അൽ ഖ്വാമിഷ്‍ലി
അൽ ഖ്വാമിഷ്‍ലി (അറബി: القامشلي, സുറിയാനി: ܒܝܬ ܙܠܝ̈ܢ, കുർദിഷ്: Qamişlo), വടക്കു കിഴക്കേ സിറിയയിലെ തുർക്കിയുമായി അതിർത്തി പങ്കിടുന്ന മേഖലയിലെ ഒരു പട്ടണമാണ്. തുർക്കിയിലെ നുസൈബിൻ പട്ടണത്തിനു സമീപമാണിത് സ്ഥിതി ചെയ്യുന്നത്. അതുപോലെ തന്നെ ഇറാക്കിനു വളരെ സമീപമാണ് ഈ പട്ടണം. 2004 ലെ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 184,231 ആയിരുന്നു.[1] ഡമാസ്കസിന് 680 കിലോമീറ്റർ (420 മൈൽ) വടക്കുകിഴക്കായിട്ടാണ് അൽ ഖ്വാമിഷ്‍ലി പട്ടണത്തിൻറെ സ്ഥാനം [2]ഈ പട്ടണം അൽ-ഹസാക്കാ ഗവർണറേറ്റിൽ ഉൾപ്പെടുന്ന അൽ ഖ്വമിഷ്‍ലി ജില്ലയുടെ ഭരണ തലസ്ഥാനമാണ്. ഈ ഗവർണറേറ്റിലെ മൊത്തം ജനസംഖ്യ 2004 ലെ കണക്കുകൾ പ്രകാരം 232,095 ആണ്.
ജനസംഖ്യ
തിരുത്തുകഈ പട്ടണത്തിലെ ജനസംഖ്യ 2004 ലെ സെൻസസ് പ്രകാരം 184,231 ആണ്. ജനസംഖ്യയനുസരിച്ച് സിറിയയിലെ 10 വലിയ പട്ടണങ്ങളിൽ ഒന്നാണിത്.
അൽ ഖ്വാമിഷ്‍ലിയിലെ മുഖ്യ ജനവിഭാഗങ്ങൾ, അറബികൾ, അസീറിയക്കാർ, കുർദുകൾ, അർമേനിയക്കാർ എന്നിങ്ങനെയാണ്. വ്യത്യസ്ത ജനവിഭാഗങ്ങൾ ഇടകലർന്ന പട്ടണമാണിത്. അസീറിയക്കാരും അർമീനിക്കാരും ഈ പട്ടണത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളാണ്. സിറിയയിലെ ക്രിസ്ത്യൻ കേന്ദ്രമായിട്ടാണ് പട്ടണത്തെ കണക്കാക്കുന്നത്.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;census2004
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Zurutuza, Carlos. "Syria's first Kurdish-language newspaper." (Archive) Al Jazeera. 18 October 2013. Retrieved on 22 October 2013.