അസംഗതി (അലങ്കാരം)
കാരണം ഒരിടത്തിരിക്കെ കാര്യം അതിനോട് ബന്ധപ്പെടാത്ത മറ്റൊറിടത്ത് വന്നാൽ അസംഗതി. അതായത് കാര്യവും കാരണവും തമ്മിൽ ബന്ധമില്ലാതെ രണ്ടും രണ്ടായി കാണിക്കുന്നു.
ലക്ഷണം
തിരുത്തുക'ഹേതുവൊന്നിൽ കാര്യമൊന്നി-
ലെന്നു വന്നാലസംഗതി.'
ഉദാ: കൊണ്ടലുണ്ടു വിഷം മൂർച്ഛ-
പൂണ്ടുപോൽ പാന്ഥനാരിമാർ.'
- കാരണമായ വിഷപാനം മേഘത്തിനും കാര്യമായ മൂർച്ഛ പാന്ഥസ്ത്രീകൾക്കും പറയപ്പെട്ടിരിക്കുന്നു.
അവലംബം
തിരുത്തുക- ↑ വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള