അസ്ഥിസന്ധി
രണ്ടോ അതിൽ അധികമോ അസ്ഥികൾ ചേരുന്ന ഭാഗത്തെ അസ്ഥിസന്ധി എന്നു പറയുന്നു. ചലത്‌സന്ധികൾ എന്നും അചലത്‌സന്ധികൾ എന്നും രണ്ടു തരമുണ്ട്.
സന്ധി | |
---|---|
Details | |
System | Musculoskeletal system Articular system |
Identifiers | |
Latin | Articulus Junctura Articulatio |
MeSH | D007596 |
TA | A03.0.00.000 |
FMA | 7490 |
Anatomical terminology |
ചലത്‌സന്ധി
തിരുത്തുകചലനം സാദ്ധ്യമാവുന്ന സന്ധികളാണ് ഇവ. സന്ധിയിലെ അസ്ഥികളൂടെ അറ്റം തരുണാസ്ഥികൾ കൊണ്ട് മൂടിയിരിക്കും. ഇത് ഘർഷണം കുറയ്ക്കുന്നു. അസ്ഥിയുടെ അഗ്രങ്ങൾക്കിടയിൽ സ്നായു നിർമ്മിതമായ സ്രാവസമ്പുടം എന്ന സഞ്ചിയുണ്ട്. ഈ സഞ്ചിയെ അവ്വരണാം ചെയ്യുന്ന നേർത്ത സ്ഥരം ഒരു തരം ദ്രവം സ്രവിപ്പിക്കുന്നു. ഇതും ഘർഷണം കുറയ്ക്കാൻ സഹായിക്കുന്നു.സന്ധിയിലെ അസ്ഥികളെ തമ്മിൽ ബലമുള്ള സ്നായു എന്ന നാടകൾ കൊണ്ട് ബന്ധിച്ചിരിക്കുന്നു.
ചലത്‌സന്ധികളിൽ ഉലൂഖ സന്ധി, വിജാഗിരി സന്ധി , കീല സന്ധി, വഴുതുന്ന സന്ധി എന്നിങ്ങനെ പലതരമുണ്ട്.
അചലത്‌സന്ധി
തിരുത്തുകചലനം ഉണ്ടാകാത്ത സന്ധികളാണ് ഇവ.
അവലംബം
തിരുത്തുകബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്