പാകിസ്താനിലെ പ്രമുഖ കവ്വാലി ഗായകനായിരുന്നു അസീസ് മിയാ കവ്വാൽ(ഉർദു: عزیز میاں قوال) (ഏപ്രിൽ 17, 1942 – ഡിസംബർ 6, 2000)[1]. കവ്വാലി ശൈലിയിൽ ഗസൽ ആലപിക്കുന്നതിലും ഇദ്ദേഹം പ്രശസ്തനായിരുന്നു.

Aziz Mian Qawwal
അസീസ് മിയാ കവ്വാൽ
ജന്മനാമംഅബ്ദുൽ അസീസ്
പുറമേ അറിയപ്പെടുന്നAziz Mian Mairthi
ജനനം(1942-04-17)ഏപ്രിൽ 17, 1942
Delhi, British India
മരണംഡിസംബർ 6, 2000(2000-12-06) (പ്രായം 58)
ടെഹ്റാൻ, ഇറാൻ
വിഭാഗങ്ങൾകവ്വാലി
തൊഴിൽ(കൾ)Singer-songwriter
Musician
Poet
Philosopher
Writer
Scholar
ഉപകരണ(ങ്ങൾ)ഹാർമോണിയം
വർഷങ്ങളായി സജീവം1966–2000

ജീവചരിത്രം

തിരുത്തുക

ബ്രിട്ടീഷ് ഇന്ത്യയിലെ ഡൽഹിയിലാണ് അബ്ദുൽ അസീസ് ജനിച്ചത്. മിയാ എന്ന പ്രയോഗം കവ്വാലികളിൽ പതിവായി ഉപയോഗിച്ചതിനാൽ അരങ്ങിൽ ഇത് അദ്ദേഹത്തിന്റെ പേരിന്റെ ഭാഗമായി മാറി.

അസീസ് മിയാ മൈർതി എന്ന് ഇദ്ദേഹം സ്വയം പരിചയപ്പെടുത്തി. മൈർതി എന്നത് ഇന്ത്യയിലെ മീററ്റ്; 1947ൽ പാകിസ്താനിലേക്ക് കുടിയേറുന്നതിന് മുൻപ് ഇദ്ദേഹം താമസിച്ചിരുന്നത് ഇവിടെയാണ്.

പത്താം വയസ്സിൽ ഉസ്താദ് അബ്ദുൽ വാഹിദ് ഖാനിന് കീഴിൽ കവ്വാലി പഠനമാരംഭിച്ചു.പതിനാറു വർഷം ലാഹോറിലെ ദാതാ ഗഞ്ജ് ബക്‌ഷ് സ്കൂളിൽ പഠിച്ചു. ലാഹോറിലെ പഞ്ചാബ് സർവ്വകലാശാലയിൽ നിന്നും ഇദ്ദേഹം ഉർദു സാഹിത്യത്തിൽ ബിരുദം കരസ്ഥമാക്കി.

  1. Manuel, Peter Lamarche (1993). Cassette culture: popular music and technology in north India. U of Chicago P. p. 125. ISBN 978-0-226-50401-8. Retrieved 1 April 2010.
"https://ml.wikipedia.org/w/index.php?title=അസീസ്_മിയാൻ&oldid=3531925" എന്ന താളിൽനിന്ന് ശേഖരിച്ചത്