സിറിയയിൽ ഉള്ള ഒരു വനിതാസംഘടനയാണ് അൽ ഖുബൈസിയാത് (القبيسيات). 1960-ൽ ശൈഖ മുനീറ അൽ ഖുബൈസിയാണ് സംഘടന രൂപീകരിച്ചത്.

രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സംഘം[1], സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി ഖുർആൻ, ഹദീഥ് എന്നിവ പഠിപ്പിക്കാനായി സംവിധാനങ്ങൾ ഒരുക്കിവരുന്നു. 2003-ൽ സിറിയൻ ഭരണകൂടത്തിന്റെ അംഗീകാരം ലഭിക്കുന്നത് വരെ പരസ്യപ്രചാരണങ്ങൾക്ക് സംഘം മുതിർന്നിരുന്നില്ല. എന്നാൽ അംഗീകാരം ലഭിച്ചതോടെ അൽ ഖുബൈസിയാത്ത് പള്ളികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആരംഭിച്ചു.[2]

അവലംബം തിരുത്തുക

  1. Line Khatib, Islamic Revival in Syria, The rise and fall of Ba'this secularism.
  2. Line Khatib, Islamic Revival in Syria, The rise and fall of Ba'this secularism
"https://ml.wikipedia.org/w/index.php?title=അൽ_ഖുബൈസിയാത്&oldid=3940271" എന്ന താളിൽനിന്ന് ശേഖരിച്ചത്