പ്രവാചകൻ മുഹമ്മദിന്റെ അനുചരനായിരുന്നു അൽ-നുഅ്മാൻ ഇബ്ൻ അംറ് (അറബി: النُعيمان بن عمرو)[1]. അബ്‌ദുറഹ്മാൻ ഇബ്ൻ ഔഫിന്റെ സഹോദരിയെ അദ്ദേഹം വിവാഹം ചെയ്തു. തമാശക്കാരനായിരുന്ന അദ്ദേഹത്തിനെ പ്രവാചകൻ പലപ്പോഴും പ്രശംസിച്ചിരുന്നു. ജനനത്തിയ്യതിയോ വിശദാംശങ്ങളോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സി.ഇ 652-ൽ മരണപ്പെട്ടു. ഇസ്‌ലാം മദ്യം നിരോധിച്ചതോടെ ധർമ്മസങ്കടത്തിലായ അദ്ദേഹത്തിന്, പക്ഷെ തന്റെ മദ്യാസക്തി നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പലപ്പോഴും സാധിച്ചിരുന്നില്ല. ഒന്നിലധികം തവണ ചാട്ടവാറടി ശിക്ഷ ഏറ്റുവാങ്ങിയ അദ്ദേഹത്തെ ഉമർ ശപിക്കുകയുണ്ടായി. എന്നാൽ പ്രവാചകൻ മുഹമ്മദ് ഉമറിനെ തിരുത്തുകയും നുഅ്മാന്റെ ഗുണങ്ങളെ വിലമതിച്ച് പ്രസ്താവന നടത്തുകയും ചെയ്തു[2].

അൽ-നുഅ്മാൻ ഇബ്ൻ അംറ്
النُعيمان بن عمرو
മരണം652 CE
അറിയപ്പെടുന്നത്സ്വഹാബി
  1. "Biographies of the Companions (Sahaabah)". MSA West. 2009-05-28. Archived from the original on 2009-05-28. Retrieved 2021-10-10.{{cite web}}: CS1 maint: bot: original URL status unknown (link)
  2. Hamid, Abdul Wahid (1985). Companions of the Prophet (First, Hardback ed.). Leicester, UK: Muslim Education and Literary Services.
"https://ml.wikipedia.org/w/index.php?title=അൽ-നുമാന്_ഇബ്നു_അംറ്&oldid=3971276" എന്ന താളിൽനിന്ന് ശേഖരിച്ചത്