അൻറാസിബെ-മൻ‍റ്റാഡിയ ദേശീയോദ്യാനം

അൻറാസിബെ-മൻ‍റ്റാഡിയ ദേശീയോദ്യാനം, 155 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളള മഡഗാസ്കറിലെ ഒരു പരിരക്ഷിത പ്രദേശമാണ്. ഇത് അൻറനാനാവിറോയ്ക്ക് 150 കിലോമീറ്റർ കിഴക്കായി കിഴക്കൻ മഡഗാസ്കറിലെ അലോട്രാ-മാംഗോറോ മേഖലയിലെ പ്രാഥമിക വളർച്ചയുള്ള വനപ്രദേശത്താണു സ്ഥിതിചെയ്യുന്നത്. ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന പ്രദേശത്തിൻറെ ഉയരം 800 മുതൽ 1200 മീറ്റർ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഈർപ്പമുള്ള കാലാവസ്ഥയാണ് ഇവിടെ പൊതുവേ അനുഭവപ്പെടാറുള്ളത്. വർഷപാതം 1700 മില്ലീമീറ്ററാണ്. ഒരോ വർഷവും ശരാശരി 210 ദിവസം മഴ ലഭിക്കുന്നു.

Andasibe-Mantadia National Park
Map showing the location of Andasibe-Mantadia National Park
Map showing the location of Andasibe-Mantadia National Park
Location of Mantadia National Park
LocationEastern Madagascar
Nearest cityMoramanga, Andasibe (Périnet)
Coordinates18°49′36″S 48°26′52″E / 18.82667°S 48.44778°E / -18.82667; 48.44778
Area155 km2
Established1989
Visitors22110 (in 2006)
Governing bodyMadagascar National Parks Association (PNM-ANGAP)

11 ലീമർ ഇനങ്ങൾ ഉൾപ്പെടെ വംശനാശഭീഷണി നേരിടുന്ന അനേകം തദ്ദേശീയവും അപൂർവ്വവുമായ ജീവികൾക്കും വിശാലമായ ജൈവവൈവിധ്യത്തിനും ഈ മഴക്കാടുകൾ പ്രസിദ്ധമാണ്.

മൻറാഡിയ ദേശീയോദ്യാനം, അനലാമാസ്വാട്ര റിസർവ് എന്നിവയാണ് ദേശീയോദ്യാനത്തിൻറെ രണ്ട് ഘടകങ്ങൾ. "ഇൻട്രി" എന്ന മഡഗാസ്കറിലെ ഏറ്റവും വലിയ ലെമൂറുകൾക്ക് പ്രസിദ്ധമാണ് ഇവിടം.[1]

ചിത്രശാല തിരുത്തുക

 
Diademed sifaka with 2-week-old baby
 
Diademed sifaka with radio collar

അവലംബം തിരുത്തുക

  1. Bradt, Hilary (2002). Madagascar: The Bradt Travel Guide (7th ed.). Bradt Travel Guides. pp. 307–311. ISBN 1841620513.