0 13.1 Rosenthal 1989, പുറം. 17.
- ↑ Devin J. Stewart, "Muhammad b.
- ↑ Rosenthal 1989, പുറം. 18.