അർത്ഥനാരീശ വർമ്മ

ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും കവിയും എഴുത്തുകാരനും

ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും കവിയും എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്നു അർത്ഥനാരീശ വർമ്മ. വണ്ണിയർ രാഷ്ട്രീയത്തിലെ പ്രധാന പങ്കുവഹിച്ചതിനാണ് അദ്ദേഹം അറിയപ്പെടുന്നത്.

Arthanareesa Varma
ജനനം(1874-07-27)27 ജൂലൈ 1874
മരണം7 ഡിസംബർ 1964(1964-12-07) (പ്രായം 90)
മറ്റ് പേരുകൾKavichingam, Rajarishi, Nayagar
തൊഴിൽJournalist, poet, writer, freedom fighter
പ്രസ്ഥാനംIndian independence movement

മുൻകാലജീവിതം തിരുത്തുക

സുഗവന പടയച്ചിയുടെയും ലക്ഷ്മി അമ്മാളിന്റെയും മകനായി 1874 ജൂലൈ 27 ന് തമിഴ്‌നാട്ടിലെ സേലത്താണ് വർമ്മ ജനിച്ചത്.

ജീവചരിത്രം തിരുത്തുക

1911-ൽ വർമ്മ "സ്വദേശ് അഭിമാനി" എന്ന പബ്ലിഷിംഗ് ഹൗസിന്റെ മാനേജരായി പ്രവർത്തിച്ചു. സുബ്രഹ്മണ്യ ഭാരതിയുടെ കവിതകൾ അദ്ദേഹത്തെ ആകർഷിച്ചു. 1931-ൽ വർമ്മ തന്നെ "വീരഭാരതി" എന്ന പേരിൽ ഒരു ജേണൽ പ്രസിദ്ധീകരിക്കുകയും അതിന്റെ എഡിറ്ററായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെയും അതിന്റെ പ്രവർത്തനങ്ങളുടെയും വാർത്തകൾ ഇന്ത്യയിലുടനീളം പ്രചരിപ്പിക്കുക എന്നതായിരുന്നു ജേണലിന്റെ ലക്ഷ്യം. ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി തിരു. ആർ.ആർ. ചിന്ന രാമഗൗണ്ടറിന്റെ സുഹൃത്തായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ന്യൂസ് ജേണൽ പിന്തുണ നൽകുന്നത് നിരോധിക്കാൻ ബ്രിട്ടീഷ് സർക്കാർ ജേണൽസ് റെഗുലേഷൻ ആക്ടിൽ ഭേദഗതി കൊണ്ടുവന്നു. വർമ്മയുടെ "വീരഭാരതി" ബ്രിട്ടീഷ് സർക്കാർ നിരോധിക്കുകയും ചെയ്തു.[1]

സുബ്രഹ്മണ്യ ഭാരതിയുടെ മരണത്തെക്കുറിച്ച് പദ്യഗാഥ രചിച്ച ഏക കവിയായിരുന്നു അദ്ദേഹം.[2]


വണ്ണിയാർ രാഷ്ട്രീയത്തിൽ വർമ്മ ഒരു പ്രധാന പങ്ക് വഹിച്ചു. വണ്ണിയർ രാഷ്ട്രീയത്തിന്റെ അമരക്കാരനായി അദ്ദേഹം കണക്കാക്കപ്പെട്ടിരുന്നു.[3]

മരണം തിരുത്തുക

1964 ഡിസംബർ 7-ന് തിരുവണ്ണാമലയിൽ വർമ്മ അന്തരിച്ചു.[4]

അവലംബം തിരുത്തുക

  1. "RajaRishi Arthanarisa Varma".{{cite web}}: CS1 maint: url-status (link)[പ്രവർത്തിക്കാത്ത കണ്ണി]
  2. Bergunder, Michael; Frese, Heiko; Schröder, Ulrike (2011). Ritual, Caste, and Religion in Colonial South India (in ഇംഗ്ലീഷ്). Primus Books. p. 280. ISBN 978-93-80607-21-4.
  3. Bergunder, Michael; Frese, Heiko; Schröder, Ulrike (2011). Ritual, Caste, and Religion in Colonial South India (in ഇംഗ്ലീഷ്). Primus Books. p. 280. ISBN 978-93-80607-21-4.
  4. "விடுதலை போராட்ட வீரர் அர்த்தநாரீச வர்மாவுக்கு நினைவு மண்டபம் அமைக்க வேண்டும்- ராமதாஸ் || Ramadoss says Varma memorial hall should be set up". Maalaimalar (in English). 2019-07-20. Archived from the original on 2020-10-23. Retrieved 2020-10-21.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=അർത്ഥനാരീശ_വർമ്മ&oldid=3831321" എന്ന താളിൽനിന്ന് ശേഖരിച്ചത്