അൽ ഖസീം പ്രവിശ്യ

(അൽ ഖസീം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൗദി അറേബ്യയുടെ മധ്യ ഭാഗത്ത് നിലകൊള്ളുന്ന പ്രദേശമാണ് അൽ ഖസീം പ്രവിശ്യ (അറബി: منطقة القصيم Al Qaṣīm [ælqɑˈsˤiːm]). ബുറൈദയാണ് അൽ ഖസീം പ്രവിശ്യയുടെ തലസ്ഥാനം. കൃഷിസ്ഥലങ്ങൾക്ക് പേരുകേട്ടതാണ് അൽ ഖസീം പ്രവിശ്യ. ഈന്തപ്പന, പുല്ല്, ഗോതമ്പ് തുടങ്ങിയവയൊക്കെ ഇവിടെ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ഫൈസൽ ബിൻ മിഷാൽ രാജകുമാരൻ ആണ് നിലവിൽ പ്രവിശ്യ ഗവർണർ.

അൽ ഖസീം

منطقة القصيم
Emirate of Al-Qassim Province
Skyline of അൽ ഖസീം
Map of Saudi Arabia with Al-Qassim highlighted
Map of Saudi Arabia with Al-Qassim highlighted
Coordinates: 25°48′23″N 42°52′24″E / 25.8063°N 42.8732°E / 25.8063; 42.8732
Country Saudi Arabia
Capital
and largest city
Buraidah
Governorates11
ഭരണസമ്പ്രദായം
 • GovernorFaisal bin Mishaal bin Saud bin Abdulaziz Al Saud
 • Vice GovernorFahd bin Turki bin Faisal bin Turki I bin Abdulaziz Al Saud
വിസ്തീർണ്ണം
 • ആകെ58,046 ച.കി.മീ.(22,412 ച മൈ)
ജനസംഖ്യ
 (2010 census)
 • ആകെ12,15,858
 • ജനസാന്ദ്രത21/ച.കി.മീ.(54/ച മൈ)
ISO 3166-2
05

തലസ്ഥാനമായ റിയാദിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ (250 മൈൽ) വടക്കുപടിഞ്ഞാറായി സൗദി അറേബ്യയുടെ മധ്യഭാഗത്തായാണ് പ്രവിശ്യ സ്ഥിതി ചെയ്യുന്നത്. തെക്കും കിഴക്കും റിയാദ് മേഖലയും വടക്ക് ഹായിൽ മേഖലയും പടിഞ്ഞാറ് അൽ മദീന മേഖലയുമാണ് ഈ പ്രവിശ്യയുടെ അതിർത്തികൾ. ഈ പ്രദേശം സൗദി അറേബ്യയുടെ മിക്കവാറും എല്ലാ ഭാഗങ്ങളുമായും വളരെ സങ്കീർണ്ണമായ ഹൈവേ ശൃംഖലയാൽ ബന്ധിപ്പിച്ചിരിക്കുന്നു. പ്രാദേശിക വിമാനത്താവളമായ പ്രിൻസ് നായിഫ് ബിൻ അബ്ദുൽ അസീസ് റീജിയണൽ എയർപോർട്ട്, അൽ ഖസിം പ്രവിശ്യയെ രാജ്യത്തെ മറ്റ് പ്രവിശ്യകളുമായി ബന്ധിപ്പിക്കുന്നു.


"https://ml.wikipedia.org/w/index.php?title=അൽ_ഖസീം_പ്രവിശ്യ&oldid=3770979" എന്ന താളിൽനിന്ന് ശേഖരിച്ചത്