അഹമദ് യാസീൻ
പലസ്തീൻ സംഘടനയായ ഹമാസിന്റെ സ്ഥാപക നേതാവും വിപ്ലവകാരിയായ പണ്ഡിതനുമായിരുന്നു ശൈഖ് അഹമദ് ഇസ്മയിൽ ഹസ്സൻ യാസീൻ (ജനനം:1937 ജൂൺ 28, മരണം:22 മാർച്ച് 2004). [1](അറബിക്: الشيخ أحمد إسماعيل حسن ياسين) അഹമദ് യാസീൻ എന്ന് വ്യാപകമായി അറിയപ്പെടുന്നു. ഇസ്ലാമിക പലസ്തീൻ അർദ്ധസൈനിക സംഘടനയും രാഷ്ട്രീയ പാർട്ടിയുമായ ഹമാസിന്റെ സ്ഥാപകനായിരുന്നു അദ്ദേഹം. [2][3][4][5][6]ആതുരശുശ്രൂഷാലയങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ,വായനശാലകൾ , മറ്റു സേവന പ്രവർത്തനങ്ങൾ എന്നിവയിലൂടെ പലസ്തീനിയൻ സമൂഹത്തിൽ ഇടം നേടിയ സംഘടനയാണ് ഹമാസ്. സംഘടനയുടെ ആത്മീയ നേതാവായി യാസിൻ പ്രവർത്തിച്ചു.
അഹമദ് യാസീൻ | |
---|---|
ജനനം | ജൂൺ 28, 1937 |
മരണം | മാർച്ച് 22, 2004 | (പ്രായം 66)
1937ജൂൺ 28ൻ ഇന്നത്തെ ഇസ്രയേൽ അധിനിവേശ പലസ്തീൻ നഗരമായ അശ്കലോണിലെ അൽജുറ ഗ്രാമത്തിലാണ് അഹ്മദ് ഇസ്മാഈൽ ഹസ്സൻ യാസീന്റെ ജനനം. 1952-ൽ യാസ്സീന്ന് 15 വയസ്സുള്ളപ്പോൾ കളിക്കൂട്ടുകാരനുമായുളള മൽപിടുത്തത്തിൽ യാസീന്റെ കഴുത്തിനു സാരമായി പരിക്കേറ്റു. ആ അപകടത്തെ തുടർന്ന് തലക്ക് കീഴെ ചലനമറ്റ ശരീരവുമായി ജീവിച്ച ശൈഖ് യാസീൻ വീൽചെയറിലായിരുന്നു മരണം വരെ. 2004 മാർച്ച് മാസത്തിലെ ഒരു പ്രഭാത നമസ്കാരം കഴിഞ്ഞ് വീൽചെയറിൽ മടങ്ങുന്ന ശൈഖ് അഹമദ് യാസീനെ മിസൈൽ ആക്രമണത്തിൽ ഇസ്രയേൽ സേന കൊലപ്പെടുത്തുകയായിരുന്നു.[7] ഈ ആക്രമണത്തിൽ ശൈഖ് യാസീന്റെ രണ്ട് അംഗരക്ഷകരും കൂടെയുണ്ടായിരുന്ന ഒമ്പത് ആളുകളും മരണപ്പെട്ടു. ശൈഖ് യാസീന്റെ കൊലപാതകം ഇസ്രേയേലിനെതിരെ കടുത്ത വിമർശനങ്ങൾ വിളിച്ചു വരുത്തി. സമധാന ശ്രമങ്ങളെ ഇത് പ്രതികൂലമായി ബാധിക്കാൻ കാരണമാകുമെന്ന് നിരീക്ഷകർ വിലയിരുത്തുകയുണ്ടായി. ശൈഖ് യാസീന്റെ മരണാനന്തര സംസകരണ ചടങ്ങിൽ 2 ലക്ഷത്തോളം പലസ്തീനികൾ പങ്കുകൊണ്ടു.[8]
അവലംബം
തിരുത്തുക- ↑ "Sheikh Ahmad Yassin". Jewish Virtual Library. 2004. Retrieved 6 April 2008.
Ahmed Yassin's Palestinian passport listed his date of birth as 1 January 1929, but Palestinian sources listed his birth year as 1937 (other Western media reported it as 1938).
- ↑ Uschan, Michael V. (January 2006). Suicide Bombings in Israel and ... ISBN 978-0-8368-6561-5. Retrieved 11 June 2010.
- ↑ Charny, Israel W. (2007). Fighting suicide bombing: a ... ISBN 978-0-275-99336-8. Retrieved 11 June 2010.
- ↑ Berko, Anat (2007). The path to paradise: the inner ... ISBN 978-0-275-99446-4. Retrieved 11 June 2010.
- ↑ Costigan, Sean S.; Gold, David (26 April 2007). Terrornomics. ISBN 978-0-7546-4995-3. Retrieved 11 June 2010.
- ↑ Brookes, Peter (March 2007). A Devil's Triangle: Terrorism ... ISBN 978-0-7425-4953-1. Retrieved 11 June 2010.
- ↑ "The life and death of Shaikh Yasin". Al Jazeera. 27 March 2004. Archived from the original on 16 August 2007. Retrieved 7 August 2007.
- ↑ Prusher, Ilene R. Killing of Yassin a Turning Point. The Christian Science Monitor. 23 March 2004.