അൻജിന പെക്റ്റൊറിസ്
നെഞ്ചിൽനിന്നും നാലുഭാഗത്തേക്കും (പ്രത്യേകിച്ച് ഇടതു തോളിലേക്കും കൈയിലേക്കും) അതിവേദന വ്യാപിക്കുന്നതായി തോന്നുന്ന ഒരു ഹൃദ്രോഗമാണ് അൻജീന പെക്റ്റൊറിസ് (angina pectoris). ഹൃദയപേശികളിലേക്കുള്ള രക്തചംക്രമണം പെട്ടെന്നു കുറയുന്നതിൻറെ ഫലമായോ രക്തം കൂടുതൽ പമ്പുചെയ്യേണ്ട ആവശ്യകത പെട്ടെന്നുണ്ടാകുന്നതിൻറെ ഫലമായോ ആണ് സാധാരണ ഈ രോഗം ആരംഭിക്കുക. ധമനിവീക്കം (ആർട്ടിരിയോസ്‌ക്ലിറോസിസ്) ഇതിനു മതിയായ ഒരു കാരണമാണ്. പ്രമേഹവും വികാര വിക്ഷോഭവും ഇത്തരത്തിലുള്ള ഹൃദ്രോഗത്തിനു കാരണമാകാം.
ശരിയായ ചികിത്സയും വിശ്രമവും നൽകിയാൽ ഭയപ്പെടേണ്ട ആവശ്യമില്ലാത്ത ഒരു രോഗമാണിത്. വളരെ അപൂർവമായേ ഇതു രോഗിയുടെ മരണത്തിനിടയാക്കുന്നുള്ളു.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- British Heart Foundation - Angina Archived 2017-02-02 at the Wayback Machine.
- Angina Pectoris Online Archived 2008-04-14 at the Wayback Machine. Resource for nurses and those in similar professions.
- Angina Pectoris Animation Video 3D Archived 2011-02-21 at the Wayback Machine.