അർജുൻ (ടാങ്ക്)

(അർജുൻ ടാങ്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ നിർമിത മെയിൻ ബാറ്റിൽ ടാങ്ക് ആണ് അർജുൻ. ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ്, ഇന്ത്യൻ കരസേനക്ക് വേണ്ടി ഈ മൂന്നാം തലമുറ ടാങ്ക് വികസിപ്പിച്ചത്. മഹാഭാരത ഇതിഹാസത്തിലെ പോരാളിയായ അർജുനന്റെ പേരാണ് ടാങ്കിനു നൽകിയിരിക്കുന്നത്. 120 മില്ലീമീറ്റർ റൈഫിൾഡ് തോക്ക് , അതിനോടു ചേർന്ന് ഘടിപ്പിച്ച 7.62 മില്ലീമീറ്റർ യന്ത്രത്തോക്ക് ,മറ്റൊരു 12.7 മില്ലീമീറ്റർ വിമാനവേധതോക്ക് എന്നിവയാണ് പ്രധാന ആയുധങ്ങൾ. കമാണ്ടർ, ഗണ്ണർ, ലോഡർ, ഡ്രൈവർ എന്നിങ്ങനെ നാലു പേരാണ് ടാങ്ക് പ്രവർത്തിപ്പിക്കുന്നത്. ഈ ടാങ്കിനു സംരക്ഷണം നൽകുന്നത് 'കാഞ്ചൻ' എന്നു പേരുള്ള ഡിആർഡിഓ വികസിപ്പിച്ച കവചം ആണ്. 1400 എച്ച്പി ജർമൻ എംടിയു എഞ്ചിൻ ആണ് ടാങ്കിനെ ചലിപ്പിക്കുന്നത്. പരമാവധി റോഡ് വേഗത മണിക്കൂറിൽ 70 കിമീയും (43 മൈൽ) മറ്റിടങ്ങളിൽ (ക്രോസ് കൺട്രി) മണിക്കൂറിൽ 40 കിലോമീറ്ററുമാണ് (25 മൈൽ).

അർജുൻ MBT

അർജുൻ MBT മണൽത്തിട്ടയിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നു
വിഭാഗം മുഖ്യ യുദ്ധടാങ്ക്
ഉല്പ്പാദന സ്ഥലം ഇന്ത്യ
നിർമ്മാണ ചരിത്രം
രൂപകൽ‌പ്പന ചെയ്തയാൾ CVRDE, DRDO
രൂപകൽ‌പ്പന ചെയ്ത വർഷം മാർച്ച് 1974— ഇന്നുവരെ
നിർമ്മാതാവ്‌ ഹെവി വെഹിക്കിൾസ് ഫാക്ടറി, ആവഡി
യൂണിറ്റ് വില 172 മില്യൺ (US$2.7 million)[7]
നിർമ്മാണമാരംഭിച്ച വർഷം 2004—ഇന്നുവരെ
നിർമ്മിക്കപ്പെട്ടവ 248 (248 Mk-I and 248 Mk-II ordered)[1][2][3][4][5][6]
മറ്റു രൂപങ്ങൾ Tank EX
വിശദാംശങ്ങൾ
ഭാരം 58.5 tonne (57.6 long ton; 64.5 short ton) (Arjun mbt mkII 55 tonnes)
നീളം 10.638 മീറ്റർ (34 അടി 10.8 ഇഞ്ച്)
വീതി 3.864 മീറ്റർ (12 അടി 8.1 ഇഞ്ച്)
ഉയരം 2.32 മീറ്റർ (7 അടി 7 ഇഞ്ച്)
പ്രവർത്തക സംഘം 4 (കമാൻഡർ, ഗണ്ണർ, ലോഡർ, ഡ്രൈവർ)

ചരിത്രം

തിരുത്തുക

സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ കവചിതസേന ഉപയോഗിച്ചിരുന്നത് ബ്രിട്ടീഷ്, ഫ്രഞ്ച്, അമേരിക്കൻ നിർമിതമായ ടാങ്കുകളായിരുന്നു. 1965 ൽ ബ്രിട്ടണിലെ വിക്കേഴ്സ് ആംസ്ട്രോങ് കമ്പനിയുടെ 'വിക്കേഴ്സ് മാർക്ക് 1' എന്ന ടാങ്ക് അവരുടെ ലൈസൻസോടെ ഇന്ത്യയിൽ "വിജയാന്ത" എന്ന പേരിൽ നിർമ്മിക്കാൻ തുടങ്ങി. ഇതിനെതുടർന്നു 1972 ലാണ് സ്വന്തമായ ടാങ്ക് പദ്ധതി ആരംഭിച്ചത്.എഞ്ചിൻ ഒഴികെ മറ്റ് ഭാഗങ്ങൾ ഡിആർഡിഓ യുടെ ഉപ വിഭാഗമായ സിവിആർഡിഇ രൂപകൽപന ചെയ്തു.'ക്രൌസ്സ് മഫ്ഫീ' എന്ന ജർമൻ കമ്പനിയുടെ സഹകരണവും ഉണ്ടായിരുന്നു.പൊഖ്രാൻ ആണവ പരീക്ഷണത്തെ തുടർന്നുണ്ടായ ഉപരോധവും മറ്റും ഈ പദ്ധതിയെ പിന്നോട്ടടിച്ചു.1996ലാണ് ഗവൺമെൻറ് ഈ ടാങ്കിനെ കൂടുതൽ എണ്ണത്തിൽ നിർമ്മിക്കുവാൻ തീരുമാനിച്ചത്.1974ൽ 15.5 കോടി രൂപ അനുവദിച്ച സ്ഥാനത്ത് 1995 ഓടെ ഡിആർഡിഓ 300 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞിരുന്നു.വിലക്കയറ്റവും ടാങ്കിന്റെ രൂപകൽപന സംബന്ധിച്ച് കരസേനയുടെ മാറുന്ന ആവശ്യങ്ങളുമായിരുന്നു ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്.

നിർമ്മാണവും ഉപയോഗവും

തിരുത്തുക

2000മാണ്ടിൽ കരസേന 124 അർജുൻ ടാങ്കുകൾക്ക് ഓർഡർ നൽകി.ഒഴിവാക്കുന്നടി55 ടാങ്കുകൾക്ക് പകരമാണ് ഇവ ഉൾപ്പെടുത്തിയത്.ഇതുവരെ 100 ലധികം ടാങ്കുകൾ സേനയ്ക്ക് കൈമാറിയിട്ടുണ്ട്. തമിഴ്നാട്ടിലെ ചെന്നൈക്കടുത്തുള്ള ആവടിയിലെ ഹെവി വെഹിക്കിൾസ് ഫാക്ടറിയിലാണ് ടാങ്ക് നിർമ്മാണം.

നവീകരണം

തിരുത്തുക

അർജുൻ ടാങ്കിനെ മാർക്ക് 2 നിലവാരത്തിലേക്ക് എത്തിക്കുന്നതിന് നിരവധി സാങ്കേതികവിദ്യകൾ വികസിപ്പിച്ചു.റിയാക്ടീവ് ആർമർ പ്ലേറ്റുകൾ ,ഓക്സിലറി പവർ യൂണിറ്റ് ,രാത്രി കാഴ്ച്ച സംവിധാനങ്ങൾ ,റിമോട് കണ്ട്രോൾഡ് വെപ്പൺ സ്റ്റേഷൻ,നഗര യുദ്ധ അതിജീവന സംവിധാനങ്ങൾ , തുടങ്ങി 93 ഓളം പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട് .

വിവരണങ്ങൾ

തിരുത്തുക
  • ഭാരം : 58.5 ടൺ
  • :55 ടൺ (മാർക്ക് 2)
  • നീളം :10.638 മീറ്റർ
  • വീതി :3.864 മീറ്റർ
  • ഉയരം :2.32 മീറ്റർ

ആയുധങ്ങൾ

തിരുത്തുക
  • 120 മീ മീ തോക്ക് x 1
  • 12.7 മി മീ യന്ത്രത്തോക്ക് x 1
  • 7.62 മി മീ യന്ത്രത്തോക്ക് x 1
  • HE,HEAT, HESH ,APFSDS ഷെല്ലുകൾ x 39

രൂപാന്തരങ്ങൾ

തിരുത്തുക
  • അർജുൻ 2.
  • ടാങ്ക് എക്സ്.
  • 130 എംഎം സെൽഫ് പ്രൊപെൽഡ് പീരങ്കി.
  • അർജുൻ ബ്രിഡ്ജ് ലേയർ
  • കവചിത എഞ്ചിനീറിങ് വാഹനം .
  • ഭീം 155 എംഎം ഹോവിറ്റ്സർ
  • അർജുൻ സിമുലേറ്റർ
  1. "Arjun Tanks". Press Information Bureau, Government of India. 4 June 2011. Retrieved 16 June 2011.
  2. "Indian Army to procure 124 advanced version of Arjun MBT". Brahmand.com. 10 August 2010. Archived from the original on 2011-07-25. Retrieved 16 June 2011.
  3. "India: Arjun tank inducted, T-55 retiring". UPI.com. 18 March 2011. Retrieved 16 June 2011.
  4. "Arjun MBT (India) - Jane's Armour and Artillery". Articles.janes.com. 16 March 2010. Archived from the original on 2012-04-26. Retrieved 16 June 2011.
  5. PTI, 17 May 2010, 02.27pm IST (17 May 2010). "Army places fresh order for 124 more Arjun tanks - The Times of India". The Times of India.{{cite news}}: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)
  6. "At Present, the Army has Decided to Induct 118 Arjun Mk-2 Tanks Instead of 124". Archived from the original on 2014-09-03. Retrieved 2014-11-16.
  7. India, Frontier. "Indian MoD outlines roadmap for MBT Arjun, Mark II in pipeline | Frontier India Strategic and Defence - News, Analysis, Opinion". Frontierindia.net. Archived from the original on 2010-02-12. Retrieved 7 February 2010.
  8. 8.0 8.1 8.2 8.3 8.4 Arjun specifications india-defence.com
  9. "Arjun MBT weight implications". Frontier India. 27 June 2007. Archived from the original on 2007-09-26. Retrieved 2014-11-16.
"https://ml.wikipedia.org/w/index.php?title=അർജുൻ_(ടാങ്ക്)&oldid=3795104" എന്ന താളിൽനിന്ന് ശേഖരിച്ചത്