പുലിറ്റ്സർ പുരസ്‌കാരം നേടിയ ജർമൻ ഫോട്ടോഗ്രാഫറായിരുന്നു അൻജ നിഡ്രിൻഗാസ് (12 ഒക്ടോബർ 1965 – 4 ഏപ്രിൽ 2014). 2014 ലെ അഫ്ഗാനിസ്താൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ ഇവർ സുരക്ഷാഉദ്യോഗസ്ഥന്റെ വെടിയേറ്റു മരിച്ചു.[1]

അൻജ നിഡ്രിൻഗാസ്
അൻജ നിഡ്രിൻഗാസ്
ജനനം(1965-10-12)ഒക്ടോബർ 12, 1965
മരണം2014 ഏപ്രിൽ 04
കിഴക്കൻ അഫ്ഗാനിസ്താൻ
ദേശീയതജർമൻ

ജീവിതരേഖ തിരുത്തുക

ഇറാഖ് യുദ്ധസമയത്ത് പകർത്തിയ ചിത്രങ്ങൾ ശ്രദ്ധേയങ്ങളായിരുന്നു. ഇവയ്ക്ക് പുലിറ്റ്സർ പുരസ്‌കാരം ലഭിച്ചു. ഇന്റർനാഷണൽ വിമൻസ് മീഡിയ ഫൗണ്ടേഷന്റെ പുരസ്‌കാരവും നേടിയിട്ടുണ്ട്. ദീർഘകാലം അസോസിയേറ്റഡ് പ്രസ്സിന് വേണ്ടി പ്രവർത്തിച്ചു.

പുരസ്കാരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "അഫ്ഗാനിൽ എ.പിയുടെ വനിതാ ഫോട്ടോഗ്രാഫർ വെടിയേറ്റു മരിച്ചു". www.mathrubhumi.com. മൂലതാളിൽ നിന്നും 2014-04-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 ഏപ്രിൽ 2014.
"https://ml.wikipedia.org/w/index.php?title=അൻജ_നിഡ്രിൻഗാസ്&oldid=3623967" എന്ന താളിൽനിന്ന് ശേഖരിച്ചത്