അൽബെൻഡസോൾ
അൽബെൻഡസോൾ(Albendazole). ഔഷധമായി ഉപയോഗിക്കുന്ന ഒരു കാർബണിക സംയുക്തമാണ് അൽബെൻഡസോൾ.വിവിധയിനം വിരബാധകൾക്കുള്ള പ്രത്യൗഷധമായി ഉപയോഗിക്കുന്നു.ഉരുളൻ വിരബാധ(Ascariasis),മന്തു വിരബാധ (filariasis),കൃമി ബാധ(pinworm infection),നാട വിരബാധ( neurocysticercosis),ചാട്ട വിരബാധ(whipworm infection) എന്നീ രോഗാവസ്ഥകളിലെല്ലാം അൽബെൻഡസോൾ വളരെ ഫലപ്രദമാണ്.ഈ മരുന്ന് വായിലൂടെയാണ് കഴിക്കുന്നത്.
Clinical data | |
---|---|
Trade names | Albenza |
AHFS/Drugs.com | monograph |
MedlinePlus | a610019 |
Pregnancy category |
|
Routes of administration | Oral |
ATC code | |
Legal status | |
Legal status | |
Pharmacokinetic data | |
Bioavailability | <5%[1] |
Protein binding | 70%[1] |
Metabolism | Hepatic[1] |
Elimination half-life | 8-12 hours[1] |
Excretion | Urine, faeces[1] |
Identifiers | |
| |
CAS Number | |
PubChem CID | |
DrugBank | |
ChemSpider | |
UNII | |
KEGG | |
ChEBI | |
ChEMBL | |
NIAID ChemDB | |
CompTox Dashboard (EPA) | |
ECHA InfoCard | 100.053.995 |
Chemical and physical data | |
Formula | C12H15N3O2S |
Molar mass | 265.333 g/mol |
3D model (JSmol) | |
Melting point | 208- തൊട്ട് 210 °C (406- തൊട്ട് 410 °F) |
| |
| |
(verify) |
പ്രവർത്തന രീതി
തിരുത്തുകഅൽബെൻഡസോൾ വിരയുടെ കുടലിലെ കോശങ്ങളെയാണ് ആക്രമിക്കുന്നത്.ട്യൂബുലിൻ എന്ന പ്രോട്ടീൻ തന്മാത്രയുമായി ചേരുന്ന അൽബെൻഡസോൾ മൈക്രോട്യൂബ്യൂളുകളുടെ രൂപീകരണം തടയുന്നു.വിരകൾക്ക് ഗ്ലൂക്കോസ് ഉപയോഗിക്കാനുള്ള കഴിവ് നഷ്ടമാകുന്നു.ഇത് അവയുടെ കോശങ്ങളെ നശിപ്പിക്കുന്നു.
പാർശ്വഫലങ്ങൾ
തിരുത്തുകതലവേദന,വയറുവേദന,മനം പുരട്ടൽ എന്നിവയാണ് സാധാരണ പാർശ്വഫലങ്ങൾ.അസ്ഥിമജ്ജയുടെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുന്നത് ഗൗരവമുള്ള പാർശ്വഫലമാണെങ്കിലും മരുന്നിന്റെ ഉപയോഗം നിർത്തിയാൽ ഇതവസാനിക്കും.ഗർഭിണികൾക്ക് അൽബെൻഡസോൾ നിഷിദ്ധമാണ്.
ചരിത്രം
തിരുത്തുക1975 ൽ റോബർട്.ജെ.ഗ്യുറിക്,വാസ്സിലിയോസ്.ജെ.തിയോഡോറിഡെസ് എന്നീ ശാസ്ത്രജ്ഞന്മാരാണ് സ്മിത്ത് ലൈൻ കോർപ്പറേഷനു വേണ്ടി ഈ മരുന്ന് വികസിപ്പിച്ചെടുത്തത്.ലോകാരോഗ്യ സംഘടനയുടെ അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അൽബെൻഡസോൾ സമൂഹത്തിന്റെ അടിസ്ഥാന ആരോഗ്യം നിലനിർത്താൻ ലോകത്തെവിടേയും അത്യാവശ്യമായ ഔഷധമാണ്.