ഒരു കാലത്ത് ലോകത്തെ വിറപ്പിച്ച വ്യക്തിയാണ് ഭീകരവാദത്തിന്റെ രാജകുമാരൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന കാർലോസ് ദി ജക്കോൾ. ഇല്ലിച്ച് റാമിറസ്‌ സാഞ്ചസ് എന്നായിരുന്നു കാർലോസിന്റെ യഥാർത്ഥ പേര്. വെനിസ്വേലയായിരുന്നു കാർലോസിന്റെ ജന്മദേശം. നീണ്ട ഇരുപത്തഞ്ചുവർഷം രാജ്യാന്തര പോലീസ്‌ ഏജൻസിയും യൂറോപ്യൻ ഗവൺമെന്റുകളെയും വട്ടം കറക്കാൻ കാർലോസിനു കഴിഞ്ഞു.

Ilich Ramírez Sánchez
പ്രമാണം:Ilich Ramirez Sanchez.jpg
"Carlos" in a Paris courtroom in 2000[1][2]
ജനനം (1949-10-12) ഒക്ടോബർ 12, 1949  (75 വയസ്സ്)
Michelena, Táchira, Venezuela
മറ്റ് പേരുകൾCarlos
Carlos the Jackal
ക്രിമിനൽ ശിക്ഷLife imprisonment
ക്രിമിനൽ പദവിImprisoned
ജീവിതപങ്കാളി(കൾ)Magdalena Kopp
Lana Jarrar
Isabelle Coutant-Peyre
ചുമത്തപ്പെട്ട കുറ്റ(ങ്ങൾ)Murder


പി.എൽ.എഫ്.പി അംഗത്വം

തിരുത്തുക

മാർക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ ആശയങ്ങളുടെ അനുഭാവിയായ കാർലോസ് 1970ൽ ഫലസ്തീൻ വിമോചനത്തിനായി പ്രവർത്തിക്കുന്ന മാർക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ ആഭിമുഖ്യമുള്ള പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് ഫലസ്തീൻ എന്ന സംഘടനയിൽ അംഗമായി. PFLP റിക്രൂട്ടിംഗ് ഓഫീസറായിരുന്ന ബസ്സാം അബു ശരീഫ്‌ ആയിരുന്നു കാർലോസ് എന്ന പേര് നൽകിയത്. പിന്നീട് കാർലോസ് ആ കാലഘട്ടത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ തീവ്രവാദിയായിമാറി. ഒരിക്കൽ ലണ്ടനിൽ കാർലോസ് താമസിച്ചിരുന്ന മുറിയിൽ നിന്ന് ഫെഡറിക് ഫോസിന്ത്‌ എഴുതിയ ത്രില്ലർ നോവലായ ദി ഡേ ഓഫ് ജക്കാളിന്റെ കോപ്പി കണ്ടെടുക്കുകയുണ്ടായി. കൌശലങ്ങളുടെ രാജാവായ കാർലോസിനു അതോടെ ദി ജക്കാൾ എന്ന വിശേഷണവും കൂടി ലഭിച്ചു.

മോസ്കോയിലെ സർവകലാശാലാ പഠനത്തിനു ശേഷം കാർലോസ് ബെയ്റൂട്ടിലെത്തി. 1972ൽ ഇസ്രായേലിലെ ടെൽ അവീവ് വിമാനത്താവളത്തിൽ നടന്ന കൂട്ടക്കൊലയാണ് കാർലോസിനെ അറിയപ്പെടാനിടയാക്കിയത്. യാത്രക്കാരായ 27പേരാണ് അന്നവിടെ കൊല്ലപ്പെട്ടത്. കര്ലോസായിരുന്നു ആക്രമണങ്ങളുടെ സൂത്രധാരൻ. ആക്രമണം നടത്തിയ മൂന്നുപേരിൽ രണ്ടുപേർ കൊല്ലപ്പെട്ടു. പിടിയിലായ മൂന്നാമത്തെയാളിൽ നിന്നാണ് കാർലോസിനെ കുറിച്ച് വിവരങ്ങൾ ലഭിച്ചത്.

1972ൽ മ്യൂണിച്ച് ഒളിമ്പിക്സ്‌ ബന്ദിപ്രശ്നത്തിനു പിന്നിലും കാർലോസായിരുന്നു സൂത്രധാരൻ. 1973 സെപ്തംബറിൽ ചെക്കോസ്ലോവാക്യയിൽ രണ്ടു അറബ് ഗറില്ലകൾ വിയന്നയിലെക്കുള്ള ട്രെയിൻ റാഞ്ചി, നാല് യാത്രക്കാരെ ബന്ദികളാക്കി. സോവിയറ്റ് യൂണിയൻ വിട്ടു ഇസ്രായേലിലേക്ക് പോകുന്ന ജൂതർക്കായി ഓസ്ട്രിയയിൽ തുറന്നിരിക്കുന്ന ക്യാമ്പുകൾ അടച്ചു പൂട്ടണം എന്നായിരുന്നു ആവശ്യം. ഇത് ആസൂത്രണം ചെയ്തതും കാർലോസായിരുന്നു.

1974 മാർച്ചിൽ യൂറോപ്യൻ നയതന്ത്ര പ്രതിനിധിയെ വെടിവെച്ചു കൊന്നതും പാരീസിൽ ഉറൂഗ്വേ നയതന്ത്ര പ്രതിനിധിയെ വധിച്ചതും 1975 ഒപെക്‌ സമ്മേളനത്തിലെ തട്ടിക്കൊണ്ടു പോകൽ സംഭവവും കാർലോസിന്റെ ആസൂത്രണത്തിൽ നടന്നതാണ്.

മ്യൂണിക്കിൽ 1981 റേഡിയോ ഫ്രീ യൂറോപ്പ്‌ റിപ്പോർട്ടറുടെ വധം, ബെയ്റൂട്ടിൽ ഫ്രഞ്ച് അമ്പാസിഡറുടെ വധം, 1982 മാർച്ചിൽ അന്ന് മേയറും പിന്നീട് ഫ്രഞ്ച് പ്രധാനമന്ത്രിയുമായ യാക്ക് ഷിറാക് സഞ്ചരിച്ച അഞ്ചുപേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം, പാരീസിലെ കാർബോംബ്‌ സ്ഫോടനം, ബെർലിൻ സാംസ്കാരിക കേന്ദ്രത്തിൽ ഒരാളുടെ മരണത്തിനിടയാക്കിയ സ്ഫോടനം, പാകിസ്താന്റെ യാത്രാവിമാനം ബേനസീറിന്റെ സഹോദരന്റെ ഒത്താശയോടെ റാഞ്ചിയ സംഭവം തുടങ്ങിയവയെല്ലാം കാർലോസിന്റെ ആക്രമണ പരമ്പരകളിൽ ഉൾപെടുന്നു.

ഒപെക് ബന്ദിപ്രശ്നം

തിരുത്തുക

ലോകമെങ്ങുമുള്ള പോലീസ്‌ കാർലോസിനായി വല വിരിച്ചു . എന്നാൽ തന്നെ തടഞ്ഞു നിർത്താൻ ഒരു സുരക്ഷാ സന്നാഹത്തിനും കഴിയില്ല എന്ന് കാർലോസ് തെളിയിച്ചത് എണ്ണകയറ്റുമതി രാജ്യങ്ങളുടെ സംഘടനാ സമ്മേളനത്തിനെത്തിയ മന്ത്രിമാരെ ബന്ദികളാക്കിയ സംഭവത്തിലൂടെയാണ്. വൻ സുരക്ഷാ സന്നാഹമുള്ള ഒപെക്‌ ആസ്ഥാനമാന്തിരത്തിന്റെ കണ്ണാടിവാതിലിലൂടെ നുഴഞ്ഞുകയറുകയാണ് കാർലോസ് ചെയ്തത്. 11 മന്ത്രിമാർ ഉൾപെടെ 70 പേരെ ബന്ദികളാക്കി. ദിവസങ്ങൾക്ക് ശേഷമാണ് അവരെ വിട്ടയച്ചത്. മൂന്നുപേർ കൊല്ലപ്പെട്ടു. അഞ്ചുകോടി ഡോളറാണ് കാർലോസ് അന്ന് കൈപറ്റിയത്.

1975 കര്ലോസിന്റെ ഒരു ചിത്രം പോലും ആർക്കും ലഭിച്ചില്ല . 1975ലാണ് കാർലോസ് ഓസ്ട്രിയൻ ആഭ്യന്തരമന്ത്രിക്കു ഹസ്തദാനം ചെയ്തു നിൽകുന്ന ചിത്രം ലഭിക്കുന്നത്. അമേരിക്കയും ഇസ്രായേലും ഫ്രാൻസും മറ്റു യൂറോപ്യൻ രാജ്യങ്ങളും കാർലോസിനെ പിടിക്കാൻ കിണഞ്ഞു ശ്രമിച്ചു. ഒടുവിൽ ഫ്രഞ്ച് പോലീസ്‌ ജർമൻ റെഡ്‌ ആർമി അംഗം മഗ്ദലീന കോപ്പിനെ അറസ്റ്റ്‌ ചെയ്തു. മഗ്ദലീനയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കാർലോസ് അന്നത്തെ ഫ്രഞ്ച് ആഭ്യന്തരമന്ത്രിക്ക് കത്തെഴുതി. കാർലോസിന്റെ വിരലടയാളം പോലീസിനു കിട്ടുന്നത് അതോടെയാണ്.

മഗ്ദലീന പിടിയിലായത്തിന്റെ 30മത്തെ ദിവസവും വിചാരണാ ദിവസവും ഫ്രാൻസിൽ ബോംബുസ്ഫോടനങ്ങൾ ഉണ്ടായി . ഒടുവിൽ മഗ്ദലീന വിട്ടയക്കപ്പെട്ടു. കാർലോസ് പിന്നീടവരെ വിവാഹം ചെയ്ത് സിറിയയിൽ താമസമാക്കിഎങ്കിലും വൈകാതെ അവിടം വിടേണ്ടിവന്നു.

1993ൽ സിറിയയിൽ ഒരു ജോർദാൻകാരിയെ വിവാഹം ചെയ്ത് ജീവിക്കുമ്പോഴാണ് കാർലോസ് ഇന്റർപോളിന്റെ പിടിയിലാവുന്നത്. കാർലോസ് ഇപ്പോൾ ഫ്രാൻസിൽ ജീവപര്യന്തം തടവ്‌ ശിക്ഷ അനുഭവിക്കുകയാണ് .

  1. «Schakal Carlos» schafft es auf die Kinoleinwand, Mitteldeutsche Zeitung, July 4, 2010. Photo is attributed to DPA.
  2. 'Carlos the Jackal' goes on trial in France. By Kim Willsher. November 7, 2011. Los Angeles Times.
"https://ml.wikipedia.org/w/index.php?title=കാർലോസ്_ദി_ജക്കാൾ&oldid=3538840" എന്ന താളിൽനിന്ന് ശേഖരിച്ചത്