ഗ്രീക്കു പുരാണകഥയിൽ സ്യൂസിന്റെ പത്നി ഹീരയുടെ വിശ്വസ്തനായ വളർത്തു നായ് ആയിരുന്നു അർഗസ് പാൻഒപ്റ്റസ് (ഇംഗ്ലീഷ്: Argus Panoptus, ഗ്രീക്ക്: Ἄργος Πανόπτης). അർഗസിന് നൂറു കണ്ണുകളുണ്ടായിരുന്നത്രേ. ഉറങ്ങുന്നതിന് ഏതെങ്കിലും രണ്ടു കണ്ണുകൾ മാത്രം മതിയെന്നതിനാൽ അർഗസിന്റെ ബാക്കി തൊണ്ണൂറ്റിയെട്ടു കണ്ണുകൾ കൊണ്ട് സദാസമയവും ഉണർന്നിരുന്ന് സർവവും വീക്ഷിച്ചു. പാൻഒപ്റ്റസ് എന്ന വിശേഷണത്തിന്റെ അർഥം തന്നെ സർവ്വവും കാണുന്നവൻ എന്നാണ്.

പുരാണകഥ

തിരുത്തുക

അയോയേയും തന്നേയും ഹീര പിടികൂടിയേക്കുമെന്ന നിലവന്നപ്പോൾ സ്യൂസ് ക്ഷണമാത്രയിൽ അയോയെ ഓമനത്തമുള്ള ഒരു പശുക്കിടാവാക്കി മാറ്റി.[1] പക്ഷെ ഹീരയുടെ സംശയം തീർന്നില്ല, പശുക്കിടാവിന്റെ ചുമതല ഹീര അർഗസിനെ ഏല്പിച്ചു. അയോയെ രക്ഷപ്പെടുത്താനുള്ള ഒരൊറ്റ മാർഗ്ഗമേ സ്യൂസിന് തോന്നിയുള്ളു- അർഗസിന്റെ നൂറു കണ്ണുകളേയും ഉറക്കത്തിലാഴ്ത്തുക. ഹെർമിസ് ഒരു ഇടയന്റെ വേഷത്തിൽ ചെന്ന് അതിമധുരമായി ഓടക്കുഴലൂതി. കഥകൾ പറഞ്ഞും ഓടക്കുഴലൂതിയും ഒരു പാടു നേരം ശ്രമിച്ചശേഷം ഹെർമിസിന് അർഗസിന്റെ നൂറുകണ്ണുകളേയും ഉറക്കാനായി. തത്ക്ഷണം ഹെർമിസ് അർഗസിനെ കൊന്ന്, അയോയെ രക്ഷപ്പെടുത്തി. പക്ഷെ അയോയുടെ രക്ഷപെടൽ താത്കലികമായിരുന്നു.

ദുഃഖാർത്തയായ ഹീര , അർഗസിന്റെ സ്മരണ എന്നെന്നും നിലനിർത്താനായി അർഗസിന്റെ നൂറു കണ്ണുകളും മയിലിന്റെ ചിറകിൽ വെച്ചു പിടിപ്പിച്ചു. അങ്ങനെയാണ് മയിൽപ്പീലിക്കു കണ്ണുകളുണ്ടായതെന്നു കഥ.[2] [3]; [4] [5][6]

  1. Gregory, Horace, ed. (2009). Ovid's Metamorphoses. Signet Classics. p. 24-25. ISBN 9780451531452.
  2. Argus- Greek Mythology
  3. Hamilton, Edith (1969). Mythology-Timeless tales of Gods & Heroes. The New American Library. p. 77.
  4. Gregory, Horace, ed. (2009). Ovid's Metamorphoses. Signet Classics. p. 47. ISBN 9780451531452.
  5. Ovid I, 625. The peacock is an Eastern bird, unknown to Greeks before the time of Alexander.
  6. Impelluso, Lucia; Zuffi, Stefano (2003). Eroi E Dei Dell'antichità. Getty Publications. p. 28. ISBN 0892367024. Retrieved 10 September 2015.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അർഗസ്_പാൻഒപ്റ്റസ്&oldid=3801287" എന്ന താളിൽനിന്ന് ശേഖരിച്ചത്