അൻഡോറയിലെ വിദ്യാഭ്യാസം
അൻഡോറയിൽ 6 മുതൽ 16 വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം നിർബന്ധിതമാക്കിയിട്ടുണ്ട്.
പ്രാഥമിക വിദ്യാഭ്യാസവും സെക്കന്ററി വിദ്യാഭ്യാസവും
തിരുത്തുകമൂന്നു തരം സ്കൂളുകൾ നിലനിൽക്കുന്നുണ്ട്: ഫ്രഞ്ച്, സ്പാനിഷ്, അൻഡോറൻ ഭാഷകളിൽ.[1] ഫ്രഞ്ച് സർക്കാർ അൻഡോറയിലെ ഫ്രഞ്ച് ഭാഷാ സ്കൂളുകൾക്ക് ഭാഗികമായി സഹായം നൽകുന്നു. സ്പെയിനിനടുത്തെ തെക്കൻ അതിർത്തിയിലുള്ള സ്കൂളുകൾക്ക് സഹായം നൽകുന്നത് ചർച്ച് ആണ്. റോമൻ കാത്തലിക് ചർച്ച് അവിടത്തെ പ്രാദേശികഭാഷയായ കാറ്റലാൻ അവരുടെ സ്കൂളുകളിൽ ഉപയൊഗിക്കാൻ പ്രോത്സഹ്ഹിപ്പിക്കുന്നു. ഏതാണ്ട് 50% കുട്ടികൾ ഫ്രഞ്ച് സ്കൂളുകളിൽ പഠിക്കുന്നു. ബാക്കിയുള്ളവർ സ്പാനിഷോ അൻഡോറനോ അഭ്യസിക്കുന്നു. പൊതുവേ പറഞ്ഞാൽ, അൻഡോറൻ സ്കൂളുകൾ സ്പാനിഷ് പാഠ്യ പദ്ധതിയാണു പിന്തുടരുന്നത്. സ്പെയിൻ അൻഡോറ നൽകുന്ന ബിരുദങ്ങളും വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും അംഗീകരിക്കുന്നുണ്ട്. 2003ലെ കണക്കുപ്രകാരം പ്രാഥമിക പാഠശാലയിൽ ചേരുന്ന കുട്ടികളുടെ എണ്ണം ആകെ എണ്ണത്തിന്റെ 89% ആകുന്നു; 88%ആൺകുട്ടികളും 90% പെൺകുട്ടികളും അതേ വർഷത്തെ സെക്കന്ററി സ്കൂളിൽ ചേരുന്നവരുടെ എണ്ണം 71%; അതിൽ 69% ആൺകുട്ടികളും 74% പെൺകുട്ടികളും. 2003ലെ പ്രാഥമിക വിദ്യാലയത്തിലെ അദ്ധ്യാപക വിദ്യാർത്ഥി അനുപാതം 12:1 ആകുന്നു; 7:1 fആണ് സെക്കന്ററി സ്കൂളുകളിലെ അനുപാതം.
ഉന്നത വിദ്യാഭ്യാസം
തിരുത്തുക1997 ജൂലൈയിലാണ് അൻഡോറ സർവ്വകലാശാല തുടങ്ങിയത്.[2] [അവലംബം ആവശ്യമാണ്]
അവലംബം
തിരുത്തുക- ↑ Hörner, Wolfgang; Döbert, Hans; Kopp, Botho von; Mitter, Wolfgang. The Education Systems of Europe (in ഇംഗ്ലീഷ്). Springer Science & Business Media. pp. 32–34. ISBN 9781402048746.
- ↑ "Andorra". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 20 March 2017.