അഹ്‌മദ് സകീ യമാനി
സൗദി അറേബ്യയിലെ പെട്രോളിയം, ധാതുവിഭവ മന്ത്രി, 25 വർഷത്തോളം പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ ഓർഗനൈസേഷനിൽ (ഒപെക്) മന്ത്രി എന്നീ നിലകളിൽ അഹമ്മദ് സാകി യമാനി ( അറബി: أحمد زكي يماني ; 30 ജൂൺ 1930 - 23 ഫെബ്രുവരി 2021) പ്രസിദ്ധനാണ്. ന്യൂയോർക്ക് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോ, ഹാർവാർഡ് ലോ സ്കൂൾ , എക്സീറ്റർ സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ[1] യമാനി, 1958 ൽ സൗദി സർക്കാറിന്റെ ഉപദേശകനായി[2]. 1962 ൽ എണ്ണ മന്ത്രിയായ അദ്ദേഹം 1973-ലെ എണ്ണ പ്രതിസന്ധിയോടെ എണ്ണവില നാലിരട്ടിയാകുന്നതിൽ മുഖ്യപങ്ക് വഹിക്കുകയുണ്ടായി.
അഹ്‌മദ് സകീ യമാനി | |
---|---|
أحمد زكي يماني | |
Minister of Petroleum and Mineral Resources | |
ഓഫീസിൽ 9 March 1962 – 5 October 1986 | |
മുൻഗാമി | Abdullah Tariki |
പിൻഗാമി | Hisham Nazer |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മക്ക, സൗദി അറേബ്യ | 30 ജൂൺ 1930
മരണം | 23 ഫെബ്രുവരി 2021 ലണ്ടൻ, യു.കെ | (പ്രായം 90)
ദേശീയത | Saudi Arabian |
അൽമ മേറ്റർ | Cairo University New York University Harvard Law School University of Exeter |
ഓസ്ട്രിയയിലെ വിയന്നയിൽ 1975 ഡിസംബറിൽ യമാനിയെയും മറ്റ് ഒപെക് മന്ത്രിമാരെയും കാർലോസും (ജാക്കൽ) സംഘവും ബന്ദികളാക്കി . വധിച്ചുകളയാൻ നിർദ്ദേശിക്കപ്പെട്ടിട്ടും[3] വടക്കൻ ആഫ്രിക്കയിലുടനീളം രണ്ട് ദിവസം വിമാനത്തിൽ കൊണ്ടുനടന്ന ശേഷം ബന്ദികളെ വിട്ടയക്കുകയായിരുന്നു[4]. 1986 ഒക്റ്റോബറിൽ ഫഹദ് രാജാവ് പുറത്താക്കുന്നത് വരെ യമാനി മന്ത്രിയായി തുടർന്നു.[5]
2021 ഫെബ്രുവരി 23 ന് തന്റെ 90-ആം വയസ്സിൽ അഹ്‌മദ് സകീ യമാനി അന്തരിച്ചു, പിന്നീട് അദ്ദേഹത്തിന്റെ ജന്മനാടായ മക്കയിൽ സംസ്‌കരിച്ചു. [6]
അവലംബം
തിരുത്തുക
- ↑ McFadden, Robert D. (23 February 2021). "Ahmed Zaki Yamani, Former Saudi Oil Minister, Dies at 90". The New York Times. Archived from the original on 23 February 2021.
- ↑ "His Excellency Sheikh Ahmed Zaki Yamani". CGES. Archived from the original on 16 April 2011. Retrieved 25 October 2012.
- ↑ Patrick Bellamy. "Carlos the Jackal: Trail of Terror". truTV. Archived from the original on 7 January 2012. Retrieved 15 December 2015.
- ↑ John Follain (1998). Jackal: The Complete Story of the Legendary Terrorist, Carlos the Jackal. Arcade Publishing. p. 102. ISBN 978-1559704663. Archived from the original on 3 May 2016.
- ↑ Kechichian, Joseph A. (9 April 2012). "King Faisal's lieutenant on world stage". Gulf News. Archived from the original on 28 November 2014. Retrieved 25 October 2012.
- ↑ Issawi, Charles (1978). "The 1973 Oil Crisis and After". Journal of Post Keynesian Economics. 1 (2): 3–26. doi:10.1080/01603477.1978.11489099. ISSN 0160-3477. JSTOR 4537467. Archived from the original on 23 June 2020.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Aburish, Saïd K. 1994: The Rise, Corruption and Coming Fall of the House of Saud. London: Bloomsbury. ISBN 0-7475-2040-2ISBN 0-7475-2040-2 p. 7 "Oil Minister Yamani, whose moderate oil-pricing policies made him the most unpopular man in his country..."
- Robinson, Jeffrey. 1989: Yamani The Inside Story. London: Fontana Press. ISBN 0-00-637408-5ISBN 0-00-637408-5
- BBC News, Defining moments: Sheikh Yamani
- Country Studies. Oil Industry, Saudi Arabia
- Perez, Carlos. The Decay of the Angel (Vacheron & Constantin)