ഓണാട്ടുകര ഭാഗത്തുള്ള ദേവീക്ഷേത്രങ്ങളിലെ ചില പ്രത്യേക ചടങ്ങുകളോടുകൂടിയ എതിരേല്പുത്സവമാണ് അൻപൊലി. ക്ഷേത്രത്തിനടുത്ത് ഒരു നിശ്ചിതസ്ഥാനത്ത് നിർമിച്ചിട്ടുള്ള അലംകൃതമായ ഒരു പന്തലിലേക്ക് ജീവത എന്നു പറയപ്പെടുന്ന ദേവിയുടെ കോലം അല്ലെങ്കിൽ ചട്ടം നീണ്ട തണ്ടുകളിൽ ഘടിപ്പിച്ച് രണ്ടു പൂജാരികൾ ചുമലിലേറ്റി വാദ്യഘോഷസമന്വിതം കൊണ്ടുപോകുക എന്നതാണ് ഇതിലെ മുഖ്യമായ ചടങ്ങ്. മേളത്തിന്റെ താളവട്ടം മുറുകുന്നതനുസരിച്ച് വിഗ്രഹവാഹകർ നൃത്തം ചവിട്ടുകയും തുള്ളി ഉറയുകയും ചെയ്യാറുണ്ട്. ഈ ജീവത തുള്ളലിൽ പാരമ്പര്യമായി പ്രത്യേകപരിശീലനം നേടിയ പൂജാരികളാണ് പങ്കെടുക്കുക. ഇതിന്റെ പ്രധാനമേളം ഉരുട്ടുചെണ്ടയും, കൊമ്പും കുറുംകുഴലുമാണ്. എതിരേല്പിനു പോകുന്നവഴി ഭക്തൻമാർ നൽകുന്ന നിറപറ സ്വീകരിക്കുന്ന പതിവും ഉണ്ട്. ഇതിന് പറ എടുക്കൽ എന്നാണ് പറയുക.

പുറംകണ്ണികൾ തിരുത്തുക

വീഡിയോ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അൻപൊലി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അൻപൊലി&oldid=3623974" എന്ന താളിൽനിന്ന് ശേഖരിച്ചത്