അൻപുമണി രാമദാസ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

പാട്ടാളി മക്കൾ കക്ഷി (പി.എം.കെ) യുടെ പ്രസിഡന്റും മുൻ കേന്ദ്രമന്ത്രിയുമായിരുന്നു അൻപുമണി രാമദാസ് (ജനനം: 9 ഒക്ടോബർ 1968).

അൻപുമണി രാമദാസ്
ജനനംതമിഴ്നാട്
തൊഴിൽരാഷ്ട്രീയനേതാവ്
കയ്യൊപ്പ്

ജീവിതരേഖ തിരുത്തുക

പി.എം.കെ.യുടെ സ്ഥാപക നേതാവ് ഡോ.രാമദാസിന്റെ മകനാണ്. 2004-ൽ രാജ്യസഭാംഗമായിക്കൊണ്ടാണ് അൻപുമണി പാർലമെന്റിലെത്തിയത്. പാർട്ടിക്ക് സീനിയർ എം.പി.മാർ വേറെയുണ്ടായിരുന്നെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രിയുടെ കാബിനറ്റ് റാങ്കിലേക്ക് വന്നത് അൻപുമണിയായിരുന്നു.

അഴിമതിക്കേസ് തിരുത്തുക

മതിയായ സൗകര്യങ്ങളില്ലാത്ത മെഡിക്കൽകോളേജിന് അനുമതി നൽകിയെന്ന അഴിമതിക്കേസിൽ മുൻകേന്ദ്ര ആരോഗ്യമന്ത്രി അൻപുമണി രാമദാസ് ഉൾപ്പെടെ ഒമ്പതുപേർക്ക് ഡൽഹികോടതി ജാമ്യമനുവദിച്ചിരുന്നു. ഇൻഡോറിലെ ഇൻഡക്‌സ് മെഡിക്കൽകോളേജിന് അനധികൃതമായി വിദ്യാർഥിപ്രവേശനത്തിന് അനുമതി നൽകിയെന്നാണ് കേസ്.[1]

അവലംബം തിരുത്തുക

  1. http://travancorelive.com/%E0%B4%85%E0%B4%B4%E0%B4%BF%E0%B4%AE%E0%B4%A4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%B8%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AE%E0%B5%81%E0%B4%A8%E0%B5%8D%E2%80%8D%E0%B4%95%E0%B5%87/[പ്രവർത്തിക്കാത്ത കണ്ണി]


പുറം കണ്ണികൾ തിരുത്തുക

പദവികൾ
മുൻഗാമി
unknown
ആരോഗ്യ കുടുംബക്ഷേമവകുപ്പ് മന്ത്രി
മേയ് 2004 - ഏപ്രിൽ 2009
പിൻഗാമി
"https://ml.wikipedia.org/w/index.php?title=അൻപുമണി_രാമദാസ്&oldid=3830019" എന്ന താളിൽനിന്ന് ശേഖരിച്ചത്