അഷ്ടവൈദ്യൻ തൃശ്ശൂർ തൈക്കാട്ട് ഉണ്ണിമൂസ്സ്

കേരളത്തിലെ ഒരു ആയുർവ്വേദ വൈദ്യനായിരുന്നു അഷ്ടവൈദ്യൻ തൃശ്ശൂർ തൈക്കാട്ട് വാസുദേവൻമൂസ്സ്. ഉണ്ണിമൂസ്സ് എന്നുകൂടി അറിയപ്പെട്ടിരുന്ന ഇദ്ദേഹം, കൊല്ലവർഷം 1076 വൃശ്ചികം 21ന് ജനിച്ചു. അച്ഛൻ നാരായണൻ മൂസ്സും പ്രസിദ്ധനായ ഒരു വൈദ്യനായിരുന്നു. അമ്മ ദേവകി അന്തർജനം. ഭാര്യ ആലത്തിയൂർ നമ്പിയില്ലത്തെ സാവിത്രി അന്തർജനം.

അഷ്ടവൈദ്യൻ തൃശ്ശൂർ തൈക്കാട്ട് ഉണ്ണിമൂസ്സ്
ഉണ്ണി മൂസ്
അഷ്ടവൈദ്യൻ തൃശ്ശൂർ തൈക്കാട്ട് ഉണ്ണിമൂസ്സ്
ജനനം1900 ഡിസംമ്പ‍‍ർ 6(കൊല്ലവർഷം 1076 വൃശ്ചികം 21)
തൈക്കാട്ട്, [തൃശ്ശൂർ]]
മരണം1927 ഡിസം 18 (കൊല്ലവർഷം ഡജ3 ധനു, 1103)
തൈക്കാട്ട്, [തൃശ്ശൂർ]]
ദേശീയതഭാരതീയൻ
മറ്റ് പേരുകൾഉണ്ണി മൂസ്സ് (തൈക്കാട്ട് വാസുദേവൻ മൂസ്സ്)
തൊഴിൽഅഷ്ടവൈദ്യൻ(വൈദ്യം)
അറിയപ്പെടുന്നത്SNA ഔഷധശാലാ സ്ഥാപകൻ
ജീവിതപങ്കാളി(കൾ)സാവിത്രി അന്തർജനം
കുട്ടികൾദേവകി അന്തർജനം

ജീവിതരേഖ

തിരുത്തുക

കൊല്ലവർഷം 1076 വൃശ്ചികം 21ന് പഴനെല്ലിപ്പുറത്ത് തൈക്കാട്ട് (തൃശ്ശൂർ തൈക്കാട്ട്) ജനനം. അച്ഛൻ നാരായണൻ മൂസ്സ് പ്രസിദ്ധ വൈദ്യനും സാഹിത്യകാരനുമായിരുന്നു. അമ്മ ദേവകി അന്തർജനം. അച്ഛൻ മൂസ്സതു സംസ്കൃതത്തിൽ (1) യാദവദാനവീയം കാവ്യവും, ഭാഷയിൽ (2) സിന്ദൂരമഞ്ജരി, (3) കപോതസന്ദേശം, (4) നളചരിതം എന്നീ കാവ്യങ്ങളും, (5) ശൃങ്ഗാരമണ്ഡനം ഭാണവും, (6) വിരാധവധം ആട്ടക്കഥയും രചിച്ചിട്ടുണ്ടു്. ഇവയിൽ ചിലതെല്ലാം അപൂർണ്ണങ്ങളാണു്. (7) കവിതാവലി, (8) അത്തച്ചമയം കുറത്തിപ്പാട്ടു്, (9) സംബന്ധവിലാസം തുള്ളൽ ഈ കൃതികൾ പ്രധാനങ്ങളല്ല. സിന്ദൂരമഞ്ജരി ഒരു വൈദ്യഗ്രന്ഥമാണു്. അതിൽ വെള്ളി, ചെമ്പു്, ഇരുമ്പു്, ഗന്ധകം, അഭ്രം, രസം മുതലായവ നീറ്റിയെടുത്തു ചൂർണ്ണമാക്കി ഉപയോഗിക്കുന്നതിനുള്ള വിധികൾ പ്രതിപാദിച്ചിരിക്കുന്നു. മൂസ്സതിന്റെ ഭാഷാകവിതയ്ക്കു പൊതുവേ നല്ല പ്രസാദവും ഒഴുക്കും, വേണ്ട ദിക്കിൽ ഗാംഭീര്യവുമുണ്ടു്.

ഭാര്യ ആലത്തിയൂർ നമ്പിയില്ലത്തെ സാവിത്രി അന്തർജനം മകൾ ദേവകി അന്തർജനം

എസ്സ് എൻ എ ഔഷധശാല

തിരുത്തുക

പ്രസിദ്ധമായ എസ്സ് എൻ എ ഔഷധശാല 1920-ൽ സ്ഥാപിച്ചത് ഇദ്ദേഹമാണ്. ആയുർവേദ ഔഷധങ്ങൾ വ്യാപാരാടിസ്ഥാനത്തിൽ ഉത്പാദനവും വിതരണവും ഇല്ലാതിരുന്ന കാലത്ത് അവ തുടങ്ങുകയും എസ്സ് എൻ എ ഔഷധശാലകൾ വഴി കേരളത്തിലെമ്പാടും എത്തിക്കുകയും ചെയ്തു. ഇന്ന് കേരളത്തിലും ഇൻഡ്യയുടെ പല ഭാഗങ്ങളിലും വിദേശത്തും ഏജൻസികളുണ്ട്.[1][2]

ഉണ്ണിമൂസ്സ്ദിനം

തിരുത്തുക

ഉണ്ണിമൂസ്സ് ഫൌണ്ടേഷനും ഔഷധശാലയും സംയുക്തമായി എല്ലാ വർഷവും വിവിധ പരിപാടികളോടെ ഡിസംമ്പർ 1 ന് ഉണ്ണിമൂസ്സ് ദിനമായി ആചരിക്കുന്നു

  1. "Ayurvedic Medicine Manufacturers | Vaidyaratnam Oushadhasala". Retrieved 2024-11-14.
  2. "SNA AYURVEDA HOSPITAL". Retrieved 2024-11-14.

പുറം കണ്ണികൾ

തിരുത്തുക