സൗദി അറേബ്യയിലെ പ്രമുഖ കലാകാരനാണ് അഹ്‌മദ് മാത്തർ അൽ-സിയാദ് അസീറി(ജനനം :25 ജൂലൈ 1979)

അഹ്‌മദ് മാത്തർ അൽ-സിയാദ് അസീറി
അഹ്‌മദ് മാത്തർ
ജനനം (1979-07-25) 25 ജൂലൈ 1979  (45 വയസ്സ്)
ദേശീയതസൗദി അറേബ്യ
വിദ്യാഭ്യാസംഡോക്ടർ, കിങ് ഖാലിദ് സർവകലാശാല, വിഷ്വൽ ആർട്ട്, അൽ മിഫ്താഹ കലാ ഗ്രാമം, അമേരിക്ക, വാഷിങ്ടൺ ഡി.സി
അറിയപ്പെടുന്നത്ഫോട്ടേഗ്രാഫി, ഇൻസ്റ്റളേഷൻ, പെയിന്റിംഗ്
അറിയപ്പെടുന്ന കൃതി
prognosis, Magnetism, Evolution of man, Yellow Cow, Illuminations
പ്രസ്ഥാനംപോസ്റ്റ് മോഡേൺ

ജീവിതരേഖ

തിരുത്തുക

സൗദി അറേബ്യയിലെ തബൂക്ക് എന്ന പട്ടാളനഗരത്തിലാണ് മാത്തർ ജനിച്ചത്. മെക്കക്കും യെമനുമിടയിലെ റിജാൽ അൽമയിൽ വളർന്ന ഇദ്ദേഹം അൽ മിഫ്‌താഹാ കലാ ഗ്രാമത്തിൽ പരിശീലനം നേടി. 'എഡ്ജ് ഓഫ് അറേബ്യയുടെ' സ്ഥാപകരിൽ ഒരാളാണ്. ബ്രിട്ടീഷ് മ്യൂസിയം, ലോസ് ഏഞ്ചൽസ് കൗണ്ടി മ്യൂസിയം ഓഫ് ആർട്ട്, നാദോർ കളക്ഷൻ തുടങ്ങിയ ഇടങ്ങളിൽ അഹമദിന്റെ സൃഷ്ടികളുടെ ശേഖരങ്ങളുണ്ട്.[1]

സൃഷ്ടികൾ

തിരുത്തുക

ലണ്ടനിലെ ബ്രിക്‌ലൈനിൽ പ്രദർശിപ്പിച്ച 'കം റ്റുഗെദർ', പാരീസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഡു മൊണ്ഡേ അറബിയിലെ '25 ഇയേഴ്സ് ഓഫ് അറബിക് ക്രിയേറ്റിവിറ്റി' ,ടോക്കിയോ മോറി ആർട്ട് മ്യൂസിയത്തിലെ 'അറബ് എക്‌സ്പ്രസ്' ,ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ നടത്തിയ 'ഹജ്ജ് ബേർണി ടു ദ ആർട്ട് ഓഫ് ഇസ്‌ലാം' എന്നി വ ഇദ്ദേഹത്തിന്റെ പ്രധാന സൃഷ്ടികളാണ്

 
ഡെസേർട്ട് ഓഫ് ഫറാൻ/ആദം എന്ന വീഡിയോ - ഫോട്ടോഗ്രാഫുകളുടെ ഇൻസ്റ്റളേഷൻ ആസ്വദിക്കുന്നവർ

ഡെസേർട്ട് ഓഫ് ഫറാൻ/ആദം എന്ന വീഡിയോ - ഫോട്ടോഗ്രാഫുകളുടെ ഇൻസ്റ്റളേഷനാണ് അഹമ്മദ് മാത്തർ കൊച്ചിയിൽ അവതരിപ്പിച്ചിരുന്നത്. മെക്കയുടെ സമഗ്രമായ ഡോക്യുമെന്റേഷനിൽ നിന്ന് അടർത്തിയെടുത്തിട്ടുള്ള ഈ സൃഷ്ടിയിൽ ഹജ്ജ് തീർത്ഥാടനത്തിന് പിറകിലുള്ള പ്രേമകഥയാണ് ആവിഷ്കരിക്കുന്നത്.[2]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-03. Retrieved 2013-03-12.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-16. Retrieved 2013-03-12.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അഹ്‌മദ്_മാത്തർ&oldid=4092541" എന്ന താളിൽനിന്ന് ശേഖരിച്ചത്