ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷിയായ വിപ്ലവകാരിയാണ് അഷ്‌ഫാഖുള്ള ഖാൻ. 1925 ആഗസ്റ്റ് 9 നു നടന്ന പ്രസിദ്ധമായ കകോരി തീവണ്ടിക്കൊള്ളയിൽ , രാം പ്രസാദ് ബിസ്മിൽ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര ലാഹിരി, താക്കൂർ റോഷൻ സിംഗ്, സചീന്ദ്ര ബക്ഷി, ബൻവാരിലാൽ, മുകുന്ദ് ലാൽ, മന്മഥ് നാഥ് ഗുപ്ത, കേശബ് ചക്രവർത്തി എന്നിവരോടൊപ്പം പങ്കെടുത്തു.

അഷ്ഫാഖുള്ള ഖാൻ
ഷഹീദ് അഷ്ഫാഖുള്ള ഖാൻ
ജനനം(1900-10-22)22 ഒക്ടോബർ 1900
മരണം19 ഡിസംബർ 1927(1927-12-19) (പ്രായം 27)
ഫൈസാബാദ് ജയിൽ, ബ്രിട്ടീഷ് ഇന്ത്യ
ദേശീയതഭാരതീയൻ
സംഘടന(കൾ)ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ
അറിയപ്പെടുന്നത്ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രവർത്തകൻ

വിപ്ലവകാരിയായിരുന്ന രാം പ്രസാദ് ബിസ്മിലിന്റെ അടുത്ത സുഹൃത്തായിരുന്നു അഷ്ഫാഖുള്ള, ഹസ്രത് എന്ന പേരിൽ ലേഖനങ്ങളും, കവിതകളും എഴുതുമായിരുന്നു.

ആദ്യകാല ജീവിതം

തിരുത്തുക

1900 ഒക്ടോബർ 22 ന് ഉത്തരപ്രദേശിലെ ഷാജഹാൻപൂരിലാണ് അദ്ദേഹം ജനിച്ചത് .

രാഷ്ട്രീയ ജീവിതം

തിരുത്തുക

1925 സെപ്റ്റംബർ 26 നു രാം പ്രസാദ് ബിസ്മിൽ അറെസ്റ്റ് ചെയ്യപ്പെട്ടെങ്കിലും ഖാൻ പിടി കൊടുത്തില്ല .ബനാറസിൽ നിന്നും ബീഹാറിലേക്കു രക്ഷപ്പെട്ട അദ്ദേഹത്തിന് ദൽതോൻഗഞ്ചിലെ ഒരു എഞ്ചിനീയറിംഗ് കമ്പനിയിൽ ഗുമസ്തനായി ജോലി കിട്ടി . പത്തുമാസത്തോളം അവിടെ കഴിഞ്ഞെങ്കിലും വീണ്ടും വിപ്ലവം സംഘടിപ്പിക്കാനുള്ള ലക്ഷ്യവുമായി അദ്ദേഹം ഡൽഹിയിലെത്തുകയും സഹപാഠിയായിരുന്ന ഒരു പത്താൻ വംശജനേ കണ്ടെത്തുകയും ചെയ്തു . എന്നാൽ ഈ പത്താൻ സുഹൃത്തിന്റെ ചതി മൂലം അദ്ദേഹം ബ്രിട്ടീഷ് പിടിയിലകപ്പെടുകയും കക്കോരി കേസിൽ മറ്റുള്ളവരോടൊപ്പം കുറ്റം ചുമത്തപ്പെടുകയും ചെയ്തു.

വിപ്ലവകാരികൾക്കു വേണ്ടി വാദിക്കാൻ മോത്തിലാൽ നെഹ്രു അദ്ധ്യക്ഷനായി ഒരു സമിതി രൂപവൽക്കരിക്കപ്പെട്ടു. എന്നാൽ ബ്രിട്ടീഷ് നീതിന്യായ കോടതി അഷ്ഫക്കുള്ള ഖാൻ , രാം പ്രസാദ് ബിസ്മിൽ , രാജേന്ദ്ര ലാഹിരി, റോഷൻ സിംഗ് എന്നിവർക്ക് വധ ശിക്ഷ വിധിച്ചു . മറ്റുള്ളവർക്ക് ജീവപര്യന്തമായിരുന്നു ശിക്ഷ. രാജ്യമെങ്ങും പ്രതിക്ഷേധങ്ങളുയരുന്നതിനിടെ 1927 ഡിസംബർ 19 നു അദ്ദേഹം തൂക്കിലേറ്റപ്പെട്ടു .

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അഷ്‌ഫാഖുള്ള_ഖാൻ&oldid=3758784" എന്ന താളിൽനിന്ന് ശേഖരിച്ചത്