ഒരു ഇന്ത്യൻ ഇസ്‌ലാമിക പണ്ഡിതനും കവിയുമായിരുന്നു അസീസ് അൽ ഹസൻ ഘൗരി (12 ജൂൺ 1884 - 17 ഓഗസ്റ്റ് 1944). അസീസ് അൽ ഹസൻ മജ്സൂബ്, ഖ്വാജ അസീസ് അൽ ഹസൻ എന്നിങ്ങനെയും അദ്ദേഹം അറിയപ്പെട്ടിരുന്നു[1]. സൂഫിസത്തിൽ അശ്റഫ് അലി താനവിയുടെ ശിഷ്യനായിരുന്ന അദ്ദേഹം ഗുരുവിന്റെ ജീവചരിത്രമായ അശ്റഫുസ്സവാനെ എന്ന നാല് വാള്യങ്ങളുള്ള ഗ്രന്ഥത്തിന്റെ രചയിതാവാണ്.

ഹർ തമന്ന ദിൽസേ രുഖ്സത് ഹോഗയി എന്ന അദ്ദേഹത്തിന്റെ ഈരടികൾ ഏറ്റവും ജനപ്രിയമായ 100 ഉർദു ഈരടികളിൽ പെട്ടതാണെന്ന് അഭിപ്രായങ്ങളുണ്ട്[2]. ഇതിനെ പുകഴ്ത്തിക്കൊണ്ട് അശ്റഫ് അലി താനവി, തന്റെ കയ്യിൽ ഒരു ലക്ഷം രൂപയുണ്ടെങ്കിൽ അത് സമ്മാനമായി നൽകുമായിരുന്നു എന്ന് പ്രഖ്യാപിക്കുകയുണ്ടായി[3][4]. ഖാൻ സാഹിബ്, ഖാൻ ബഹദൂർ എന്നീ ബഹുമതികൾ അദ്ദേഹത്തിൻ ലഭിക്കുകയുണ്ടായി[3].

ജീവിതരേഖ

തിരുത്തുക

ഉത്തർപ്രദേശിലെ ഒറായ് എന്ന നഗരത്തിൽ 1884 ജൂൺ 12 നാണ് അസീസ് അൽ ഹസൻ ജനിക്കുന്നത്[5]. മുഹമ്മദൻ ആംഗ്ലോ-ഓറിയന്റൽ കോളേജിൽ (ഇപ്പോൾ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി) നിന്ന് ബിഎയും എൽഎൽബിയും നേടി. [1][6] അശ്റഫ് അലി താനവിയുടെ ശിഷ്യനായിരുന്ന[7] ഘൗരി, സൂഫിസത്തിൽ ആകൃഷ്ടനായിരുന്നു.

ഏഴ് വർഷത്തോളം ഡെപ്യൂട്ടി കളക്റ്റർ ആയി പ്രവർത്തിച്ച അദ്ദേഹം വിദ്യാഭ്യാസ വകുപ്പിലേക്ക് മാറി[8]. ഇസ്ലാമിക് മദ്രസകളുടെ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ, ലഖ്നോയിലെ ഇംഗ്ലീഷ് വിദ്യാലയങ്ങളുടെ ഇൻസ്പെക്റ്റർ എന്നീ തസ്തികകൾ വഹിച്ച അദ്ദേഹം[8] അവയിൽ നിന്ന് വിരമിക്കുകയായിരുന്നു[6]. ബ്രിട്ടീഷ് ഇന്ത്യ ഗവൺമെന്റ് അദ്ദേഹത്തെ ഖാൻ സാഹിബ്, ഖാൻ ബഹാദൂർ എന്നീ പദവികൾ നൽകി ആദരിച്ചു. കവിയായിരുന്ന അദ്ദേഹം ഉറുദു കവിതയുടെ ഗസൽ, നസ്ം, ഹംദ്, നാഥ് എന്നീ വിഭാഗങ്ങളിൽ രചനകൾ നടത്തി. "ഹസൻ", "മജ്സൂബ്" എന്നീ തൂലികാനാമങ്ങളായിരുന്നു അദ്ദേഹം ഉപയോഗിച്ചത്. കശ്കുലെ മജ്സൂബ് എന്ന അദ്ദേഹത്തിന്റെ കവിതാസമാഹാരം 1950-ൽ പ്രസിദ്ധീകൃതമായി[3].

1944 ഓഗസ്റ്റ് 17-ന് [1] അസീസ് അൽ ഹസൻ ഘൗരി അന്തരിച്ചു.

അശ്റഫ് അലി താനവിയുടെ ശിഷ്യന്മാരിൽ ഗുരുവിനോട് വളരെയധികം കൂറ് പുലർത്തുകയും അതേ പാതയിൽ മുന്നോട്ട് പോവുകയും ചെയ്യാൻ അസീസ് അൽ ഹസൻ ഘൗരിക്ക് കഴിഞ്ഞു എന്ന് നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. താനവി ഖാൻഗാഹിലെ കർക്കശമായ ചുറ്റുപാടിൽ നിന്നും ഘൗരിയുടേത് പോലുള്ള രചനകൾ പുറത്ത് വന്നത് അതിനുള്ളിൽ നിലനിൽക്കുന്ന സ്വാതന്ത്ര്യത്തിന്റെ തെളിവാണെന്നും അവർ പറയുന്നുണ്ട്[9].

ഗൗരിയുടെ സാഹിത്യകൃതികളിൽ ചിലത് താഴെ ഉൾപ്പെടുത്തുന്നു: [10]

  • കശ്കുലെ മജ്സൂബ്
  • അശ്റഫുസ്സവാനെ, അശ്റഫ് അലി താനവിയുടെ ജീവചരിത്രം. [11] [1][12]
  • കലാമെ മജ്സൂബ്
  • ഫൂലോൻകി ദാലി
  • സദായെ മജ്സൂബ്
  • ദീവാനെ മജ്സൂബ്
  • നഫീറെ ഗൈബ്
  1. 1.0 1.1 1.2 1.3 Mohammed Parvez. A Study of the Socio-Religious Reforms of Maulana Ashraf Ali Thanvi (PDF) (in English). Department of Islamic Studies, Aligarh Muslim University. pp. 146–147. Retrieved 3 April 2020.{{cite book}}: CS1 maint: unrecognized language (link)
  2. "Read 100 popular Urdu couplets on the International Poetry Day". anynews.tv. Retrieved 3 April 2020.
  3. 3.0 3.1 3.2 Faiz Qaziabadi. "Aziz al-Hasan Majzoob". kashmiruzma.net. Kashmir Uzma. Retrieved 3 April 2020.[പ്രവർത്തിക്കാത്ത കണ്ണി]
  4. Shakeel Farooqi (11 March 2013). "Tazkirah Majzoob". express.pk. Retrieved 3 April 2020.
  5. Nadwi, Sayyid Sulaimān. Yād-e-Raftgān (in Urdu). p. 303.{{cite book}}: CS1 maint: unrecognized language (link)
  6. 6.0 6.1 Muhammad Shamsul Haq. "Majzoob, Khwaja Aziz al-Hasan Ghouri". Paymana-e-Ghazal (Volume 1) (in Urdu). Islamabad: National Book Foundation. Retrieved 3 April 2020.{{cite book}}: CS1 maint: unrecognized language (link)
  7. Shaukat Thanwi. Sheesh Mahal (ebook) (in Urdu). p. 127. Retrieved 3 April 2020.{{cite book}}: CS1 maint: unrecognized language (link)
  8. 8.0 8.1 "Notable students of Thanwi" (PDF). shodhganga. pp. 206–207. Retrieved 3 April 2020.
  9. Butt, John. A Talib's Tale: The Life and Times of a Pashtoon Englishman (2020 ed.). Penguin Random House. p. 185. ISBN 9788184004397.
  10. "Urdu Books of Aziz al-Hasan Majzoob". Rekhta.org. Retrieved 3 April 2020.
  11. "MAULANA ASHRAF ALI THANVI: INFLUENCES" (PDF). shodhganga. p. 139. Retrieved 3 April 2020.
  12. Abdul Lateef Qasmi. "حکیم الامت حضرت مولانامحمد اشرف علی صاحب تھانوی کی کثرت تصانیف کے ظاہری اسباب". darululoom-deoband.com (in ഉറുദു). Darul Uloom Deoband. Retrieved 3 April 2020.
"https://ml.wikipedia.org/w/index.php?title=അസീസ്_അൽ_ഹസൻ_ഘൗരി&oldid=3801258" എന്ന താളിൽനിന്ന് ശേഖരിച്ചത്