അൽമെജെസ്റ്റ് (/ˈælməˌdʒɛst/) രണ്ടാം നൂറ്റാണ്ടിൽ ഗ്രീക്ക് -ഭാഷയിൽ രചിക്കപ്പെട്ട ഒരു ഗണിത - ജ്യോതിശാസ്ത്ര ഗ്രന്ഥമാണ്. നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ എന്നിവയുടെ ചലനം, പാത എന്നിവ വിശദീകരിക്കുന്ന ഈ കൃതി എഴുതിയത് ടോളമിയാണ്. എക്കാലത്തെയും ഏറ്റവും സ്വാധീനം ശാസ്ത്രീയ പഠനങ്ങളിൽ ഒന്നായി മാറി ഈ കൃതി. ഈ കൃതിയിലൂടെ ടോളമി മുന്നോട്ടു വെച്ച പ്രപഞ്ചകേന്ദ്രം ഭൂമിയാണ് എന്ന ആശയം 1200 ലധികം നിലനിന്നു. അലക്സാൻഡ്രിയ, മധ്യകാല, ബൈസന്റൈൻ, ഇസ്ലാമിക രാജ്യങ്ങൾ എന്നിവിടങ്ങളിലും പടിഞ്ഞാറൻ യൂറോപ്പിലുംകോപ്പർനിക്കസിന്റെ കാലം വരെ ശക്തമായ സ്വാധീനം ചെലുത്തി. പുരാതന ഗ്രീക്ക് ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള വിവരങ്ങളുടെ പ്രധാന ഉറവിടം കൂടിയാണ് ഈ കൃതി.

സൂര്യനും ചന്ദ്രനുമായുള്ള ദൂരം നിർണ്ണയിക്കാൻ ഹിപ്പാർക്കസ് ഉപയോഗിച്ച ജ്യാമിതീയ നിർമ്മിതി
1515-ൽ പ്രസിദ്ധീകരിച്ച അൽമെജെെസ്റ്റിന്റെ ലാറ്റിൻ ഭാഷയിലുള്ള ഒരു പതിപ്പ്
"https://ml.wikipedia.org/w/index.php?title=അൽമെജെസ്റ്റ്&oldid=3208655" എന്ന താളിൽനിന്ന് ശേഖരിച്ചത്